മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

വിമാനം തീവണ്ടിയില്‍ കൊണ്ടുപോകുമ്പോള്‍ അത് മറിയുകയും വെള്ളത്തിലാവുകയും ചെയ്യുന്നത് അത്യന്തം വിഷമകരമായ ഒരവസ്ഥയാകുന്നു. യുഎസ്സിലെ മൊന്റാന സ്‌റ്റേറ്റിന്റെ പടിഞ്ഞാറന്‍ പ്രദേശത്താണ് ഈ സംഭവം നടന്നത്. തീവണ്ടിയില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന മൂന്ന് വിമാനങ്ങളുടെ ബോഡികള്‍ നദിയിലേക്കു വീണു. കാഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ തകര്‍ന്നുവീണ് വന്‍ ദുരന്തമുണ്ടായതു പോലൊരു തോന്നല്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

മൊന്റാനയിലെ ക്ലാര്‍ക്ക് ഫോക്ക് നദിയിലേക്കാണ് തീവണ്ടിയില്‍ നിന്ന് വിമാനങ്ങള്‍ വീണത്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

ചിത്രങ്ങളിലൂടെ നീങ്ങുക.

മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

മൂന്ന് ബോയിങ് 737 വിമാനങ്ങളുടെ ബോഡിയാണ് ട്രെയിനില്‍ കയറ്റി നീക്കം ചെയ്തിരുന്നത്. ട്രെയിന്‍ പാളം തെറ്റിയതാണ് ഇവയെല്ലാം കൂടി നദിയിലേക്ക് എടുത്തുചാടിയതിനു കാരണമെന്നറിയുന്നു.

മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

ശനിയാഴ്ച നടന്ന സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടതായി റിപ്പോര്‍ട്ടില്ല. ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് മൊന്റാന റെയില്‍ ലിങ്ക് വക്താവ് പറയുന്നു. ബോഡികള്‍ നദിയില്‍ നിന്ന് കയറ്റുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.

മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

പാളം തെറ്റലിന്റെ കാരണമെന്തെന്ന് അന്വേഷിച്ചുവരികയാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

മൂന്ന് വിമാനങ്ങള്‍ ഒരുമിച്ച് നദിയില്‍ വീണു

ബോയിങ് വിമാനക്കമ്പനിക്കു വേണ്ടി കാന്‍സാസില്‍ സ്ഥിതി ചെയ്യുന്ന സ്പിരിറ്റ് എയ്‌റോസിസ്റ്റംസാണ് 737 വിമാനത്തിന്റെ ബോഡികള്‍ നിര്‍മിച്ചുനല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
This was just the scene when a train carrying Boeing 737 fuselages derailed.
Story first published: Monday, July 7, 2014, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X