എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്

Written By:

എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം - ചോദ്യം തീരേണ്ട താമസം വിമര്‍ശനശരങ്ങള്‍ ചോദ്യകര്‍ത്താവിനെ തേടിയെത്തിയിരിക്കും. പരിതാപകരമാണ് എയര്‍ ഇന്ത്യ എന്നാണ് ഇന്ന് ഭൂരിപക്ഷം യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നത്.

എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്

എന്നാല്‍ ഇന്ത്യന്‍ അഭിമാനമേന്തി ചിറക് വിടര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു എയര്‍ ഇന്ത്യയ്ക്ക്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ആകാശത്തേക്ക് തലയുയര്‍ത്തി എയര്‍ ഇന്ത്യയെ നോക്കിയിരുന്ന ഒരു കാലം. എയര്‍ ഇന്ത്യയെ കുറിച്ച് അധികം ആരും അറിയാത്ത ചില കാര്യങ്ങള്‍-

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • 1960 ഫെബ്രുവരി 21 ന് ജെറ്റ് യുഗത്തിലേക്ക് കടന്ന എയര്‍ ഇന്ത്യ, ലോകത്തിലെ ആദ്യ ഓള്‍-ജെറ്റ് എയര്‍ലൈനാണ്.
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • ആദ്യകാലത്ത് കാറാച്ചിയില്‍ നിന്നും ബോംബെയിലേക്ക് താപാല്‍ സർവീസ് മാത്രമായിരുന്നു എയര്‍ ഇന്ത്യ നടത്തിയിരുന്നത്. ഇക്കാലയളവില്‍ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായിരുന്നു എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്നതും.
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എയര്‍ ഇന്ത്യ വണ്‍ (ഫ്‌ളൈറ്റ് നമ്പര്‍ AI 1) എന്ന ബോയിംഗ് 747-400 ആണ്.
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • മോശം സര്‍വീസ് എന്നു പ്രവചനാതീതമെന്നും പരിഹാസരൂപേണ എയര്‍ ഇന്ത്യയെ നാം വിശേഷിപ്പിക്കുമെങ്കിലും, 2015 ലെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എയര്‍ലൈനെന്ന് കണ്ടെത്തിയിരുന്നു.
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • സിവില്‍ എയര്‍ലൈനറുടെ നേതൃത്വത്തില്‍, ഏറ്റവുമധികം ജനങ്ങളെ അപകടസ്ഥലത്ത് നിന്നും ഒഴിപ്പിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ എയര്‍ ഇന്ത്യയ്ക്ക് പ്രത്യേക പരാമര്‍ശമുണ്ട്. 1990 ലെ ഗള്‍ഫ് യുദ്ധത്തില്‍ കുവൈത്തില്‍ നിന്നും ഇറാഖില്‍ നിന്നും ഇന്ത്യന്‍ പ്രവാസികളെ തിരികെ കൊണ്ടുവന്നതില്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ട്.
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി, എയര്‍ ഇന്ത്യയുടെ പൈലറ്റായിരുന്നു.
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • 'ഇന്‍സ്റ്റന്റ് വിവിഐപി ഫ്‌ളൈറ്റ്' - അതായിരുന്നു എയര്‍ ഇന്ത്യ. വിവിഐപി യാത്രകള്‍ക്കായി എയര്‍ ഇന്ത്യ നിയോഗിച്ചിരുന്നത് സാധാരണ വിമാനങ്ങളെ തന്നെയായിരുന്നു. എന്നാല്‍ ഇത്തരം യാത്രകള്‍ക്കായി വിമാനത്തില്‍ പ്രത്യേകം സ്യൂട്ട്, വിശ്രമമുറി, സ്വീകരണമുറി, 6 സീറ്റര്‍ ഓഫീസ്, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ ഘടിപ്പിക്കും എന്ന് മാത്രം.
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • എയര്‍ ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് ടാറ്റ എയര്‍ ലൈന്‍സില്‍ നിന്നുമാണ്. 1932 വരെ ടാറ്റ എയര്‍ ലൈന്‍സിന്റെ ഭാഗമായിരുന്ന എയര്‍ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു.
എയര്‍ ഇന്ത്യയെ കുറിച്ച് എന്താണ് അഭിപ്രായം? ഉത്തരം പറയുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചിലത്
  • എയര്‍ ഇന്ത്യയും ആഢംബരവും തമ്മില്‍ യോജിക്കില്ലെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ 1967 ലെ ചിത്രം വ്യത്യസ്തമാണ്. ആഷ്‌ട്രെയ് രൂപകല്‍പന ചെയ്യുന്നതിനായി ലോകപ്രശസ്ത കലാകാരന്‍ സാല്‍വദോര്‍ ദാലിയെ സമീപിച്ച ചരിത്രവും എയര്‍ ഇന്ത്യയ്ക്കുണ്ട്. ഇക്കാലയളവില്‍ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് സാല്‍വദോര്‍ ദാലിയുടെ ആഷ്‌ട്രെയാണ് എയര്‍ ഇന്ത്യ പാരിതോഷികമായി നല്‍കിയിരുന്നത്.
കൂടുതല്‍... #off beat #evergreen
English summary
Unknown Facts About Air India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark