പുതുതലമുറയുടെ കാര്‍സ്റ്റിക്കര്‍ പ്രണയം

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Suzuki Swift
'കാടാമ്പുഴ ദേവി ഈ വാഹനത്തിന്‍റെ ഐശ്വര്യം' എന്നതുപോലുള്ള വാചകങ്ങള്‍ സ്റ്റിക്കര്‍ രൂപത്തില്‍ മുന്‍കാലങ്ങളില്‍ വാഹനങ്ങളില്‍ ഇടം പിടിച്ചിരുന്നു. നടുവില്‍ സ്വന്തം ദൈവത്തെ ഇരുത്തി രണ്ടുവശങ്ങളില്‍ 'എതിരാളി ദൈവങ്ങളെ' സെക്യൂരിറ്റി നിര്‍ത്തുന്ന 'മതേതരത്വ'വും സ്റ്റിക്കറുകളില്‍ ജനപ്രിയമായിരുന്നു. അക്കാലമെല്ലാം പതുക്കെ നമ്മെ വിട്ടുപോയി. പുതിയ തലമുറയുടെ കാറുകളിലെ ട്രന്‍ഡിയായ സ്റ്റിക്കറുകള്‍ പലപ്പോഴും റോഡില്‍ സൗന്ദര്യത്തിന്‍റെ വിതാനങ്ങള്‍ തീര്‍ക്കുന്നവയാണ്. ചിലത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

കാറുകളോടുള്ള പ്രണയം എന്നതിനെക്കാള്‍ സ്വന്തം കാഴ്ചപ്പാടുകള്‍ സമൂഹത്തെ അറിയിക്കാനുള്ള ഒരുപാധി എന്ന നിലയിലാണ് സ്റ്റിക്കറുകള്‍ ഉപയോഗിക്കപ്പെടുന്നത്.

ചിത്രങ്ങള്‍ക്കും ഗ്രാഫിക് വര്‍ക്കുകള്‍ക്കുമാണ് ഇന്ന് ഏറെ പ്രചാരമുള്ളത്. പോകുന്ന വഴികളില്‍ ഒരു ചിത്രപ്രദര്‍ശനത്തിന്‍റെ ഹാങ്‍ഓവര്‍ തീര്‍ത്തു കൊണ്ട് നീങ്ങുന്ന കാറുകള്‍ ഇന്ന് മെട്രോ നഗരങ്ങളില്‍ ധാരാളം കാണാം. പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കൊണ്ടു നടക്കുന്നവരും ധാരാളം.

മ്യൂസിക് ബാന്‍ഡുകളുടെ ലോഗോകള്‍, ഇഷ്ടപ്പെട്ട നടന്മാരുടെ/നടിമാരുടെ ചിത്രങ്ങള്‍ എന്നിവ ഇന്ത്യന്‍ നഗരങ്ങളില്‍ അപൂര്‍വ്വമാണെങ്കിലും വിദേശങ്ങളില്‍ സാധാരണമാണ്. പെണ്‍കുട്ടികളുടെ കാറുകളില്‍ ചിത്രശലഭങ്ങളും മറ്റും പാറിപ്പറക്കുന്നത് കാണാം. ഇതൊരു ആഗോള പ്രതിഭാസമാണ്.

മറ്റൊരു ട്രന്‍ഡ് ട്രന്‍ഡിയായ ചില വാചകങ്ങളും മറ്റും വാഹനത്തില്‍ പതിക്കുന്നതാണ്. ഉദാഹരണത്തിന് ചില പാര്‍ട്ടികള്‍ ക്വട്ടേഷന്‍കാരെ വിടുമ്പോള്‍ 'മാഷാ അള്ളാ' എന്ന അറബി വാചകം വാഹനത്തില്‍ പതിക്കുന്ന പതിവുണ്ട്. 'മുസ്ലിം ഭീകരവാദികള്‍' നല്‍കിയ ക്വട്ടേഷനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇതുവഴി അവര്‍ക്ക് സാധിക്കുന്നു.

'കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാലാ' എന്ന വാചകം നിരവധി വാഹനങ്ങളില്‍ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

മുന്‍കാലങ്ങളില്‍ ബംബറില്‍ മാത്രം ഇടം പിടിച്ചിരുന്ന ഇത്തരം വാചകങ്ങളും ചിത്രപ്പണികളും കാറിന്‍റെ വിന്‍ഡോകളിലേക്കും ബോഡിയിലേക്കുമെല്ലാം ബാധിച്ചിട്ടുണ്ട്. വെറുതെ വര്‍ണങ്ങള്‍ കൊരിയൊഴിക്കുന്നതും പുതിയ ട്രന്‍ഡാണ്.

"വണ്ടി ഇത്തിരി ചെറുതാണെങ്കിലും എന്‍ജിന്‍ വലുതാണ് മോളേ" എന്നു തുടങ്ങിയ പ‍ഞ്ചാരവാക്കുകള്‍ ഓട്ടോറിക്ഷകളില്‍ മാത്രമായി ഇപ്പോഴും ഒതുങ്ങി നില്‍ക്കുന്നു.

English summary
Car stickers are gonna be trend in Indian roads.
Story first published: Friday, June 1, 2012, 15:39 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark