എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Written By:

എന്താകാം ഫോക്സ്‌വാഗണ്‍ പോളോയ്ക്ക് ഇത്രമേല്‍ പ്രചാരം ലഭിക്കാന്‍ കാരണം? മാരുതി സ്വിഫ്റ്റ് അടക്കിവാഴുന്ന ഇന്ത്യന്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ പോലും പോളോ ബെസ്റ്റ് ഓപ്ഷനാവുകയാണ്. ഗ്ലോബല്‍ മോഡല്‍ എന്ന ടാഗ് മാത്രമാണോ പോളോയ്ക്ക് ഇത്രത്തോളം ആരാധകരെ ലഭിക്കാന്‍ കാരണം?

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഉറപ്പും ബില്‍ട്ട് ക്വാളിറ്റിയും പോളോയുടെ മേന്മായാണെന്നതില്‍ സംശയമില്ല. 1975 ലാണ് ഫസ്റ്റ്-ജനറേഷന്‍ ഫോക്‌സ്‌വാഗണ്‍ പോളോ അവതരിച്ചത്. 42 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പോളോ നിരയിലേക്ക് കടന്നെത്തിയ 'ആറാം തലമുറ' ഹാച്ച്ബാക്ക് തുറന്ന് കാട്ടുന്നതും ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പ്രൗഢഗാംഭീര്യതയാണ്.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

തുടക്കം-

1974-78 കാലഘട്ടത്തില്‍ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച സൂപ്പര്‍ മിനി ഇക്കോണമി കാര്‍ ഔടി 50 യുടെ വിപ്ലവ മുഖമാണ് ആദ്യ തലമുറ പോളോ.

വിപണിയില്‍ വന്‍വിജയമായില്ലെങ്കിലും വിലക്കുറവിന്റെയും ഒതുക്കത്തിന്റെയും പശ്ചാത്തലത്തില്‍ പോളോയ്ക്ക് ആരാധകരെ ലഭിച്ചു.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

1994-1999

നാം ഇന്ന് കാണുന്ന പോളോയുടെ 5-ഡോര്‍ ഹാച്ച്ബാക്ക് വേര്‍ഷന്‍ ആദ്യമായി കടന്നെത്തിയത് 1994 ലാണ്. സിയറ്റ് ഇബിസയുടെ പ്ലാറ്റ്‌ഫോമിലാണ് മൂന്നാം തലമുറ പോളോ ഒരുങ്ങിയിരുന്നത്.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

അതേസമയം, മൂന്നാം തലമുറ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫുമായും പോളോ ഏറെ സമാനതകള്‍ പുലര്‍ത്തി. സ്ലോവാകിയയില്‍ നിന്നും സ്‌പെയിനില്‍ നിന്നുമാണ് ഇക്കാലഘട്ടത്തില്‍ ഫോക്‌സ്‌വാഗണ്‍ മോഡലുകള്‍ എത്തിയിരുന്നത്.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

1999-2001

1999-2001 കാലയളവില്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ച പോളോ, മൂന്നാം തലമുറയ്ക്കുള്ള അപ്‌ഡേഷനായിരുന്നു. മൂന്നാം തലമുറ പോളോയില്‍ നിന്നും അടിമുടി മാറ്റങ്ങളാണ് അപ്‌ഡേറ്റഡ് ഹാച്ച്ബാക്കിന് ലഭിച്ചതും.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

70 ശതമാനത്തോളം പുതിയ ഘടനകളാണ് പോളോയുടെ അപ്‌ഡേറ്റ്ഡ് വേര്‍ഷന് ഫോക്‌സ്‌വാഗണ്‍ ഒരുക്കിയത്. ത്രീ-സിലിണ്ടര്‍ 1.5 TDI എഞ്ചിന്‍ ലഭിക്കുന്ന ആദ്യ പോളോയും കൂടിയാണ് 99 മോഡല്‍ ഹാച്ച്ബാക്ക്.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2001-2005

2001 ലാണ് നാലാം തലമുറ പോളോയെ ഫോക്‌സ് വാഗണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. സിയറ്റ് ഇബിസയും സ്‌കോഡ ഫാബിയയും ഒരുങ്ങിയ 9N പ്ലാറ്റ്‌ഫോമിലാണ് നാലാം തലമുറ പോളോ എത്തിയതും.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2004-2005

ചെറുകാര്‍ സങ്കല്‍പത്തില്‍ ഒരുങ്ങിയ പോളോയെ, ഓഫ്‌റോഡിംഗിന് പരിഗണിക്കാന്‍ വിപണി എന്നും മടിച്ചിരുന്നു. പോളോയ്ക്കും ഓഫ്‌റോഡിംഗ് സാധ്യമാണെന്ന് വെളിപ്പെടുത്തുകയായിരുന്നു 2004 ല്‍ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച പോളോ ഫണ്‍.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സാധാരണ പോളോയുടെ ഓഫ്‌റോഡ് വേര്‍ഷനായ പോളോ ഫണ്‍, ഒരുപരിധി വരെ ക്രോസോവര്‍ പരിവേഷം നേടി. എന്നാല്‍, ഓള്‍-വീല്‍-ഡ്രൈവ് സംവിധാനം ഉള്‍പ്പെടുന്ന ചില ഫീച്ചറുകളുടെ അഭാവം ഫണിനെ ചെറുകാര്‍ സങ്കല്‍പത്തിനുള്ളില്‍ തന്നെ തളച്ചു.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2005-2008

പ്രശസ്ത ഡിസൈനര്‍, വാള്‍ട്ടര്‍ ദി സില്‍വയുടെ രൂപകല്‍പനയിലാണ് 2005 പോളോ എത്തിയത്.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2006-2009

2006 ലാണ് ക്രോസ് പോളോ എത്തിയത്. ഒരിക്കല്‍ പരാജയമായി മാറിയ പോളോ ഫണിന് വിജയഗാഥ ഒരുക്കുകയായിരുന്നു ക്രോസ് പോളോയിലൂടെ ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിട്ടത്.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സാധാരണ മോഡലിലും 15 mm അധിക ഗ്രൗണ്ട് ക്ലിയറന്‍സും, 17 ഇഞ്ച് വലുപ്പമേറിയ അലോയ് വീലുമാണ് ക്രോസ് പോളോയ്ക്ക് ലഭിച്ചതും.

62 bhp മുതല്‍ 100 bhp വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന അഞ്ച് എഞ്ചിനുകളിലാണ് ക്രോസ് പോളോ സാന്നിധ്യമറിയിക്കുന്നത്.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2009-2014

2009 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് പുതുതലമുറ പോളോയെ ഫോക്‌സ്‌വാഗണ്‍ സമര്‍പ്പിച്ചത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് 7.5 ശതമാനം ഭാരക്കുറവിലാണ് 2009 പോളോ എത്തിയതും. റെയില്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്ന ആദ്യ പോളോയാണ് 2009 മോഡല്‍ ഹാച്ച്ബാക്ക്.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2010 ക്രോസ്പോളോ

ഓള്‍-ടെറെയ്ന്‍, ഫൈവ്-ഡോര്‍ ബി-സെഗ്മന്റഡ് കാറായി അവതരിച്ച ആദ്യ ഫോക്‌സ് വാഗണ്‍ ഹാച്ച്ബാക്കാണ് 2010 ക്രോസ്‌പോളോ. അടിമുടി സ്‌റ്റൈലിഷ് പരിവേഷമാണ് 2010 ക്രോസ്‌പോളോയ്ക്ക് ലഭിച്ചതും.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2014 പോളോ

ഇന്ന് വിപണിയില്‍ ലഭ്യമായ ആഢംബര സൂപ്പര്‍മിനിയാണ് 2014 പോളോ.

എന്ത് പഴക്കമുണ്ടാകും ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്? 40 വര്‍ഷം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം

അഡാപ്റ്റീവ് ഡാമ്പറുകള്‍, റിവേഴ്‌സിംഗ് ക്യാമറ, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിങ്ങനെ സാങ്കേതിക മുഖത്ത് ഒട്ടനവധി മാറ്റങ്ങളോടെയാണ് 2014 പോളോ എത്തിയത്. 1.4 ലിറ്റര്‍ TDI എഞ്ചിന്‍ ലഭിക്കുന്ന ആദ്യ പോളോയാണ് 2014 ഹാച്ച്ബാക്ക്.

കൂടുതല്‍... #volkswagen #evergreen
English summary
Looking back over 40 years of the Volkswagen Polo. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark