കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

ഇന്ത്യയിലെ ഔഡിയുടെ ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ഡൽഹിയിലും മുംബൈയിലും നിരവധി ആഢംബര കാറുകളുണ്ട്. വിരാടിന്റെ ഗാരേജിലെ മിക്ക കാറുകളും ഔഡി ബ്രാൻഡിൽ നിന്നുള്ളതാണ്, അവയിൽ മിക്കതും രാജ്യത്ത് തങ്ങളെ ജനപ്രിയരാക്കാൻ കോഹ്ലി വഹിച്ച പങ്കിന് ജർമ്മൻ ബ്രാൻഡിൽ നിന്നുള്ള സമ്മാനമാണ്.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

സമയാസമയം വിരാട് തന്റെ ഗാരേജിൽ പുതിയ വാഹനങ്ങൾക്ക് ഇടം നൽകുന്നതിന് പഴയ വാഹനങ്ങൾ വിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള സ്വത്തുകളിൽ ഒന്നായ ഔഡി A8L W12 ഇപ്പോൾ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഓടിച്ചിരുന്ന അതേ കാർ ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാം.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

നിലവിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന കാറിന് ചോദിക്കുന്ന വില 75 ലക്ഷം രൂപയാണ്, ഇത് വളരെ കൂടുതലായി തോന്നാമെങ്കിലും കാറിന്റെ ഏറ്റവും ശക്തമായ പതിപ്പായ W12 എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. വിശദാംശങ്ങൾ അനുസരിച്ച്, ഇത് 2015 ൽ നിർമ്മിച്ച വാഹനമാണ്, ഹരിയാനയിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

ഇപ്പോൾ വാഹനം ഹരിയാനയിലാണ് സ്ഥിതിചെയ്യുന്നത്. മൂന്ന് വർഷത്തിനുള്ളിൽ വാഹനത്തിന് ഓഡോമീറ്ററിൽ 8,000 കിലോമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് പരസ്യത്തിൽ പരാമർശിക്കുന്നു. നിലവിലും കാറിന്റെ ആദ്യ ഉടമ വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിൽ തന്നെയാണ് വാഹനമുള്ളത്.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

വാഹനം മികച്ച കണ്ടീഷനിൽ തന്നെ കാണപ്പെടുന്നു. അധികം ദൂരം ഓടാത്തതിനാൽ, ഇപ്പോഴും ഷോറൂം നിലവാരത്തിലാണ്. വാഹനം തികഞ്ഞ അവസ്ഥയിലാണെന്നും ബോഡിയിൽ പോറലുകളോ ചളുക്കങ്ങളോ ഒന്നുംതന്നെയില്ലെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

വിരാട് കോഹ്‌ലി തന്നെ നിരവധി തവണ വാഹനത്തിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡെൽഹിയിൽ, ക്രിക്കറ്റ് ടീമിന്റെ യുവ ക്യാപ്റ്റൻ പ്രാക്ടീസ് സെഷനുകൾക്കും ഇതേ വാഹനത്തിലാണ് എത്തിയിരുന്നത്.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

ഇവിടെ കാണുന്ന ഔഡി A8L കാറിന്റെ ഏറ്റവും ശക്തമായ പതിപ്പാണ്. 6.3 ലിറ്റർ W12 ലോംഗിറ്റ്യൂഡിനൽ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. W-ഓറിയന്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന 12 സിലിണ്ടർ എഞ്ചിനാണിത്. രണ്ട് V എഞ്ചിനുകൾ ഒരു W രൂപപ്പെടുന്ന രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ് ഇതിനർത്ഥം.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

പവർ, ടോർക്ക് കണക്കുകളെക്കുറിച്ച് പറയുമ്പോൾ, ഈ എഞ്ചിൻ 6,200 rpm-ൽ പരമാവധി 493 bhp കരുത്തും 4,750 rpm-ൽ 625 Nm torque ഉം സൃഷ്ടിക്കുന്നു. ബൊലോഗ്ന ബ്രൗൺ ഇന്റീരിയർ സ്കീമിനൊപ്പം ഒലോംഗ് ഗ്രേ നിറമാണ് വാഹനത്തിന്. കാറിന്റെ ഇന്റീരിയർ പോലും കളങ്കമില്ലാത്തതും പുതിയ വാഹനം പോലെ കാണപ്പെടുന്നതുമാണ്.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

വാഹനത്തിന്റെ വില 75 ലക്ഷം രൂപയാണെന്ന് പരസ്യത്തിൽ പരാമർശിക്കുന്നു. കൂടാതെ, ഒരു ശതമാനം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ചാർജുകളും രജിസ്ട്രേഷൻ ട്രാൻസ്ഫർ ചാർജുകളും ഉണ്ട്. കൂടാതെ ട്രാൻസ്പോർട്ടേഷൻ നിരക്കുകളും ഉണ്ട്.

കോഹ്‌ലിയുടെ ഔഡി A8L വിൽപ്പനയ്ക്ക്; വില 75 ലക്ഷം

പുതിയ ഔഡി A8L W 12 ന് 2.4 കോടി രൂപ വരെ വിലവരും. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള കാർ സ്വന്തമാക്കാനുള്ള അവസരം ഒരു വലിയ കാര്യമാണ്.

Source: Cartoq

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Virat Kohli's Audi A8L for sale. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X