റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

By Staff

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

13 മണിക്കൂര്‍ കൊണ്ടാണ് ഓരോ പുതിയ ടൊയോട്ട കാറും പുറത്തിറങ്ങുന്നത്, റോള്‍സ് റോയ്‌സ് ആണെങ്കില്‍ ആറു മാസവും; ഈ ചൊല്ല് കേള്‍ക്കാത്ത കാര്‍പ്രേമികള്‍ കുറവായിരിക്കും. അഞ്ചു മാസത്തിലേറെ സമയമെടുത്താണ് ഓരോ കാറിനെയും റോള്‍സ് റോയ്‌സ് നിര്‍മ്മിക്കുന്നത്.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

അതായത് ഒരു റോള്‍സ് റോയ്‌സ് കാറിന് ഓര്‍ഡര്‍ കൊടുത്താല്‍ കുറഞ്ഞപക്ഷം അഞ്ചു മാസം കാത്തിരിക്കേണ്ടി വരും! കാറുകളെ നിര്‍മ്മിക്കാന്‍ റോള്‍സ് റോയ്‌സ് എന്തുകൊണ്ടാണ് ഇത്രയും കാലതാമസം എടുക്കുന്നത്?

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ഒറ്റവാക്കില്‍ പറഞ്ഞാല്‍ പൂര്‍ണമായും മനുഷ്യനിര്‍മ്മിതമാണ് റോള്‍സ് റോയ്‌സ് കാറുകള്‍. പുറംമോഡിയില്‍ നിറം പൂശാന്‍ മാത്രമാണ് ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ യന്ത്രങ്ങളെ ആശ്രയിക്കുന്നത്.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

എക്സ്റ്റീരിയറില്‍ പൂശൂന്ന നിറത്തില്‍ കൃത്യത പാലിക്കാന്‍ യന്ത്രങ്ങള്‍ക്ക് കൂടുതല്‍ സാധിക്കുമെന്നതാണ് ഇതിന് കാരണം. വിരലുകള്‍ കൈയ്യൊപ്പു ചാര്‍ത്താത്ത മുക്കും മൂലയും റോള്‍സ് റോയ്‌സ് കാറുകളില്‍ ഇല്ലെന്നു തന്നെ പറയാം.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

കാറിന്റെ പുറംമോഡി പോളിഷ് ചെയ്യുന്നത് മുതല്‍ അകത്തളം തുകല്‍ വെച്ചു അണിയിച്ചൊരുക്കുന്നത് വരെ റോള്‍സ് റോയ്‌സിലെ 'ശില്‍പി'കളാണ്. കാര്‍ നിര്‍മ്മാണത്തില്‍ ഓരോ ശില്‍പിക്കും ഓരോ കര്‍ത്തവ്യമുണ്ട്.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

മൂന്നു വര്‍ഷത്തെ കഠിന പരിശീലനങ്ങള്‍ക്കു ശേഷമാണ് ഈ ശില്‍പികള്‍ റോയ്‌സ് റോയ്‌സ് കാറുകളില്‍ കൈവെയ്ക്കുക. അതായത് ആയിരം ദിവസത്തെ ചിട്ടയായ പരിശീലനങ്ങള്‍ക്കു ശേഷം മാത്രമെ കാറിനുള്ളില്‍ ഓഡിയോ പഴുതുകള്‍ പോലും സ്ഥാപിക്കാന്‍ ശില്‍പികള്‍ക്ക് റോള്‍സ് റോയ്‌സ് അനുവാദം നല്‍കുക.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ശരിക്കും എന്തു കാലതാമസമെടുക്കും ഒരു റോള്‍സ് റോയ്‌സ് കാര്‍ കിട്ടാന്‍?

ഇതിന് കൃത്യമായ ഉത്തരം നല്‍കുക സാധ്യമല്ല. എണ്ണിയാലൊടുങ്ങാത്ത അതിവിശിഷ്ടമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ റോള്‍സ് റോയ്‌സ് കാഴ്ചവെക്കുന്നത്. 'ബിസ്‌പോക്ക്' എന്നാണ് ഇതിനെ ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ വിശേഷിക്കുന്നതും.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ഉപഭോക്താവ് കൂടതല്‍ ബിസ്‌പോക്ക് ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ കാര്‍ നിര്‍മ്മാണം അത്രയും വൈകും. പൊതുവെ ഏറ്റവും കുറഞ്ഞ ബിസ്‌പോക്ക് ഓപ്ഷനുകളോട് കൂടിയ റോള്‍സ് റോയ്‌സ് കാറുകള്‍ മൂന്നര മാസം കൊണ്ടു പുറത്ത് വരും.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ശേഷം ഏഴു മുതല്‍ പത്തു ദിവസമെടുത്താണ് കാറിനെ കപ്പല്‍മാര്‍ഗ്ഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക. സംഭവം ഇവിടെ കൊണ്ടും തീര്‍ന്നില്ല. റോള്‍സ് റോയ്‌സ് കയറ്റി അയച്ച കാറുകളെ ഡീലര്‍മാര്‍ വീണ്ടും ഗുണമേന്മാ പരിശോധനയ്ക്ക് വിധേയമാക്കും.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ഒരാഴ്ചയോളമാണ് ഈ നടപടിക്ക് എടുക്കുന്ന സമയം. ഫാക്ടറിയില്‍ നിന്നുള്ള കാറിന്റെ ഗുണമേന്മാ പരിശോധനയ്ക്ക് പുറമെയാണ് ഡീലര്‍തലത്തിലുള്ള നിലവാര പരിശോധന. ശേഷം മാത്രമാണ് കാറിനെ റോള്‍സ് റോയ്‌സ് ഉപഭോക്താവിന് ലഭ്യമാക്കുക.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

കാര്‍ നിര്‍മ്മാണത്തില്‍ യന്ത്രങ്ങളെ ഉപയോഗിക്കാത്തതിന് കാരണം

കാരണം ലളിതമാണ്, യന്ത്രങ്ങള്‍ പിഴവു വരുത്തിയാല്‍ പുറത്തുവരുന്ന പതിനായിരത്തിലേറെ കാറുകളില്‍ ഇതേ പിഴവ് നിഴലിക്കും. മനുഷ്യനാണ് പിഴവു വരുത്തുന്നതെങ്കില്‍ പുറത്തു വരുന്ന ഒരു കാറില്‍ മാത്രമായിരിക്കും നിര്‍മ്മാണപ്പിഴവുണ്ടാവുക.

അതെന്താണ് റോള്‍സ് റോയ്‌സിന്റെ സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാത്രം മോഷണം പോകാത്തത്?

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ആഢംബരം തുളുമ്പുന്ന റോള്‍സ് റോയ്‌സുകള്‍ എന്നും ഒരു അത്ഭുതമാണ്. റോള്‍സ് റോയ്‌സിന്റെ കാര്യം പറഞ്ഞാല്‍ ആദ്യം മനസില്‍ ഓടിയെത്തുന്നതോ, ബോണറ്റില്‍ നിറഞ്ഞ നില്‍ക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും (ഫ്‌ളൈയിംഗ് ലേഡി).

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

1920 കള്‍ മുതല്‍ ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ മുഖമുദ്രയാണ് ഫ്‌ളൈയിംഗ് ലേഡി (പറക്കുന്ന സ്ത്രീ). സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഫ്‌ളൈയിംഗ് ലേഡിയെ റോള്‍സ് റോയ്‌സ് നല്‍കുന്നത്.എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിനെക്കാളുപരി, 24 കാരറ്റ് സ്വര്‍ണത്തിലും സ്ഫടികത്തിലും തീര്‍ത്ത ഫ്‌ളൈയിംഗ് ലേഡികളെയാണ് ഭൂരിപക്ഷം ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നത്.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ഏകദേശം ആറ് ലക്ഷം രൂപയ്ക്ക് മേലെയാണ് ഉപഭോക്താക്കള്‍ ഇതിനായി ചെലവിടുന്നതും.മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔടി, പോര്‍ഷ ഉള്‍പ്പെടുന്ന ആഡംബര കാറുകളില്‍ നിന്നും ലോഗോകള്‍ മോഷ്ടിക്കപ്പെടുന്നു എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

എന്നാല്‍ എപ്പോഴെങ്കിലും റോള്‍സ് റോയ്‌സിന്റെ സ്പിരിറ്റ് ഓഫ് എക്സ്റ്റസി മോഷണം പോയതായി അറിവുണ്ടോ? ഇല്ല. കാരണം, ഇതിന് വേണ്ട മുന്‍കരുതലുകള്‍ റോള്‍സ് റോയ്‌സ് സ്വീകരിച്ചിട്ടുണ്ട്.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ഇന്ന് വരുന്ന എല്ലാ റോള്‍സ് റോയ്‌സ് കാറുകളിലും സ്പ്രിംഗ് ലോഡഡ് മെക്കാനിസത്തിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി നിലകൊള്ളുന്നത്. നേരിയ സമ്മര്‍ദ്ദം ഏത് ദിശയില്‍ നിന്നുണ്ടായാലും, മൂന്ന് ഇഞ്ച് നീളമുള്ള സ്പിരിറ്റ് ഓഫ് എക്സ്റ്റസി റേഡിയറ്റര്‍ ഷെല്ലിനുള്ളിലേക്ക് ഞൊടിയിടയില്‍ കടക്കും.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

അതിനാല്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസി മോഷ്ടിക്കുക എന്നത് ഒരല്‍പം ശ്രമകരമാകുന്നു. 2003 ല്‍ റോള്‍സ് റോയ്‌സ് പുറത്തിറക്കിയ ഫാന്റത്തിലാണ് സ്പ്രിംഗ് ലോഡഡ് മെക്കാനിസത്തില്‍ ഒരുങ്ങിയ സ്പിരിറ്റ് ഓഫ് എക്സ്റ്റസി ആദ്യമായി ഇടംപിടിച്ചത്.

റോള്‍സ് റോയ്‌സ് കാറുകളില്‍ യന്ത്രങ്ങള്‍ കൈകടത്താത്തതിന് കാരണം

ക്യാബിനുള്ളില്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ മുഖേനയും ഡ്രൈവര്‍ക്ക് സ്പിരിറ്റ് ഓഫ് എകസ്റ്റസിയെ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം.

Most Read Articles

Malayalam
കൂടുതല്‍... #off beat #rolls royce
English summary
Why Are Rolls-Royce Handmade? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X