വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വിമാനപകടമുണ്ടാകുമ്പോൾ സുരക്ഷാ സീറ്റുകൾ അറിഞ്ഞുവച്ചാൽ രക്ഷപ്പെടൽ ഇനി എത്ര എളുപ്പം.

By Praseetha

യഥാർത്ഥത്തിൽ മറ്റു യാത്രാമാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിമാനയാത്രയാണ് ഏറ്റവും സുരക്ഷിതം. എന്നാൽ വിമാനപകടകങ്ങൾക്ക് ഏറെ വാർത്താമൂല്യം ലഭിക്കുന്നതിനാലാണ് അത്തരം അപകടകങ്ങൾ കൂടുതലായി ഉണ്ടാകുന്നു എന്നുള്ള തോന്നലുണ്ടാകുന്നത്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

ഇന്ത്യയിൽ ഒരു വർഷം വിമാനപകടത്തിൽ മരിക്കുന്നവരുടെ എണ്ണം നോക്കുകയാണെങ്കിൽ നൂറിൽ താഴെയായിരിക്കും. എന്നാൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം പേർ റോഡപകടത്തിൽ മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രെയിൻ അപകടകങ്ങൾ ഇരുപതിനായിരത്തിലും മീതെയാണ്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

ഇവയൊക്കെ തട്ടിച്ചു നോക്കുമ്പോൾ വിമാനയാത്രയാണ് എന്തുകൊണ്ടും സുരക്ഷിതം എന്നു തോന്നിപ്പോകും. വിമാന നിർമാണ രീതിയിലെ ചില കർശനമായ നിഷ്‌കർഷകൾ, വൈമാനികർക്ക് ലഭിക്കുന്ന ദീർഘക്കാല പരിശീലനം ഇവയൊക്കെയാണ് വിമാനപകടകങ്ങൾ ഒരുപരിധി വരെ കുറയ്ക്കുന്നത്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വിമാനയാത്രകൾ സുരക്ഷിതമാണെങ്കിലും ചിലപ്പോൾ സുരക്ഷാകാര്യത്തിൽ എല്ലാ കമ്പനികളും ഒരുപോലെയായിരിക്കില്ല. സുരക്ഷാ കാര്യത്തിൽ സർട്ടിഫിക്കേഷൻ കിട്ടിയിട്ടുള്ള വിമാനങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും നമ്മുക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാം.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

ലക്ഷക്കണക്കിന്‌ കിലോഗ്രാം ഭാരവുമായി വായുവിലൂടെ പറന്നു പോകുന്ന വിമാനത്തിന്റെ പ്രവർത്തനം ആലോചിക്കുമ്പോൾ അതൊരു അത്ഭുതാവഹം തന്നെയാണ്. ഒരൊറ്റൊരു പൈലറ്റിന്റെ ധൈര്യപൂർവ്വമായ നീക്കത്തിലൂടെയാണ് ഭൂമി തൊടാതെയുള്ള ഈ യാത്ര സാധ്യമാകുന്നത്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വിമാനത്തിൽ കയറിക്കഴിഞ്ഞാൽ പിന്നെ സുരക്ഷയുടെ കാര്യത്തിൽ വ്യക്തിപരമായ തീരുമാനങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല. വിമാനം കടലിൽ പതിക്കുകയോ, ക്രാഷ് ലാന്റ് വേണ്ടിവരികയോ ചെയ്യുമ്പോൾ യാത്രക്കാരായ നമ്മുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ല. വിമാനത്തിലെ ജീവനക്കാർ നിർദേശിക്കുന്ന സുരക്ഷാചട്ടങ്ങൾ പാലിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

ഈയിടെ ദുബായിൽ സംഭവിച്ച വിമാനപകടം എടുത്തുനോക്കുകയാണെങ്കിൽ വലിയ ദുരന്തം ഒഴിവായതു തന്നെ ജീവനക്കാരുടെ സമയോചിതമായ നീക്കം മൂലമായിരുന്നു. എന്നാലും യാത്രക്കാർ അവരുമായി സഹകരിക്കാനുള്ള മനോഭാവമായിരുന്നില്ല കാണിച്ചിരുന്നത്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വിമാനയാത്രയിൽ ചില പ്രത്യേക കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. പെട്ടെന്നൊരു അപകടം സംഭവിക്കുമ്പോൾ എന്തുകൊണ്ടും അതുസഹായകമായിരിക്കും. വിമാത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണെന്നുള്ളതിനെ കുറിച്ച് നിങ്ങൾക്ക് ധാരണയുണ്ടോ?

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

1970 മുതൽ സംഭവിച്ചിട്ടുള്ള വിമാനപകടങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യോമയാന വിദഗ്ദ്ധർ തീർച്ചപ്പെടുത്തിയത് ഇപ്രകാരമാണ്. വിമാനത്തിന്റെ ഏറ്റവും ഒടുവിലുള്ള സീറ്റ് നിരയിൽ ഇരിക്കുന്നതായിരിക്കും ഏറ്റവും സുരക്ഷിതം.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

പിൻഭാഗത്തെ സീറ്റിലിരിക്കുന്നവർക്ക് 69 ശതമാനവും രക്ഷപ്പെടാനുള്ള സാധ്യത കൂടാതലാണ്. എന്നാൽ മുന്നിൽ ഇരിക്കുന്നവർക്കാകട്ടെ രക്ഷപ്പെടലിനുള്ള സാധ്യത വെറും 49 ശതമാനം മാത്രമാണ്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

2015-ൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നടത്തിയ സർവെയിൽ വിമാനത്തിന്റെ പിൻഭാഗത്തായി മധ്യനിരയിലുള്ള സീറ്റിൽ ഇരിക്കുന്നതാണ് ഉചിതമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

2011-ൽ ഗ്രീൻവിച്ച് സർവകലാശാല നടത്തിയ പഠനത്തിൽ എമർജൻസി എക്സിറ്റിന് അടുത്തുള്ള സീറ്റുകളായിരിക്കും കൂടുതൽ സുരക്ഷിതം എന്നു തെളിയിച്ചിട്ടുണ്ട്. ചുരുക്കത്തിൽ മുൻസീറ്റുകളെ അപേക്ഷിച്ച് പിൻസീറ്റുകളാണ് കൂടുതൽ സുരക്ഷിതം എന്ന വാസ്തവം മനസിലാക്കേണ്ടതുണ്ട്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വിമാനയാത്രയിൽ എപ്പോഴുമൊരു അപകടം മുന്നിൽകണ്ടു കൊണ്ട് വാതിലുകളുടെ സ്ഥാനവും എമർജൻസി എക്സിറ്റുകളും അറിഞ്ഞുവയ്ക്കുക. അവശ്യ സാഹചര്യങ്ങളിൽ ഇവ ഉപയോഗിക്കുന്നതിന് ഇത് സഹായിക്കും.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വിമാനത്തിലെ സുരക്ഷാ കാർഡുകളും വായിച്ചു മനസിലാക്കുന്നതിനും സമയെകണ്ടെത്തണം. ഏതെങ്കിലും സാഹചര്യത്തിൽ ഈ അറിവ് നിങ്ങൾക്കുപകരിച്ചേക്കാം. വിമാനത്തിലെ സുരക്ഷാ അനൗൺസ്മെന്റും പലരും ഗൗനിക്കാറില്ല. അതു ചെയ്യുന്ന ജീവനക്കാരാകട്ടെ ഒരു വഴിപാട് പോലെ ചെയ്തു തീർത്തുപോകുന്നു.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വിമാനം വായുവിലൂടെ പറക്കുന്നതിനാൽ അപകടം സംഭവിക്കുമ്പോൾ പെട്ടെന്നുള്ള രക്ഷപെടലും അതായത് വാതിൽ തുറന്ന് ചാടാം എന്നുള്ള ചിന്തയും തെറ്റാണ്. ജീവനക്കാരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതും നിങ്ങളുടെ തൊട്ടടുത്ത വാതിലിന്റെ സ്ഥാനം മനസിലാക്കുന്നതും ഒരുപക്ഷെ അവശ്യഘട്ടങ്ങളിൽ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വാതിലുകളുടെ സ്ഥാനം മനസിലാക്കി അവ നിങ്ങളുടെ സീറ്റിൽ നിന്നും എത്രയകലെയാണെന്ന് സീറ്റ് എണ്ണി തിട്ടപ്പെടുത്തുക. വിമാനത്തിന് തീ പിടിച്ച് ക്യാബിൻ മുഴുവൻ പുക നിറഞ്ഞാൽ കാണാൻ സാധിച്ചില്ലെങ്കിലും സീറ്റുകൾ എണ്ണി വാതിലനടുത്തേക്ക് എത്തിപ്പെടാൻ എളുപ്പമായിരിക്കും.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

വിമാനപകടമുണ്ടാകുമ്പോൾ ലഗേജ് പോലും ഉപേക്ഷിച്ച് എമർജൻസി എക്സിറ്റ് വഴി ചാടണമെന്നാണ് സുരക്ഷാ ചട്ടങ്ങൾ അനുശാസിക്കുന്നത്.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

എന്നാൽ ദുബായ് അപകടത്തിൽ കണ്ടത് ഇതിനു വിപരീതമാണ്. ലഗേജ് തപ്പി നടന്നാൽ രക്ഷപ്പെടാനുള്ള നിങ്ങളുടെ സമയമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്ന് ഓർമ്മവേണം.

വിമാനത്തിലെ ഈ സുരക്ഷിത സീറ്റുകൾ അറിഞ്ഞാൽ; രക്ഷപ്പെടാം ഒരു ഞൊടിയിടയിൽ!!!

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കരവുമായ എയർപോർട്

ഞെട്ടേണ്ട വിമാനങ്ങൾക്കുമുണ്ട് വേഗപരിധി; ഒരു വൈമാനികൻ അത് ഭേദിച്ചാൽ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Which is the safest seat on an aircraft?
Story first published: Thursday, December 15, 2016, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X