ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

നിയമപാലകരായ പൊലീസുകാര്‍ പൊതുജനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തി ശിക്ഷ കൊടുക്കാന്‍ സാങ്കേതികവിദ്യയുടെ സഹായങ്ങള്‍ തേടാറുണ്ട്. ചെക്കിങ്ങിനിടെ ആളുകള്‍ക്ക് നിസ്സാര കാര്യങ്ങള്‍ക്ക് പെറ്റിയിടുന്ന ഏമാന്‍മാരെ ഒന്ന് 'കൊട്ടാന്‍' ആര്‍ക്കെങ്കിലും അവസരം കിട്ടിയാല്‍ വേണ്ടെന്ന് പറയുമോ?. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ തന്നെ ട്രാഫിക് ചലാന്‍ അടച്ചില്ലെന്ന വാര്‍ത്തയാണ് തെളിവുകള്‍ സഹിതം ട്വിറ്ററാറ്റി പുറത്തുവിട്ടത്.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും നിരീക്ഷിക്കാന്‍ സാങ്കേതികവിദ്യയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനും നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനും നഗരളില്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കാറുണ്ട്. ഇത്തരം ക്യാമറകളില്‍ പതിയുന്ന ദൃശങ്ങളാണ് പല കേസുകളിലും തുമ്പുണ്ടാക്കുന്നത്.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റിലെ മറ്റ് സങ്കേതങ്ങളും വഴി ട്രാഫിക് നിയമലംഘനം പിടികൂടുന്ന പൊലീസിന് അതിലൂടെ തന്നെ 'പണി' കിട്ടി. തെലങ്കാന ഡിജിപിയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്) പേരില്‍ 7000 രൂപക്ക് അടുത്ത് വരുന്ന ട്രാഫിക് ചലാനുകള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

പൊലീസ് ഡിപാര്‍ട്‌മെന്റിലെ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ പാലിക്കാത്തപ്പോള്‍ എങ്ങനെയാണ് അധികാരികള്‍ക്ക് ജനങ്ങളോട് നിയമം പാലിക്കാന്‍ ആവശ്യപ്പെടാന്‍ കഴിയുകയെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചത്. സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് തെലങ്കാന ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം മഹേന്ദര്‍ റെഡ്ഡി 6,945 രൂപയുടെ ട്രാഫിക് ചലാനാണ് അടക്കാത്തത്. ട്വീറ്റ് ഉടന്‍ തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി. ട്വീറ്റ് വൈറലായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന പൊലീസ്.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

പൊലീസ് ഡിപാര്‍ട്‌മെന്റില്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും തെലങ്കാന ഡിജിപിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഹൈദരാബാദ് ട്രാഫിക് പൊലീസ് പറയുന്നത്. കുടിശ്ശികയുള്ളതോ തീര്‍പ്പാക്കാത്തതോ ആയ ചലാനുകള്‍ എല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ക്ലിയര്‍ ചെയ്തിട്ടുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

തെലങ്കാന ഡിജിപിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ടിഎസ് 09 പിഎ 1234 എന്ന വാഹനത്തിനെതിരായ ചലാനുകളുടെ സ്‌ക്രീന്‍ഷോട്ടാണ് പോസ്റ്റില്‍ കാണിച്ചിരിക്കുന്നത്. അമിതവേഗതയ്ക്കും ടിന്റഡ് ഗ്ലാസിനുമാണ് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് സ്‌ക്രീന്‍ ഷോട്ടില്‍ കാണാവുന്നത്. 2018 മുതല്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കാത്ത 11,601 ചലാനുകള്‍ ക്ലിയര്‍ ചെയ്യുകയും 28,85,640 രൂപ ട്രാഫിക്കില്‍ പിഴ അടക്കുകയും ചെയ്തതായി തെലങ്കാന പൊലീസ് വ്യക്തമാക്കി.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

പൊലീസ് വകുപ്പ് മാത്രമല്ല മറ്റൊരു പൊതുമേഖല സ്ഥാപനമായ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ടിഎസ്ആര്‍ടിസിയും സ്ഥിരമായി പിഴയടയ്ക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് നിയമപാലകര്‍ തന്നെ നിയമംലംഘിക്കുന്നത് ഒരു അസാധാരണ കാഴ്ചയല്ല.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് കമ്മീഷണറുടെ ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന ഫോട്ടോ ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരുന്നു.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

സാമൂഹിക മാധ്യമങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന അറിവുകളും ബോധവല്‍ക്കരണ വീഡിയോയുമായി പൊലീസ് സംഘം സജീവവുമാണ്. ഈ കേസിലെ പോലെ എന്തെങ്കിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആളുകള്‍ക്ക് പരാതിയും ഓണ്‍ലൈനില്‍ നേരിട്ട് അറിയിക്കാം.

ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

അധികാരികളുടെ തന്നെ നിയമലംഘനം ഇത്തരത്തില്‍ പോസ്റ്റുകളായി മാറുമ്പോള്‍ പൊലീസിന് നോക്കിനില്‍ക്കാന്‍ സാധിക്കില്ല. പോസ്റ്റുകള്‍ വൈറലാകുന്നതോടെയാണ് പൊലീസിന് നടപടിയെടുക്കുകയോ പ്രസ്താവനയുമായി രംഗത്തെത്തേണ്ടി വരികയോ ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Traffic police s clarification after screenshot showing telangana dgp didn t cleared traffic challan
Story first published: Monday, October 3, 2022, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X