മാര്‍ത്താണ്ഡവര്‍മയുടെ റോള്‍സ് റോയ്‌സ് ഫാന്റം

സ്വാതന്ത്ര്യം കിട്ടുന്ന കാലം വരെയും തിരുവിതാംകൂര്‍, ബ്രിട്ടിഷ് റസിഡണ്ടുമാര്‍ക്കു കീഴിലിരുന്ന് ഭരണം നടത്തുന്ന രാജാക്കന്മാരുടെ ഭരണത്തിലായിരുന്നതിനാലാവണം, ഇന്നും തിര്വന്തോരം ഭാഗത്ത് വലിയ രാജഭക്തന്മാരെ കാണാം. കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് രാജഭക്തി കൂടുതലാണ് ഈ പ്രദേശത്ത്. 'രാജാവ്' മരിച്ചാൽ അവധി കിട്ടിയില്ലെങ്കിൽ ഈ പ്രദേശം പ്രശ്നകലുഷിതമായിത്തീരും. ഈ ഹാങ്ങോവര്‍ അത്ര പെട്ടെന്നൊന്നും തീരാൻ പോകുന്നില്ല എന്ന് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ചരമത്തെ തുടര്‍ന്നുള്ള മാധ്യമ പെരുമാറ്റങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

തമിഴ് നടൻ സന്താനവും റോൾസ് റോയ്സും തമ്മിലുള്ള പിടിവലി

ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ ഒരു വലിയ കാര്‍ കമ്പക്കാരനായിരുന്നു. ബങ്കളുരുവിലെ ഒരു വ്യവസായി കുറച്ചുനാള്‍ മുമ്പ് മാര്‍ത്താണ്ഡവര്‍മയ്ക്ക് ഒരു റോള്‍സ് റോയ്‌സ് കാര്‍ സമ്മാനിച്ചത് വാര്‍ത്തയായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ റോള്‍സ് റോയ്‌സിന്റെ വിശേഷങ്ങളിലേക്ക് നീങ്ങാം.

മാര്‍ത്താണ്ഡവര്‍മയുടെ റോള്‍സ് റോയ്‌സ് ഫാന്റം

ബങ്കളുരു വ്യവസായി എന്തുകൊണ്ടാണ് ഇത്രയും വലിയ വിലപ്പിടിപ്പുള്ള സമ്മാനം നല്‍കിയതെന്ന കാര്യം വ്യക്തമല്ല. എന്തായാലും മാര്‍ത്താണ്ഡവര്‍മ ഈ കാര്‍ സ്വീകരിച്ചില്ല. വലിയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ എളുപ്പമാണെങ്കിലും ഇന്‍കം ടാക്‌സുകാരും മറ്റുമുള്ളതുകൊണ്ട് വലിയ ചൊറയായിത്തീരാന്‍ സാധ്യതയുണ്ട്. വ്യവസായിയെ തൃപ്തിപ്പെടുത്താനായി ഒരു ദിവസം മാര്‍ത്താണ്ഡവര്‍മ ഈ കാര്‍ ഉപയോഗിക്കുകയുണ്ടായി.

മാര്‍ത്താണ്ഡവര്‍മയുടെ റോള്‍സ് റോയ്‌സ് ഫാന്റം

4,38,00,000 രൂപയിലാണ് റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം നിരക്കുകള്‍ തുടങ്ങുന്നത്. ഇന്ത്യയില്‍ ലഭ്യമായ ഫാന്റം മോഡലുകളില്‍ സ്റ്റാന്‍ഡേഡ് പതിപ്പാണ് മാര്‍ത്താണ്ഡവര്‍മയ്ക്ക് സമ്മാനമായി നല്‍കിയത്.

റോള്‍സ് റോയ്‌സ് ഫാന്റം പതിപ്പുകളും വിലയും

റോള്‍സ് റോയ്‌സ് ഫാന്റം പതിപ്പുകളും വിലയും

  • റോള്‍സ് റോയ്‌സ് ഫാന്റം സ്റ്റാന്‍ഡേഡ് - 4,38,00,000 രൂപ
  • റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്‌ഹെഡ് കൂപെ - 4,50,00,000 രൂപ
  • റോള്‍സ് റോയ്‌സ് ഫാന്റം കൂപെ - 4,50,00,000 രൂപ
  • റോള്‍സ് റോയ്‌സ് ഫാന്റം സീരീസ്2 - 4,60,00,000 രൂപ
  • നിറം

    നിറം

    പതിനാറ് നിറങ്ങളില്‍ റോള്‍സ് റോയ്‌സ് ഫാന്റം പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണിന്ന്. ഇവയില്‍ ഇംഗ്ലീഷ് വൈറ്റ് നിറത്തിലുള്ള റോള്‍സ് റോയ്‌സാണ് മാര്‍ത്താണ്ഡവര്‍മയ്ക്ക് സമ്മാനിച്ചത്.

    എന്‍ജിന്‍

    എന്‍ജിന്‍

    6,749സിസി ശേഷിയുള്ള 12 സിലിണ്ടര്‍ വി12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയ്‌സ് ഫാന്റത്തിനുള്ളത്. 5350 ആര്‍പിഎമ്മില്‍ 453 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 3500 ആര്‍പിഎമ്മില്‍ 720 എന്‍എം എന്ന മികവുറ്റ ചക്രവീര്യവും ഇവന്‍ പകരുന്നു.

    മമ്മൂട്ടിയുടെ റോൾസ് റോയ്സ് ടെസ്റ്റ് ഡ്രൈവ്

    മമ്മൂട്ടിയുടെ റോൾസ് റോയ്സ് ടെസ്റ്റ് ഡ്രൈവ്

    മമ്മൂട്ടിയും റോൾസ് റോയ്സും

    ഗാന്ധിജിയെ കൊല്ലാൻ ഗോഡ്സെ പോയത് ഏത് കാറിൽ?

    ഗാന്ധിജിയെ കൊല്ലാൻ ഗോഡ്സെ പോയത് ഏത് കാറിൽ?

    ഗാന്ധിജിയുടെ കൊലപാതകിയുടെ കാർ

Most Read Articles

Malayalam
English summary
Utharadam Thirunal Marthandavarma, the ceremonial king of the erstwhile Thiruvithamkoor dynasty, was an ardent lover of cars. He had gifted with a Rolls Royce car by a Bangalore based businessman. Here are the details.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X