ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

Written By:

ടയറുകള്‍ എന്നും കറുത്ത നിറത്തില്‍ മാത്രമാണ് കാണുന്നത്. ചിന്തിച്ചിട്ടുണ്ടോ എന്തേ ടയറുകള്‍ക്ക് കറുത്ത നിറം മാത്രം നല്‍കുന്നു?

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

കാലത്തിനൊത്ത നിറങ്ങള്‍ വാഹനങ്ങള്‍ക്ക് മോഡി പകരുമ്പോഴും, ടയറുകള്‍ അന്നും ഇന്നും കറുത്ത നിറത്തിൽ കാണപ്പെടുന്നു. 1895 ല്‍ നിര്‍മ്മിച്ച ആദ്യ റബര്‍ കാര്‍ ടയറുകളുടെ നിറം വെള്ളയായിരുന്നു.

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

പ്രകൃതിദത്തമായ പാല്‍വെള്ള നിറമാണ് റബറിന്. എന്നാല്‍ ടയറുകള്‍ക്ക് ലഭിക്കുന്ന കറുത്ത നിറത്തിന് പിന്നിലും ഒരു കാരണമുണ്ട്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

ഇന്നത്തെ ടയറുകള്‍ക്ക് കറുത്ത നിറം ലഭിക്കാനുള്ള പ്രധാന കാരണം കാര്‍ബണ്‍ ബ്ലാക്ക് എന്ന രാസമിശ്രിതമാണ്. ടയറിന്റെ പുറംഭാഗം നിര്‍മ്മിക്കുന്നതിനായുള്ള പോളിമറുകളെ ദൃഢീകരിക്കുകയാണ് കാര്‍ബണ്‍ ബ്ലാക്കിന്റെ ലക്ഷ്യം.

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

റബ്ബറുമായി മിശ്രിതപ്പെടുന്ന കാര്‍ബണ്‍ ബ്ലാക്ക്, ടയറുകളുടെ കരുത്തും ഈടുനില്‍പും ഗണ്യമായി വര്‍ധിപ്പിക്കുന്നു.

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

ടയറിന്റെ പുറംഭാഗം, ബെല്‍റ്റ് ഏരിയ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഉടലെടുക്കുന്ന താപത്തെ കാര്‍ബണ്‍ ബ്ലാക്ക് പ്രവഹിപ്പിക്കും. ഇത്തരത്തില്‍ ടയറുകളുടെ കാലയളവ് വര്‍ധിപ്പിക്കുന്നതിന് കാര്‍ബണ്‍ ബ്ലാക്ക് കാരണമാകുന്നു.

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

കൂടാതെ, അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ടയറുകള്‍ക്ക് സംരക്ഷണമേകുന്ന കാര്‍ബണ്‍ ബ്ലാക്, ടയറുകളുടെ ക്വാളിറ്റിയും നിലനിര്‍ത്തുന്നു.

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

കരുത്തും ഈടുനില്‍പിനും ഒപ്പം ഡ്രൈവിംഗ് സുരക്ഷയും കാര്‍ബണ്‍ ബ്ലാക് നല്‍കുന്നണ്ട്. കരുത്താര്‍ന്ന, ഈടുനില്‍പുള്ള ടയറുകള്‍ എന്നത് ഡ്രൈവിംഗ് സുരക്ഷയെ സ്വാധീനിക്കുന്നു.

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

ഒരു വാഹനത്തെ സംബന്ധിച്ച ടയറുകള്‍ നിര്‍ണായക ഘടകമാണ്. ഹാന്‍ഡ്‌ലിംഗ്, ആക്‌സിലറേഷന്‍, ബ്രേക്കിംഗ്, റൈഡിംഗ് കംഫോര്‍ട്ട് എന്നിവയെ ഒക്കെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ടയറുകള്‍. അതിനാല്‍, കറുത്ത ടയറുകള്‍ക്ക് പ്രചാരമേറിയതില്‍ അത്ഭുതപ്പെടാനില്ല.

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

ഏറ്റവും എളുപ്പത്തില്‍ കഴുകാന്‍ സാധിക്കും എന്നത് കറുത്ത നിറത്തിന്റെ ആനുകൂല്യമാണ്. എന്നാല്‍ മറ്റ് നിറത്തിലുള്ള ടയറുകള്‍ ഇല്ല എന്ന് ഇതിന് അര്‍ത്ഥമില്ല.

ചിന്തിച്ചിട്ടുണ്ടോ, എന്തേ ടയറുകള്‍ കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നൂ?

നിറവൈവിധ്യങ്ങളുള്ള കാര്‍ ടയറുകള്‍ പല വിന്റേജ്-ക്ലാസിക് കാറുകളില്‍ ഇടംപിടിക്കുന്നുണ്ട്. പക്ഷെ, ദൈനംദിന ആവശ്യങ്ങള്‍ക്ക് അവ ഉചിതമാകില്ല എന്ന് മാത്രം.

കൂടുതല്‍... #off beat #evergreen
English summary
Why Are Tyres Black? Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark