സ്‌കൂട്ടര്‍ വീലില്‍ വീഡിയോ

Posted By:

അത്യാധുനികമായ സാങ്കേതികതകളുപയോഗിച്ച് കൗതുകമുണര്‍ത്തുന്ന ആക്‌സസറികള്‍ നിര്‍മിച്ച് പുറത്തിറക്കിയതിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച കമ്പനിയാണ് വേള്‍ഡ് മോട്ടോ. ടാക്‌സികള്‍ക്ക് ആവശ്യമായ സാങ്കേതിക സന്നാഹങ്ങളാണ് തായ്‌ലന്‍ഡിലെ ബങ്കോക്ക് ആസ്ഥാനമായുള്ള ഈ കമ്പനി കൂടുതലായും നിര്‍മിക്കുന്നത്. ഇത്തവണ ഒരു സ്‌കൂട്ടറിന്റെ വീലിലാണ് വേള്‍ഡ് മോട്ടോ പണിഞ്ഞിരിക്കുന്നത്. സ്‌കോട്ടര്‍ ചലിക്കുമ്പോള്‍ മുന്നിലെ വീല്‍ വീഡിയോ പ്ലേ ചെയ്തു തുടങ്ങുന്നു.

തായ്‌ലന്‍ഡിലെ സൈന്‍ ഏഷ്യാ എക്‌സ്‌പോയിലാണ് ഈ പുതിയ സന്നാഹം ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. 8 ആരങ്ങളുള്ള വീലില്‍ 428 എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഒരു കമ്പ്യൂട്ടര്‍ സംവിധാനം ഈ എല്‍ഇഡി ലൈറ്റുകളുടെ പൊസിഷനുകള്‍ കൃത്യമായി മനസ്സിലാക്കുകയും ആവശ്യമായ നിറങ്ങള്‍ അതാതിടങ്ങളില്‍ നല്‍കി ചിത്രങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. താഴെയുള്ള വീഡിയോ കണ്ടുനോക്കുക.

<center><iframe width="100%" height="450" src="//www.youtube.com/embed/T7gu9gwg0Rk" frameborder="0" allowfullscreen></iframe></center>

English summary
World Moto is a technology company based in Bangkok that develops products and services related to taxi business in Thailand.
Story first published: Tuesday, November 26, 2013, 16:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark