വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

Written By:

സൈഡുക്കാറുകൾക്ക് ഇന്ന് അത്ര പ്രചാരമില്ലെങ്കിലും 1800കളിൽ വൻതോതിൽ സൈഡ്കാർ ഘടിപ്പിച്ചുള്ള വാഹനങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ന് അമേരിക്കയിലിത് വിരളമാണെങ്കിലും യൂറോപ്പ്യൻ രാജ്യങ്ങളിൽ ഇപ്പോഴുമിത് പ്രചാരത്തിലുണ്ട്.

സാക്ഷാൽ റേഞ്ച്റോവറും അപരനും ഏറ്റുമുട്ടിയപ്പോൾ

മോട്ടോർ സൈക്കിൾ, സ്കൂട്ടർ എന്നിവയുടെ അരികിലായി ഘടിപ്പിക്കുന്ന ഒറ്റ ചക്രമുള്ള വാഹനമാണ് സൈഡ് കാറുകൾ. മുചക്ര വാഹനത്തിന്റെ പ്രതീതി നൽകുന്നതിനാൽ ബൈക്കുകൾ തെന്നി വീഴാനുള്ള സാധ്യതയും കുറവാണ്. വാണിജ്യാടിസ്ഥാനത്തിലും പാസഞ്ചർയാത്രയ്ക്കുമായിരുന്നു മുൻക്കാലത്തിത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. നിങ്ങൾക്കയി ഇവിടെ പരിചയപ്പെടുത്തുന്നത് വെറുമൊരു സൈഡ് കാറുകളെയല്ല കസ്റ്റം ചെയ്ത വൈചിത്രമേറിയ സൈഡ്കാറുകളാണിവ.

റേസിംഗ് സൈഡ് കാർ

റേസിംഗ് സൈഡ് കാർ

അസാധ്യമായൊരു രീതിയിലുള്ള സൈഡ്കാറായിരുന്നു ഫ്രാൻസിലെ ടെക്നീഷ്യനായ ഫ്രാൻസികോ ക്നോറെക് ഉപയോഗിച്ചിരുന്നത്. കാറിന്റെ രുപത്തിലുള്ള സൈഡ് കാറിനെ ബൈക്കുമായി യോജിപ്പാച്ചാണിതിന്റെ രുപകല്പന. പലകാറുകളുടേയും പാർട്സുകൾ ഉപയോഗിച്ചാണ് സൈഡ്കാർ നിർമിച്ചിരിക്കുന്നത്. സൈഡ് കാറാണെന്ന് തോന്നാത്ത വിധം മുൻഭാഗം കാറിന് സാമ്യമുള്ളതും വശങ്ങളിൽ ബൈക്കിന്റെ ഡിസൈനുമാണ് കാണാൻ സാധിക്കുന്നത്. പത്ത് വർഷം മുൻപായിരുന്നു ഫ്രാൻസികോ ഈ സൈഡ്കാർ നിർമിച്ചത്.

ഡോഗ്‌ഹൗസ്

ഡോഗ്‌ഹൗസ്

ഒരു പട്ടികൂടാണിവിടെ സൈഡ്കാറായി മാറിയിരിക്കുന്നത്. യജമാനൻ പോകുന്നിടത്തോക്കെ പട്ടിയേയും കൊണ്ടുപോകുന്നതിനായിരിക്കാം ഇങ്ങനെയൊരാശയം നടപ്പിലാക്കികാണുക.

ട്രെയിൻ എൻജിൻ

ട്രെയിൻ എൻജിൻ

ഒരു ടാങ്കിന് പച്ചനിറം നൽകി ട്രെയിൻ എൻജിൻ രുപത്തിൽ ഡിസൈൻ ചെയ്തിട്ടുള്ള സൈഡ്കാറാണിത്. കുട്ടികളെ ഇരുത്താനും അവരിൽ കൗതുകമുണർത്തുന്നതിനുമായിരിക്കും ഇത്തരത്തിലുള്ളൊരു സൈഡ്കാർ നിർമിച്ചിരിക്കുക.

ഫോക്സ്‌വാഗൺ മിനിബസ്

ഫോക്സ്‌വാഗൺ മിനിബസ്

ഇതു നോക്കൂ ഒരു മിനിബസിനെ തന്നെയാണ് സൈഡ്കാറായി ഉപയോഗിച്ചിരിക്കുന്നത്. യുകെയിലുള്ള ജാസൺ ഡെയർ 2007ലാണ് വിചിത്രമായ ഈ സൈഡ് കാർ നിർമ്മിച്ചത്. തന്റെ ലാംബ്രെറ്റ സ്കുട്ടറുമായി ഫോക്സ്‌വാഗണിന്റെ മിനി വാൻ ഘടിപ്പിച്ചാണ് ഈ സൈഡ് കാർ നിർമ്മിച്ചിട്ടുള്ളത്.

ഹാർലിഡേവിഡ്സൺ

ഹാർലിഡേവിഡ്സൺ

ഒന്നാം ലോക മഹായുദ്ധക്കാലത്ത് പരിക്കുപറ്റിയ പട്ടാളക്കാരെ ആശുപത്രിയിലെത്തിക്കാൻ ദൗത്യമേറ്റെടുത്തിരുന്ന ആബുലൻസായി പ്രവർത്തിച്ചൊരു സൈഡ്കാറാണിത്. രണ്ടാം ലോകയുദ്ധക്കാലത്തും ഇത്തരത്തിലുള്ള ആബുലൻസ് സൈഡ് കാറുകൾ ഉപയോഗിച്ചിരുന്നു. ഹാർലിഡേവിഡ്സൺ ബൈക്കാണ് ഇതിനായി ഉപയോഗിച്ചത്.

എയർപ്ലെയിൻ

എയർപ്ലെയിൻ

ബൈക്കുകളിലും അതുപോലെ വിമാനത്തിലും ആകൃഷ്ടനായ ഹെൻട്രിക് ടോത്ത് എന്ന വ്യക്തിയാണ് വിമാനരൂപത്തിലുള്ള സൈഡ് കാർ പണിതിരിക്കുന്നത്. സൈനിക വിമാനത്തിന് സമാനമായ രൂപത്തിലാണ് സൈഡ്കാറാണ് യമഹ വൈൽഡ് സ്റ്റാറുമായി സംയോജിപ്പിച്ചിരിക്കുന്നത്. ഡിസൈനിലെ പുതുമകാരണം ഹംഗേറിയൻ മോട്ടോർസൈക്കിൾ ഷോയിൽ ഇതിന് സമ്മാനവും ലഭിച്ചിട്ടുണ്ട്.

പിയാനോ

പിയാനോ

യാത്രയ്ക്കിടെ മടുപ്പുതോന്നുമ്പോൾ പിയാനോ വായിക്കാനായിരിക്കും പിയാനോ രൂപത്തിലുള്ളൊരു സൈഡ് കാറിന് രുപം നൽകിയിരിക്കുന്നത്. എങ്കിൽ ഇദ്ദേഹമൊരു സംഗീതഞഞ്ജനാകാണ് സാധ്യത.

മാജിക് സൈഡ്കാർ

മാജിക് സൈഡ്കാർ

ഹാസ്യകലാകാരന്മാരായ സഹോദരന്മാരായിരുന്നു വളരെ ജനപ്രിയരായ മാർക്സ് സഹോദരന്മാർ. നാടകങ്ങൾ, ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലിവർ പ്രശസ്തരാണ്. ഈ കലാകാരന്മാർ അഭിനിയച്ചിട്ടുള്ള ക്ലാസിക് ചലിച്ചിത്രമായിരുന്നു ഡക്ക് സൂപ്പ്. ഇതിലെ ഒരു ഹാസ്യരംഗത്തിലാണ് ഈ സൈഡ് കാർ ഉപയോഗിച്ചിരിക്കുന്നത്.

ക്യാറ്റ്ബസ്

ക്യാറ്റ്ബസ്

ഇച്ഛാനുസരണം ഏത് മാതൃകയിലാണോ സൈഡ്കാറുകൾ വേണ്ടത് അപ്രകാരമാണ് ഓരോരുത്തരും ഡിസൈൻ ചെയ്യുന്നത്. പൂച്ചയുടെ മാതൃകയിലുള്ള സൈഡ് കാറാണിത്. രണ്ടെ ചെവികളും വെൽഡ് ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. എന്തോക്കെയായലും ഇത്തരത്തിലുള്ള ഡിസൈൻ ചെയ്യണമെങ്കിൽ അല്പം പ്രയത്നമില്ലാതെയില്ല.

വാട്സോണിയൻ സൈഡ്കാർ

വാട്സോണിയൻ സൈഡ്കാർ

1950കളിൽ ബ്രിട്ടനിൽ വളരെയധികം പോപ്പുലാരിറ്റി ലഭിച്ചൊരു മോഡലാണിത്. ഒരു ചെറിയ കുടുംബത്തിന് യാത്രചെയ്യാൻ പാകത്തിലുള്ളതാണ് ആ സൈഡ് കാർ.

കോഫിൻ

കോഫിൻ

ശവപ്പെട്ടിയുടെ മാതൃകയിൽ സൈഡ്കാർ പണിഞ്ഞത് ആരുടെ ആശയമാണെന്ന് ഓർത്ത് അത്ഭുതപ്പെടുന്നുണ്ടാകും. അതിലിരുന്ന് യാത്രചെയ്യാൻ ആരാണാവോ ധൈര്യപ്പെടുക?

സോളാർ സൈഡ്കാർ

സോളാർ സൈഡ്കാർ

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു എന്നതിനാൽ മുകളിലുള്ള എല്ലാ സൈഡ് കാറുകളിൽ നിന്നും വ്യത്യസ്തമാണിത്. തലയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലിൽ നിന്നാണ് വാഹനത്തിനാവശ്യമായിട്ടുള്ള ഊർജ്ജം ലഭിക്കുന്നത്. വേണമെങ്കിൽ അടുത്ത തലമുറയിലെ ഇ-ബൈക്കും ആകാമിത്.

 വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

സൈഡ് ഡ്രം

 വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

ബാറ്റ്മാൻ സൈഡ് കാർ

 വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

കോള സൈഡ്കാർ

 വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

ബോംബർ റൈഡർ

 വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

ഷാർക്ക് സൈഡ്കാർ

 വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

പവർ റേഞ്ച് സൈഡ്കാർ

 വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

മോട്ടോർസ്പോർട് റേസിംഗ് സൈഡ്കാർ

 വൈചിത്രമാർന്ന തകർപ്പൻ സൈഡ്കാറുകൾ!!

സിയൂസ് സൈഡ്കാർ

 
കൂടുതല്‍... #ബൈക്ക് #bike
English summary
World's Coolest Motorcycle Sidecars
Story first published: Monday, August 22, 2016, 10:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark