Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാറുകള്‍ക്ക് എന്തിനാണ് നാല് ചക്രം? മണ്ടന്‍ ചോദ്യമാകാം, എന്നാല്‍ ഉത്തരം അതിശയിപ്പിക്കും
എന്തിനാണ് കാറുകള്‍ക്ക് നാല് ചക്രം? ഒരു നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യം എന്നെ ഏറെ കുഴക്കി. യഥാര്‍ത്ഥത്തില്‍ ഉത്തരം എനിക്കറിയില്ലായിരുന്നു. എന്തിനാണ് കാറുകള്‍ക്ക് നാല് ചക്രമെന്ന് നിങ്ങള്‍ക്ക് അറിയുമോ?

ഭാര വിതരണമാണ് നാല് ടയറുകള്‍ക്ക് പിന്നിലെ പ്രധാന കാരണം. ഒരു ഘടനയുടെ കോണുകളില്‍ നിന്നുമാണ് സ്ട്രെസ് ഡിസ്ട്രിബ്യൂഷന്‍ ഉറപ്പ് വരുത്താന്‍ സാധിക്കുക. ഉദ്ദാഹരണത്തിന്, ടേബിള്‍ അല്ലെങ്കില്‍ കസേര ചിന്തിച്ച് നോക്കൂ.

നാല് കോണുകളില്‍ നല്കിയ കാലുകള്‍ക്ക് പകരം മൂന്ന് കാലുകള്‍ മാത്രം നല്കിയാലുള്ള അവസ്ഥ എന്താകും? സ്ഥിരത ലഭിക്കില്ല. ഇവിടെയാണ് ചതുരം/സമചതുരങ്ങള്ക്ക് നാല് സപ്പോര്‍ട്ട് പോയന്റുകള്‍ ലഭിക്കാന്‍ ഇടവരുന്നത്.

നാല് ചക്രങ്ങളുള്ള വാഹനങ്ങളെ അപേക്ഷിച്ച് മൂന്ന് ചക്രങ്ങളുള്ള വാഹനങ്ങള്‍, വളവുകളില്‍ മറിയാന്‍ സാധ്യത കൂടുതലാണ്. ഹെയര്‍പിന്‍ വളവുകളില്‍ മുചക്ര വാഹനം വേഗതയില്‍ തിരിഞ്ഞാലുള്ള അവസ്ഥ എന്താകും?
ടോപ് ഗിയര്‍ എപിസോഡ് - റോളിംഗ് എ റിലയന്റ് റോബിന് നിങ്ങൾ കണ്ടതാണോ? റിലയന്റ് റോബിൻ എന്ന മുചക്ര കാറിൽ പരീക്ഷണം നടത്തുന്ന ജെറെമി ഏറെ പ്രശസ്തമാണ്.

മുചക്രവാഹനങ്ങള്ക്ക് വളവുകളെ കീഴ്പെടുത്താന്‍ ഒരല്പം ബുദ്ധിമുട്ടും. കാരണം, വേഗതയേറിയ വളവുകളില്‍ നാലിരട്ടിയോളം ഭാരമാണ് ഒരു ടയറിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുക. ഫലമോ? കാര്‍ മറിയാനുള്ള സാധ്യത കൂടുന്നു.

എന്ന് വെച്ച് മുചക്ര കാറുകള്‍ ഇല്ലായെന്ന് അര്‍ത്ഥമാക്കുന്നില്ല. മുചക്ര മോട്ടോര്‍ വാഹനം, പോളാരിസ് സ്ലിംഗ്ഷോട്ടിനെ ഉദ്ദാഹരണമാക്കി എടുക്കാം.

ത്രീ-വീല്‍ഡ് മോട്ടോര്‍സൈക്കിള്‍ എന്നാണ് സ്ലിംഗ്ഷോട്ടിനെ പോളാരിസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ മുചക്രങ്ങളില്‍ വേഗത, പ്രകടനം ഉള്‍പ്പെടുന്ന ഘടകങ്ങള്‍ നിസാരവത്കരിക്കപ്പെടാം.

ഭാര വിതരണത്തിന് പുറമെ ട്രാക്ഷനും ബാലന്‍സും പ്രധാന ഘടകങ്ങളാണ്. നാല് ചക്രങ്ങളുള്ള കാറില്‍ മികച്ച ഗ്രിപ്പും, ആവശ്യമായ ബാലന്‍സും ലഭിക്കുന്നു. ഇത് ഡ്രൈവിംഗ് അനുഭൂതി വര്‍ധിപ്പിക്കും.

നിങ്ങള്‍ക്ക് ഡ്രൈവിംഗ് ആസ്വദിക്കണം എന്നുണ്ടെങ്കില്‍ - കാറില്‍ ആവശ്യമായ ഭാര വിതരണം, ട്രാക്ഷന്‍, ബാലന്‍സ് എന്നിവ ഉണ്ടായിരിക്കണം. അതിനാലാണ് കാറുകള്‍ക്ക് നാല് ചക്രം ആവശ്യമായത്.