വിമാനം പറക്കുന്നതിന് മുമ്പ് എന്തിനാണ് മൊബൈല്‍ ഫോണുകള്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുന്നത്?

Written By:

വിമാനം പറക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മന:പാഠമാണ്. ആദ്യം സീറ്റ് ബെല്‍റ്റ് ധരിക്കുന്നു. തുടര്‍ന്ന് കേള്‍ക്കുന്നത് ഇങ്ങനെ- 'മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരങ്ങള്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുക'.

അതെന്തിനാണ് വിമാനം പറക്കുന്നതിന് തൊട്ടുമുമ്പ് മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഫ്‌ളൈറ്റില്‍ കയറിയാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തോ, അല്ലെങ്കില്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റിയോ എന്നാണ് ഭൂരിപക്ഷം പേരും ആദ്യം ചിന്തിക്കുന്നതും.

വിമാനം പറക്കുന്നതിന് തൊട്ടുമുമ്പ് എന്തിനാണ് മൊബൈല്‍ ഫോണുകള്‍ ഓഫാക്കുന്നത്? മൊബൈല്‍ ഫോണ്‍ ഓഫാക്കിയില്ലെങ്കിലും വിമാനത്തിന് ഒന്നും സംഭവിക്കില്ലെന്ന് ചിലര്‍ ശക്തമായി വാദിക്കുന്നു. 

അതേസമയം, വിമാനം പറക്കുന്ന വേളയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഗുരുതര അപകടങ്ങള്‍ വിളിച്ച് വരുത്തുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് രണ്ടും തെറ്റായ നിഗമനങ്ങളാണ്.

മൊബൈല്‍ ഫോണില്‍ നിന്നുള്ള സിഗ്നലുകള്‍ കാരണം വിമാനം തകര്‍ന്ന സംഭവം ഇതുവരെയും ഉണ്ടായിട്ടില്ല. അതായത്, മൊബൈല്‍ ഫോണ്‍ ഓഫാക്കാന്‍/ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റാന്‍ മറന്നത് കാരണം ലോകത്ത് എവിടെയും വിമാനം തകര്‍ന്നിട്ടില്ല!

പിന്നെ എന്തിനാണ് മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുന്നത്?

കാരണം, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ ഗ്രൗണ്ട് നെറ്റ്‌വര്‍ക്കുകളില്‍ കുരുക്ക് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പറന്നുയരുന്ന വേളയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഒരല്‍പം സുരക്ഷാ ആശങ്ക ഉയര്‍ത്തും.

അതിവേഗത്തില്‍ പറന്നുയരുന്ന വേളയില്‍ ഫോണ്‍ സിഗ്നലുകള്‍ വിവിധ ടവറുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിക്കും. ടവറുകളില്‍ നിന്നും അസ്ഥിരമായ സിഗ്നലുകള്‍ ലഭിക്കുന്ന പടി, കരുത്താര്‍ന്ന സിഗ്നലുകള്‍ ഫോണില്‍ നിന്നും അയക്കപ്പെടും.

ലളിതമായി പറഞ്ഞാല്‍ സ്ഥിരതയാര്‍ന്ന സിഗ്നലിന് വേണ്ടി വിവിധ ടവറുകളില്‍ നിന്നും സമ്പര്‍ക്കം പുലര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ശ്രമിച്ച് കൊണ്ടിരിക്കും. 

ഇനി ടവറുകള്‍ ദൂരത്തിലാണെങ്കില്‍, ഫോണില്‍ നിന്നും അയക്കപ്പെടുന്ന സിഗ്നലുകളും കരുത്താര്‍ജ്ജിക്കും. ഇത് ഗ്രൗണ്ട് സിഗ്നലുകളില്‍ കരുക്ക് സൃഷ്ടിക്കുന്നതിലേക്ക് വഴിതെളിക്കും.

പൈലറ്റാണ് മറ്റൊരു കാരണം

മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റാനുള്ള മറ്റൊരു കാരണം പൈലറ്റുമാരാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഓഡിയോ സിസ്റ്റത്തില്‍ നിന്നും അസ്വഭാവിക ശബ്ദങ്ങള്‍ നാം കേള്‍ക്കാറില്ലേ? 

ഇത്തരത്തില്‍ പൈലറ്റിന്റെ ഹെഡ്‌സെറ്റിലും മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ തടസ്സം സൃഷ്ടിക്കും. നൂറോളം യാത്രക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പൈലറ്റിന്റെ അവസ്ഥ പറയേണ്ടതുമില്ല!

ഗ്രൗണ്ടില്‍ നിന്നും നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന വേളയിലാണ് ഇത് സംഭവിക്കുന്നതെങ്കിലോ? ഇതാണ് മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതിന്റെ മറ്റൊരു കാരണം.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Why You Need To Put Your Mobile Phone In Airplane Mode When You Fly. Read in Malayalam.
Story first published: Thursday, July 13, 2017, 18:24 [IST]
Please Wait while comments are loading...

Latest Photos