16 സിനിമകള്‍ കൊണ്ട് ഉണ്ണി മുകുന്ദന്‍ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിലേക്ക്

By Santheep

നന്ദനം എന്ന ഭക്തി സിനിമ രണ്ട് താരോദയങ്ങള്‍ക്കാണ് കാരണമായത്. 2002ല്‍ പൃഥ്വിരാജിന്റെയും 2011ല്‍ ഉണ്ണി മുകുന്ദന്റെയും സിനിമാ പ്രവേശത്തിന് കാരണമായത് ഈ സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളാണ്. ആകാരം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു വന്‍ വാഗ്ദാനമാണ് ഉണ്ണി മുകുന്ദന്‍ മലയാളത്തിന്.

പത്തുപതിനാറ് പടങ്ങളിലേ അഭിനയിച്ചുള്ളൂവെങ്കിലും ഒരു ബോളിവുഡ് താരത്തിന് സമാനമായ ആഘോഷങ്ങളുണ്ട് ഉണ്ണിയുടെ ജീവിതത്തില്‍. ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 എന്ന ആഡംബര കാറിന്റെ ഉടമയാണ് ഇദ്ദേഹം. ഉണ്ണി മുകുന്ദന്റെ കാറിലേക്ക് നമുക്കൊന്ന് കയറി നോക്കാം.

16 സിനിമകള്‍ കൊണ്ട് ഉണ്ണി മുകുന്ദന്‍ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിലേക്ക്

ഇന്ത്യയില്‍ ലാന്‍ഡ് റോവര്‍ വില്‍ക്കുന്നത് ഫ്രീലാന്‍ഡര്‍ 2വിന്റെ ഡീസല്‍ പതിപ്പാണ്. ലിറ്ററിന് 12.39 കിലോമീറ്റര്‍ മൈലേജ് ഉല്‍പാദിപ്പിക്കുന്നു ഈ കാര്‍.

16 സിനിമകള്‍ കൊണ്ട് ഉണ്ണി മുകുന്ദന്‍ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിലേക്ക്

മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ വിപണിയില്‍ ലഭിക്കും. ഫ്രീലാന്‍ഡര്‍ 2 എസ് ബിസിനസ് എഡിഷന്‍, ഫ്രീലാന്‍ഡര്‍ 2 എസ്ഇ, ഫ്രീലാന്‍ഡര്‍ 2 എച്ച്എസ്ഇ എന്നിങ്ങനെ.

16 സിനിമകള്‍ കൊണ്ട് ഉണ്ണി മുകുന്ദന്‍ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിലേക്ക്

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചാണ് എല്ലാ വേരിയന്റുകളും എത്തുന്നത്. 6 സ്പീഡ് ട്രാന്‍സ്മിഷനാണിത്.

വിലകള്‍

വിലകള്‍

  • ഫ്രീലാന്‍ഡര്‍ 2 എസ് ബിസിനസ് എഡിഷന്‍ - 37,11,000
  • ഫ്രീലാന്‍ഡര്‍ 2 എസ്ഇ - 38,67,000
  • ഫ്രീലാന്‍ഡര്‍ 2 എച്ച്എസ്ഇ- 43,92,000
  • 16 സിനിമകള്‍ കൊണ്ട് ഉണ്ണി മുകുന്ദന്‍ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിലേക്ക്

    2179സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2-വിലുള്ളത്. 188 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 420 എന്‍എം ആണ് ചക്രവീര്യം.

    നിറങ്ങള്‍

    നിറങ്ങള്‍

    • ബാള്‍ടിക് ബ്ലൂ മെറ്റാലിക്
    • ഫിരെന്‍സ് റെഡ് മെറ്റാലിക്
    • ഫ്യൂജി വൈറ്റ് സോളിഡ്
    • ഇന്‍ഡസ് സില്‍വര്‍ മെറ്റാലിക്
    • സാന്റോരിനി ബ്ലാക്ക് മെറ്റാലിക്
    • ഉണ്ണി മുകുന്ദന്റെ പക്കലുള്ളത് പ്യൂജി വൈറ്റ് സോളിഡാണ്.

      അളവുകള്‍

      അളവുകള്‍

      4500 എംഎം നീളവും 2005 എംഎം വീതിയും 1740 എംഎം ഉയരവുമുണ്ട് ഈ വാഹനത്തിന്. 1880 കിലോഗ്രാമാണ് ആകെ ഭാരം. 210 മില്ലിമീറ്റര്‍ എന്ന മികവുറ്റ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നു ഫ്രീലാന്‍ഡര്‍ 2-വിന്.

      ഓണ്‍റോഡ് വില

      ഓണ്‍റോഡ് വില

      ബങ്കളുരു ഓണ്‍റോഡ് നിരക്കു പ്രകാരം 38,37,325 രൂപയാണ് ബിസിനസ് എഡിഷന് വില. എസ്ഇ പതിപ്പിന് 41,89,019 രൂപ ഓണ്‍റോഡ് വില വരും. എച്ച്എസ്ഇ പതിപ്പിന്റെ വില 47,04,432 രൂപയാണ്.

Most Read Articles

Malayalam
English summary
Unni Mukundan's Land Rover Freelander 2.
Story first published: Thursday, April 30, 2015, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X