Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
യാത്രാവിമാനങ്ങള്‍ 35,000 അടി ഉയരത്തില്‍ പറക്കാന്‍ കാരണം
ഒട്ടുമിക്ക യാത്രാവിമാനങ്ങളും പറക്കുന്നത് 35,000 അടി ഉയരത്തില്‍. ഇതെന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വിമാനങ്ങള്‍ ഇത്ര ഉയരത്തില്‍ പറക്കുന്നതിന് പിന്നിലുമുണ്ട് ചില കാരണങ്ങള്‍. ഓരോ അടി മുകളിലേക്കു ചെല്ലുന്തോറും വായുവിന് കട്ടി കുറയും. അതുകൊണ്ടു ഉയര്‍ന്നു പറക്കുമ്പോള്‍ വിമാനങ്ങള്‍ പെട്ടെന്ന് വായുവില്‍ തെന്നിനീങ്ങും. വേഗത, ഇന്ധനക്ഷമത – ഈ രണ്ടു കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ 35,000 അടി ഉയരത്തില്‍ പറക്കുന്നത്.

എന്തുമാത്രം ഉയരത്തില്‍ വിമാനങ്ങള്‍ക്ക് പറക്കാം?
സാധാരണയായി 35,000 അടി മുതല്‍ 42,000 അടി ഉയരത്തില്‍ വരെ യാത്രാവിമാനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പറക്കാന്‍ സാധിക്കും. ഇതിനു മുകളില്‍ വായുവില്‍ ഓക്സിജന്റെ അളവു നന്നെ കുറയും. വായു പ്രതിരോധം കൂടും. തത്ഫലമായി 42,000 അടി ഉയരത്തിന് മേലെ വിമാന എഞ്ചിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പറ്റില്ല.

അതേസമയം ഭാരത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് വിമാനത്തിന് പറക്കാന്‍ പറ്റിയ ഉചിതമായ ഉയരം നിര്‍മ്മാതാക്കള്‍ നിശ്ചയിക്കാറ്. ഭാരം കൂടിയ വിമാനങ്ങള്‍ താഴ്ന്നു പറക്കുമ്പോള്‍, ഭാരം കുറഞ്ഞ വിമാനങ്ങള്‍ ഉയര്‍ന്നു പറക്കും. ഒപ്പം, നേരെ 35,000 അടി ഉയരത്തില്‍ എത്തിയതിന് ശേഷം പറക്കാനല്ല വിമാനങ്ങള്‍ ശ്രമിക്കാറ്.

താഴെ നിന്നും പതിയെ ഉചിതമായ ഉയരത്തിലേക്ക് കടക്കുകയാണ് പതിവ്. ഓരോ അടി മുകളിലേക്ക് പറക്കുമ്പോഴും വായുവിന് കട്ടി കുറയും; ഇന്ധനക്ഷമതയെയും ഭാരത്തെയും ഇതു സ്വാധീനിക്കും. എന്നാല്‍ ലോകത്തെ വിസ്മയിപ്പിച്ച ശബ്ദാതിവേഗ യാത്രാവിമാനം കോണ്‍കോര്‍ഡ് പറന്നത് അറുപതിനായിരം അടി ഉയരത്തിലായിരുന്നു.

തിരക്ക് കുറവ് 35,000 അടി ഉയരത്തില്‍
ചെറുകിട വിമാനങ്ങളും ഹെലികോപ്റ്ററുകളും പറക്കുന്നത് 35,000 അടി ഉയരത്തിന് താഴെയാണ്. ഈ അവസരത്തില്‍ യാത്രവിമാനങ്ങളും 35,000 അടി ഉയരത്തിന് താഴെ പറന്നാല്‍ വായുവില്‍ ഗതാഗത തിരക്കു വര്‍ധിക്കും. മാത്രമല്ല, ഒട്ടുമിക്ക പക്ഷികള്‍ പറക്കുന്നതും ഈ ഉയരത്തില്‍ തന്നെ.

യാത്രവിമാനങ്ങള്‍ 35,000 അടിയ്ക്ക് താഴെ നിന്നും പറന്നാല്‍ പക്ഷികള്‍ തടസം സൃഷ്ടിക്കാനുള്ള സാധ്യത കൂടും. ഉയര്‍ന്ന മര്‍ദ്ദത്തെ അതിജീവിക്കാന്‍ ചെറുകിട വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും കഴിവില്ല. ഇത്തരം വിമാനങ്ങള്‍ ഉയര്‍ന്നു പറക്കേണ്ട അപൂര്‍വ അവസരങ്ങളില്‍ യാത്രക്കാര്‍ ഓക്സിജന്‍ മാസ്ക് ധരിക്കണമെന്ന് നിബന്ധനയുണ്ട്.

അടിയന്തര സന്ദര്‍ഭങ്ങളില്‍
35,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍, ഉദ്ദാഹരണത്തിന് എഞ്ചിന് തകരാറ് സംഭവിച്ചാല്‍ രക്ഷാമാര്‍ഗങ്ങള്‍ തേടാന്‍ പൈലറ്റുമാര്‍ക്ക് സാവകാശം ലഭിക്കും. താഴ്ന്നു പറക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈ സാവകാശമുണ്ടാകില്ല; അപകട സാധ്യത കൂടും.

അതേസമയം ഇരു എഞ്ചിനുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പോലും സുരക്ഷിതമായി പറന്നിറങ്ങാന്‍ ഇന്നത്തെ വിമാനങ്ങള്‍ക്ക് സാധിക്കും. 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില് യാത്രക്കാര്‍ക്ക് മുന്നറയിപ്പു നല്കി സജ്ജരാക്കി നിര്‍ത്താന്‍ വിമാനത്തിലെ ജീവനക്കാര്‍ക്കും സാവകാശം ലഭിക്കും.

അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുടൂന്തോറും 'ശ്വസിക്കാവുന്ന വായു'വിന്റെ അളവ് കുറയുമെന്ന് നമ്മുക്കറിയാം. അപ്പോള്‍ 35,000 അടി മുകളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങളില്‍ ഈ ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടതല്ലേ? എന്നാല്‍ വിമാനത്തിലിരുന്നു ശ്വസിക്കാന്‍ വലിയ പ്രയാസമുണ്ടാകാറില്ല.

യഥാര്‍ത്ഥത്തില്‍ ഉയരം കൂടുന്തോറും വായുവിന്റെ അളവ് ക്രമാതീതമായി കുറയുന്നില്ല. അതായത് 35,000 അടി ഉയരത്തിലും വായു ആവശ്യത്തിലേറെയുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ വായുവിലുള്ള ഓക്സിജന്‍ മര്‍ദ്ദം തീരെ കുറവായിരിക്കും.

അതുകൊണ്ടു ഈ ഉയരത്തില്‍ ജീവജാലങ്ങള്‍ക്ക് വായു ശ്വസിച്ചെടുക്കാന്‍ പറ്റില്ല. പക്ഷെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടാറില്ല. ഇതിന് പിന്നിലെ കാരണം –

വിമാനങ്ങളിലെ ശുദ്ധവായു
വിമാനത്തിന്റെ ജെറ്റ് എഞ്ചിനുകളാണ് ഉള്ളിലിരിക്കുന്ന യാത്രക്കാര്‍ക്ക് ശുദ്ധവായു പകരുന്നതെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നും. ജെറ്റ് എഞ്ചിനില്‍ നിന്നുള്ള ചൂടും മര്‍ദ്ദവുമേറിയ വായുവാണ് പാസഞ്ചര്‍ ക്യാബിനില്‍ എത്തുന്നത്. എന്നാല്‍ ക്യാബിനില്‍ കടക്കുന്നതിന് മുമ്പ് അത്യാധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ വായു സംസ്കരിച്ച് ശുദ്ധീകരിക്കപ്പെടും.

ഉയരങ്ങളിലൂടെ പറക്കുമ്പോള്‍ വിമാനത്തിന്റെ ഇരു ജെറ്റ് ടര്‍ബൈന്‍ എഞ്ചിനുകളിലൂടെയും വായു അതിവേഗം കടക്കും. ടര്‍ബൈന്‍ അകത്തുള്ള ഫാന്‍ ബ്ലേഡുകളുടെ അതിവേഗ ചലനം വായു മര്‍ദ്ദം കൂട്ടും. ശേഷം ചൂടും മര്‍ദ്ദവുമേറിയ വായുവാണ് ടര്‍ബൈനിലൂടെ പുറത്തുവരിക. 'ബ്ലീഡ് എയര്‍' (Bleed Air) എന്നാണ് ഈ ഘട്ടത്തില്‍ വായുവിനുള്ള പേര്.

ടര്‍ബൈനില്‍ നിന്നും ചുട്ടുപൊള്ളുന്ന താപത്തിലായിരിക്കും വായു പുറത്തുചാടുക. അതുകൊണ്ടു വായുവിന്റെ താപം കുറയ്ക്കേണ്ടത് അനിവാര്യം. ഇതിനു വേണ്ടിയാണ് ഹീറ്റ് എക്സ്ചേഞ്ചറുകള്‍ (Heat Exchangers) വിമാനത്തില്‍ ഇടംപിടിക്കുന്നത്.

ഹീറ്റ് എക്സ്ചേഞ്ചറുകൾ വായുവിന്റെ താപം കുറയ്ക്കും. ശേഷം മാത്രമാണ് ശ്വസിക്കാന്‍ പര്യാപ്തമായ മര്‍ദ്ദത്തില്‍ വായു പാസഞ്ചര്‍ ക്യാബിനിലേക്ക് കടക്കുക. ശ്വസിച്ചു വിടുന്ന വായു പുറത്തേക്ക് കളയാനും വിമാനത്തില്‍ പ്രത്യേക സംവിധാനമുണ്ട്.

യാത്രക്കാര്‍ ശ്വസിച്ചു വിടുന്ന വായു ക്യാബിനിലുള്ള പ്രത്യേക വാല്‍വുകള്‍ വിമാനത്തില്‍ നിന്നും പുറന്തള്ളും. തത്ഫലമായി വിമാനത്തിന് അകത്തെ വായു നിലവാരം ക്രമപ്പെടും. കേവലം പറക്കാന്‍ മാത്രമല്ല വിമാന എഞ്ചിനുകള്‍ ഉപയോഗിക്കുന്നത്. പറക്കാന്‍ ഒരു എഞ്ചിന് തന്നെ ധാരാളം. എന്നാല്‍ വിമാനത്തിനുള്ളിലെ വായുനിലയും മര്‍ദ്ദവും ക്രമപ്പെടുത്താന്‍ രണ്ടു എഞ്ചിനുകളും നിര്‍ണായകമാണ്.