ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

ഓട്ടോമൊബൈൽ ലോകത്തെ ഏറ്റവും പ്രശസ്തമായ നെയിംപ്ലേറ്റുകളിൽ ഒന്നാണ് ഫോർഡ് മസ്താംഗ്, കൂടാതെ അതിന്റെ വിന്റേജ് പതിപ്പുകൾ വാഹന പ്രേമികൾക്കിടയിൽ പ്രത്യേകമായ ഒരു സ്ഥാനം വഹിക്കുന്നു.

ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

എക്കാലത്തേയും പവറിന്റെ ഒരു സിമ്പലായി ഈ അമേരിക്കൻ മസിൽ കാർ നിലനിൽകുന്നു. പണ്ട് കാലത്ത് ഗാസൊലിൻ ആയിരുന്നു പവറിനായി ഉപയോഗിച്ചിരുന്നത് എങ്കിൽ ഇപ്പോൾ അത് ഇലക്ട്രിക് എനർജിയായി മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.

ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

പല വിന്റേജ് മോഡലുകളും ഇലക്ട്രിക് പവർട്രെയിനൊപ്പം നിരവധി കസ്റ്റം ഹൗസുകളും, ഗരേജുകളും ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഐക്കണിക് ഓൾഡ്-സ്‌കൂൾ കാർ ബോഡിയെ ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് പവർട്രെയിനുമായി സംയോജിപ്പിച്ചിരിക്കുകയാണ് യുകെ ആസ്ഥാനമായുള്ള ചാർജ് കാർസ്. ഒരു ഐതിഹാസിക മസിൽ കാറിന് ഇലക്ട്രിക് പവർട്രെയിൻ അല്പം വിരോദാഭാസമായി പലർക്കും തോനിനയേക്കാം. എന്നാൽ ഇതിന്റെ റിസൾട്ട് എന്താണെന്ന് നമുക്ക് നോക്കാം.

ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

ഇതൊരു 1967 ഫോർഡ് മസ്താംഗ് ഫാസ്റ്റ്ബാക്ക് ബോഡി ഷെല്ലാണ്, എന്നാൽ ഇത് യഥാർത്ഥ വിന്റേജ് മോഡലല്ല. ഇത് ലൈറ്റ്-വെയ്റ്റ് കോമ്പോസിറ്റ് മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച '67 മസ്താംഗിന്റെ ഔദ്യോഗികമായ ലൈസൻസുള്ള ഒരു റെപ്ലിക്ക ബോഡിയാണ്, അതിനാൽ ഇത് യഥാർത്ഥത്തിൽ ഒരു പുതിയ വാഹനമാണ്!

ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

റെപ്ലിക്കയിൽ ക്ലാസിക് ഡിസൈൻ നിലനിർത്തിയിട്ടുണ്ട്, എന്നാൽ ഓൾ എൽഇഡി ലൈറ്റുകളുമായി ഒരു ആധുനിക ട്വിസ്റ്റ് വാഹനത്തിന് ലഭിക്കുന്നു, കൂടാതെ വലിയ ബ്ലാക്ക്ഡ്-ഔട്ട് വീലുകൾ പിയാനോ ബ്ലാക്ക് ബോഡി പെയിന്റുമായി നന്നായി യോജിക്കുന്നു.

ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

ലെതർ സീറ്റുകൾ, ക്യാബിന് ചുറ്റും ലെതർ ട്രിമ്മുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയവയോടുകൂടിയ ഇവിയുടെ ഇന്റീരിയർ ആഢംബര പൂർണമാണ്. ഒറിജിനൽ '67 മസ്താംഗിനെപ്പോലെയാണ് സ്റ്റിയറിംഗ് വീൽ തയ്യാറാക്കിയിരിക്കുന്നത്. നേർത്ത റിം ഉള്ള ത്രീ-സ്‌പോക്ക് വീലാണ്, എന്നാൽ ഇതിന് ഓഡിയോ സിസ്റ്റം മുതലായവയ്‌ക്കായി ഇന്റഗ്രേറ്റഡ് കൺട്രോളുകൾ ലഭിക്കുന്നു. ഡ്രൈവ് സെലക്‌ടറിൽ സെന്റർ കൺസോളിൽ നാല് ബട്ടണുകൾ അടങ്ങിയിരിക്കുന്നു, ഇത് ഒരു ഇന്ററസ്റ്റിംഗ് ടച്ച് ആണ്.

ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 64 kWh ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക് മസ്താംഗ് പവർ എടുക്കുന്നത്. ഓരോ ആക്‌സിലിലും ഒരു മോട്ടോർ ഉണ്ട്, ഇത് ഇവി മസ്താംഗിനെ ഒരു AWD കാറാക്കി മാറ്റുന്നു. പീക്ക് പവർ ഔട്ട്പുട്ട് 400 kW (543 bhp) ആണ്, അതേസമയം പീക്ക് torque 1,500 Nm ആയി റേറ്റ് ചെയ്യുന്നു.

ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

3.9 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 60 mph (96 kmph) വേഗത കൈവരിക്കാൻ ഇവിക്ക് കഴിയും, അത് വളരെ വേഗത്തിലാണ്. നിർമ്മാതാക്കൾ ഏകദേശം 200 മൈൽ (322 കിലോമീറ്റർ) ഡ്രൈവിംഗ് റേഞ്ച് വാഹനത്തിന് അവകാശപ്പെടുന്നു, കൂടാതെ ബാറ്ററി 50 kW ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ 20 -ൽ നിന്ന് 80 ശതമാനം ഇവിക്ക് വരെ ചാർജ് ചെയ്യാനാകും.

ക്ലാസിക്ക് ലുക്കിൽ മോഡേൺ പവർപ്ലാന്റുമായി ലിമിറ്റഡ് എഡിഷൻ 1967 Ford Mustang EV

ചാർജ് കാർസ് അതിന്റെ 1967 ഫോർഡ് മസ്താംഗ് ഫാസ്റ്റ്ബാക്ക് അധിഷ്‌ഠിത ഇവിക്ക് 350,000 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 3.5 കോടി രൂപ) ആണ് വില നിശ്ചയിച്ചിരിക്കുന്നത്. ആകെ 499 യൂണിറ്റുകൾ മാത്രമേ ഉൽപ്പാദിപ്പിക്കൂ എന്നത് ഈ ഇവിയെ തികച്ചും ഒരു പ്രത്യേക കാറാക്കി മാറ്റുന്നു!

Most Read Articles

Malayalam
English summary
Vintage ford mustang becomes modern with new electric powertrain
Story first published: Saturday, March 19, 2022, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X