ഏറ്റവും കൂടുതല്‍ ദൂരം കാര്‍ ഡ്രിഫ്റ്റ് ചെയ്തതാര്?

Written By:

ഏറ്റവും കൂടുതല്‍ ദൂരം കാര്‍ ഡ്രിഫ്റ്റ് ചെയ്തതാര് എന്ന ചോദ്യം പിഎസ്‌സി ചോദിക്കാനിടയില്ല. എന്നുവെച്ച് അതൊരു കുറഞ്ഞ ചോദ്യമാകുന്നുമില്ല. ലോകോത്തര എന്‍ജിനീയര്‍മാര്‍ തലച്ചോറ് കരിച്ച് കരിഓയിലാക്കി നിര്‍മിച്ചെടുത്ത ടൊയോട്ട ജിടി86 എന്ന പിന്‍വീല്‍ ഡ്രൈവ് കാറില്‍ ലോകവിഖ്യാതനായ ഡ്രൈവര്‍ ഹെറാള്‍ഡ് ഹാരി മുള്ളര്‍ തീര്‍ത്തതാണ് ഈ ഗിന്നസ് റെക്കോഡ്.

200 കുതിരശക്തിയുള്ള ടൊയോട്ട ജിടി86 എന്ന കിടിലന്‍ മെഷീന്‍ ഹാരി ചെരിച്ചുപിടിച്ചോടിച്ചത് 89.55 മൈല്‍ ദൂരമാണ്. തുര്‍ക്കിയിലെ സാസണില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്യൂട്ടിലെ നനച്ചിട്ട പ്രതലത്തില്‍ രണ്ട് മണിക്കൂര്‍ 25 മിനിട്ട് 18 സെക്കന്‍ഡ് നേരമെടുത്താണ് ഹാരി ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്.

ബിഎംഡബ്ല്യു എം5 എന്ന കരുത്തന്‍ കാറുപയോഗിച്ച് കഴിഞ്ഞവര്‍ഷം ജോഹന്‍ സ്‌ക്വാര്‍ട്‌സ് സ്ഥാപിച്ച റെക്കോഡാണ് ഹാരി തന്റെ ആദ്യത്തെ ശ്രമത്തില്‍ തന്നെ തകര്‍ത്തത്. ജോഹന്‍ തന്റെ റെക്കോഡ് സ്ഥാപിക്കുന്നതിന് രണ്ട് ശ്രമങ്ങള്‍ നടത്തിയിരുന്നു.

<iframe width="600" height="450" src="//www.youtube.com/embed/qrHDUkQZry4?rel=0" frameborder="0" allowfullscreen></iframe>
English summary
It now holds the record for the world's longest drift with German driver Harald Harry Muller behind the wheel.
Story first published: Thursday, July 31, 2014, 13:03 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark