ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

Written By:

യുഎസ് നാവികസേനയുടെ ജെറ്റ് വിമാനം സ്റ്റൂളിൽ നടത്തിയ അതിസാഹസികമായ ലാന്റിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ജെറ്റിന്റെ മുൻവശത്തെ ലാന്റിംഗ് ഗിയർ പ്രവർത്തനരഹിതമായപ്പോഴാണ് നേവി പൈലെറ്റായ വില്യം മാഹണി ഈ സാഹസിക ലാന്റിംഗിന് മുതിർന്നത്.

ലാന്റിംഗിനിടെ വിമാനത്തിൽ ഡ്രോൺ ഇടിച്ചു വൻ ദുരന്തമൊഴിവായി

അമേരിക്കൻ നാവികസേന തന്നെയാണ് ഈ വീഡിയോ പുറത്ത്‌വിട്ടതും. ഏവി 8ബി ഹാരിയർ എന്ന എയർക്രാഫ്റ്റാണ് ഈ സാഹസിക ലാന്റിംഗ് നടത്തിയത്.

 ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ബട്ടാൻ എന്ന കപ്പലിൽ നിന്ന് ടേക്ക് ഓഫ് ചെയ്തയുടനെ അല്പസമയത്തിനുള്ളിൽ കേട്പാട് തിരിച്ചറിയുകയും തിരിച്ചിറക്കാനുള്ള ശ്രമവും നടത്തി.

 ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

ഉടൻ തന്നെ കപ്പലിലെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് ലാന്റിംഗിനുള്ള ഒരുക്കങ്ങൾ ഏർപ്പാട് ചെയ്യുകയായിരുന്നു.

 ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

ലാന്റിംഗ് ഗിയറിന് തന്നെ കേടുപാട് സംഭവിച്ചതിനാൽ സുരക്ഷിത ലാന്റിംഗ് സാധ്യമല്ല എന്ന് മനസിലാക്കിയ കൺട്രോൾ റൂം അധികൃതർ തന്നെയാണ് സ്റ്റൂളിൽ ലാന്റ് ചെയ്യാനുള്ള ആശയം മുന്നോട്ട് വെച്ചത്.

 ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

തീരുമാനത്തിൽ എത്തുംവരേയ്ക്കും കപ്പലിന് മുകളിലായി തന്നെ വേഗത കുറച്ച് വിമാനം ചുറ്റി കറങ്ങുകയായിരുന്നു.

 ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

22,000പൗണ്ട് ഭാരമുള്ള ഫൈറ്റർ ജെറ്റിനെ താങ്ങാൻ ശേഷിയുള്ള ഭീമൻ സ്റ്റൂളാണ് ലാന്റിംഗിനായി ഉപയോഗിച്ചത്.

 ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

കപ്പൽത്തട്ടിന്റെ 20 അടി ഉയരത്തിലായി ജെറ്റിന്റെ മുൻഭാഗം സ്റ്റൂളിൽ പതിക്കത്തക്ക രീതിയിൽ വളരെ സാഹസികമായാണ് ലാന്റിംഗ് നടത്തിയത്.

 ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

കണക്ക് കൂട്ടലുകൾ പാളിയെങ്കിൽ വൻ സ്ഫോടനത്തിലേക്കാണിത് നയിക്കുക. എന്നാൽ നിരവധി നേവി ജീവനക്കാരുടെ കഠിന പ്രയത്നത്താൽ ലാന്റിംഗ് വിജയകരമായി പൂർത്തീകരിച്ചു.

കൂടുതൽ വായിക്കൂ

നയനാഭിരാമമായ ലാന്റിംഗ് കാഴ്ചകൾ സമ്മാനിക്കുന്ന 10 എയർപോർടുകൾ

കൂടുതൽ വായിക്കൂ

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

കൂടുതല്‍... #വിമാനം #aircraft
English summary
A fighter pilot sets down on a STOOL aboard a Navy ship after his jet's front landing gear failed
Story first published: Wednesday, May 11, 2016, 12:08 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark