ആകാശയാത്ര പതിവാണോ? വിമാനയാത്രകളില്‍ എയര്‍ലൈന്‍സുകള്‍ പയറ്റുന്ന ചില തന്ത്രങ്ങള്‍

Written By:

വിമാനയാത്രകള്‍ നിങ്ങളില്‍ കൗതുകമുണര്‍ത്താറുണ്ടോ? പതിവാകുന്ന ആകാശയാത്രകള്‍ വിമാനങ്ങളിന്മേലുള്ള കൗതുകത്തിന് മങ്ങലേല്‍പിക്കുകയാണ്.

അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള യാത്രാ ഉപാധിയാണ് വിമാനങ്ങള്‍. എന്നാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വിമാനക്കമ്പനികളും ചില ബിസിനസ് തന്ത്രങ്ങള്‍ പയറ്റി തുടങ്ങിയിരിക്കുകയാണ്. നിങ്ങള്‍ നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ —

കൂടൂതല്‍ യാത്രക്കാര്‍.. കൂടുതല്‍ പണം

വിമാനങ്ങളില്‍ ഇരിക്കാനുള്ള ഇടം കുറഞ്ഞതായി അനുഭവപ്പെടുന്നുണ്ടോ? 1970 ന് ശേഷം വിമാനങ്ങളിലെ ലെഗ്‌റൂം സ്‌പെയ്‌സില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സീറ്റുകള്‍ അടുത്തടുത്ത് ക്രമീകരിച്ച് കൂടുതല്‍ യാത്രക്കാരെ കയറ്റുകയാണ് ഇന്ന് ഇക്കോണമി ക്ലാസുകളുടെ ലക്ഷ്യം.

ഇഷ്ട സീറ്റിന് കൂടുതല്‍ പണം

സീറ്റ് ബുക്ക് ചെയ്യാത്ത യാത്രക്കാരില്‍ നിന്നും പൊതുവെ ഉയരുന്ന പരാതിയാണ് - 'ലഭിച്ച സീറ്റ് മോശമായിരുന്നു'. മിക്കപ്പോഴും ഇത്തരം യാത്രക്കാര്‍ക്ക് ലഭിക്കുക പിന്‍സീറ്റുകളാകും. ഇതും വിമാനക്കമ്പനികളുടെ തന്ത്രമാണ്.

ഇതോടെ, ഒരല്‍പം കൂടുതല്‍ തുക ചെലവഴിച്ച് ഇഷ്ട സീറ്റിനെ നാം തെരഞ്ഞെടുക്കുന്നു. മാത്രമല്ല, പലപ്പോഴും സീറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യാത്തതിന് വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാറുണ്ട്.

ഒരു സീറ്റില്‍ തന്നെ കൂടുതല്‍ ബുക്കിംഗ്

നഷ്ടം സംഭവിക്കാതിരിക്കാനായി സീറ്റുകള്‍ക്ക് മേല്‍ ഒന്നിലധികം ബുക്കിംഗ് വിമാന കമ്പനികള്‍ സ്വീകരിക്കും. ഇനി ബുക്ക് ചെയ്ത യാത്രക്കാരെല്ലാം വന്നെത്തുന്ന സാഹചര്യത്തില്‍ മറ്റൊരു ഫ്‌ളൈറ്റില്‍ അതത് യാത്രക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കുകയാണ് വിമാനക്കമ്പനികള്‍ സ്വീകരിക്കുന്ന നടപടി.

ബേസിക് ഇക്കോണമിയും സ്റ്റാന്‍ഡേര്‍ഡ് ഇക്കോണമിയും

ഇന്ന് വിമാനക്കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന മറ്റൊരു നീക്കമാണ് ബേസിക്, സ്റ്റാന്‍ഡേര്‍ഡ് ഇക്കോണമി ക്ലാസുകള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബേസിക് ഇക്കോണമി ക്ലാസ് ഒരു തന്ത്രമാണ്. 

ബേസിക് ഇക്കോണമി ക്ലാസില്‍, അതത് ലഗേജുകള്‍ക്ക് നിങ്ങള്‍ക്ക് പ്രത്യേകം പണം അടയ്ക്കണം. ടിക്കറ്റ് നിരക്ക് കുറയുമെങ്കിലും, പലപ്പോഴും ലഗേജ് നിരക്കിന്റെ പശ്ചാത്തലത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവിടേണ്ടാതായി വരും. 

സാറ്റാന്‍ഡേര്‍ഡ് ഇക്കോണമി ക്ലാസില്‍ ലഗേജിന് ഉള്‍പ്പെടെയാണ് ടിക്കറ്റില്‍ നിരക്ക് ഈടാക്കുന്നത്.

പ്രയോറിറ്റി ബോഡിംഗ് ഫീ

വിമാനങ്ങളിലെ ബോഡിംഗ് സമയം കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. സീറ്റ് നമ്പറുകള്‍ക്ക് അനുസരിച്ച് യാത്രക്കാര്‍ക്ക് ബോഡിംഗ് പാസ് നല്‍കിയാല്‍ വലിയ പരിധി വരെ സമയം ലഭിക്കാം എന്ന് പഠനങ്ങള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിമാനക്കമ്പനികളുടെ പ്രയോറിറ്റി ബോഡിംഗ് ഫീ തന്ത്രം അപ്പോള്‍ ഫലിക്കില്ല.

മിക്കപ്പോഴും 500 രൂപയ്ക്ക് പറക്കാം എന്നിങ്ങനെ ഓഫറുകളുമായി വിമാനക്കമ്പനികള്‍ പരസ്യം നല്‍കുന്നത് ശ്രദ്ധിക്കാറില്ലേ. എന്നാല്‍ ശരിക്കും 500 രൂപയാണോ ഓഫറിന്റെ പശ്ചാത്തലത്തില്‍ നിങ്ങളില്‍ നിന്നും ഈടാക്കുക? 

ടിക്കറ്റിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒട്ടനവധി നിരക്കുകളെ കുറിച്ച് നാം അജ്ഞരാണ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Ways In Which Airlines Make You To Pay More. Read in Malayalam.
Story first published: Wednesday, July 12, 2017, 16:10 [IST]
Please Wait while comments are loading...

Latest Photos