Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

അടുത്തിടെയാണ് ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട തങ്ങളുടെ ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ പ്രവർത്തിക്കുന്ന മിറായി FCEV ഇന്ത്യയിൽ അവതരിപ്പിച്ചത്.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

ഇന്റർ നാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (ICAT) നടത്തുന്ന പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിലവിൽ ഉപയോഗിക്കുന്നതും ടൊയോട്ട മിറായി FCEV ആണ്.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

ഇപ്പോൾ ടൊയോട്ട മിറായിയുടെ മറ്റൊരു യൂണിറ്റ് കൂടെ ഇന്ത്യയിൽ എത്തിയിരിക്കുകയാണ്, കേരളത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടൊയോട്ട കിർലോസ്‌കറാണ് ഹൈഡ്രജൻ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

സംസ്ഥാന സർക്കാരും ടൊയോട്ടയും തമ്മിലുള്ള കരാർ അനുസരിച്ച് ശ്രീചിത്രതിരുനാൾ കോളജ് ഓഫ് എഞ്ചിനിയറിംഗിലെ വിദ്യാർഥികളുടെ പഠന ആവശ്യത്തിനാണ് വാഹനം നൽകിയത്. അതിനാൽ മിറായിയെ തൽക്കാലം ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

റെഡ് നിറത്തിലുള്ള വളരെ ആകർഷകമായ ഷേഡിലാണ് തിരുവനന്തപുരത്തെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന മിറായ് ഒരുക്കിയിരിക്കുന്നത്. KL 1 CU 7610 എന്ന ഗ്രീൻ നമ്പർ പ്ലേറ്റോടെയാണ് വാഹനത്തിന് വ്യാഴാഴ്ച രജിസ്ട്രേഷൻ നൽകിയത്. നികുതിയില്ലാതെ ഓൺലൈനായാണ് രജിസ്ട്രേഷൻ നടത്തിയത്. നിലവിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഫീസ് മാത്രമാണ് ഈടാക്കിയിരുന്നത്.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കാറിന്റെ വില 1.1 കോടി രൂപയിലധികം വരും. എന്നാൽ സർക്കാർ ഒരു വ്യവസ്ഥയിൽ കാറിന് നികുതി ഇളവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമേ മിറായി ഉപയോഗിക്കൂ എന്നാണ് വ്യവസ്ഥ. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഹൈഡ്രജൻ ഫ്യുവൽ സ്റ്റേഷനുകളുടെ ശൃംഖലയെ കുറിച്ചാണ് ഗവേഷണം നടക്കുന്നത്.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഗ്രീൻ ഫ്യുവലിൽ ഓടുന്ന ബസുകളിലേക്ക് മാറാൻ പദ്ധതിയിടുന്നു. 50 ഇലക്ട്രിക് ബസുകൾക്കും 10 ഹൈഡ്രജൻ ബസുകൾക്കുമുള്ള പദ്ധതികൾ അവർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ഡീസൽ ബസുകൾ ഇലക്ട്രിക് ആക്കി മാറ്റാനും പദ്ധതികളുണ്ട്.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

ഗ്രീൻ ഫ്യുവലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ആസൂത്രണത്തിന് മിറായി അനുയോജ്യമാണ്. എന്നാൽ ഹൈഡ്രജൻ റീഫില്ലിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന്റെ മന്ദഗതിയിലുള്ള വളർച്ച കാരണം ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് വൈകി. ഇന്ത്യയിൽ ഹൈഡ്രജൻ ഫ്യുവൽ പമ്പുകൾ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

നേരത്തെ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി അല്ലെങ്കിൽ ICAT -ന്റെ പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ബ്ലൂ നിറത്തിലുള്ള ടൊയോട്ട മിറായി അവതരിപ്പിച്ചിരുന്നു. ബദൽ ഇന്ധനങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിലാണ് പൈലറ്റ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

ഹൈഡ്രജനെ ഇന്ധനം എന്ന നിലയിലും ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് (FCEVs) ബോധവൽക്കരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. പദ്ധതിയുടെ പ്രധാന ലക്ഷ്യം ഇതുവരെ അറിവായിട്ടില്ല. എന്നാൽ പൈലറ്റ് പദ്ധതി വിജയിച്ചാൽ ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ബസുകളും ട്രക്കുകളും മറ്റ് ഹെവി വാഹനങ്ങളും നമുക്ക് കാണാൻ കഴിയും.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്ന മിറായി രണ്ടാം തലമുറ മോഡലാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഇത് ഹൈഡ്രജനിൽ പ്രവർത്തിക്കുന്നു. ഹൈഡ്രജൻ കംപ്രസ് ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ഫുൾ ടാങ്കിൽ മിറായിക്ക് 646 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

നിലവിലെ ഇലക്ട്രിക് കാറുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ മികച്ചതാണ് ഇതിന്റെ ഡ്രൈവിംഗ് റേഞ്ച്. രാജ്യത്ത് ഹൈഡ്രജൻ വാഹനങ്ങളുടെ പ്രധാന പ്രശ്നം ഹൈഡ്രജന്റെ ലഭ്യത വിരളമാണ് എന്നതാണ്. ഇതിനർത്ഥം നാം റോഡ് യാത്രകൾ പേകാൻ ആഗ്രഹിക്കുന്നു എങ്കിൽ അവ മുൻകൂട്ടി തയ്യാറാക്കുകയും ഹൈഡ്രജൻ സ്റ്റേഷനുകൾ മുൻകൂട്ടി കണ്ടെത്തുകയും വേണം.

Toyota Mirai FCEV കേരളത്തലും! തിരുവന്തപുരത്ത് രജിസ്റ്റർ ചെയ്ത വാഹനം പഠനാവശ്യത്തിന് ഉപയോഗിക്കും

ഹൈഡ്രജനെ വിഘടിപ്പിച്ച് ഓക്സിജനും വെള്ളവും ആക്കി വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് പവർട്രെയിൻ പ്രവർത്തിക്കുന്നത്. വൈദ്യുതി സംഭരിക്കുന്ന ഒരു ചെറിയ ബാറ്ററിയും വാഹനത്തിലുണ്ട്, തുടർന്ന് ഈ വൈദ്യുതി ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നു. സാധാരണ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ 30 മടങ്ങ് ചെറുതാണ് മിറായിയിലെ ഇലക്ട്രിക് ബാറ്ററി എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota mirai fcev registered in kerala will be used for research purpose
Story first published: Saturday, April 30, 2022, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X