ജര്‍മനിക്കായി ഗോള്‍ഫിന്റെ ഗോള്‍!!

Written By:

ലോകകപ്പില്‍ ജര്‍മര്‍ ടീം നേടിയ വിജയം അര്‍മാദിച്ചാഘോഷിക്കുകയാണ് ജര്‍മനിയിലെ ജനങ്ങള്‍. ഇക്കൂട്ടത്തിലേക്ക് കാര്‍ നിര്‍മാതാക്കളും ചേരുകയാണ്. ജര്‍മന്‍ കാര്‍നിര്‍മാതാവായ ഫോക്‌സ്‌വാഗണും ആഘോഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നില്ല.

ജര്‍മന്‍ ടീം എക്‌സ്ട്രാ ടൈമില്‍ ഒപ്പിച്ചെടുത്ത ഗോളിനെ പുനസ്സൃഷ്ടിച്ചുകൊണ്ടാണ് ഫോക്‌സ്‌വാഗണ്‍ ആഘോഷാരവങ്ങളില്‍ പങ്കുചേരുന്നത്. ഗോള്‍ഫ് ജിടിഐ മോഡലുകളെയാണ് ഫൂട്‌ബോളര്‍മാരായി ഫോക്‌സ്‌വാഗണ്‍ മൈതാനത്തില്‍ അണിനിരത്തുന്നത്.

ജര്‍മന്‍, അര്‍ജന്റീന ടീമുകളുടെ ജഴ്‌സിക്ക് സമാനമായ നിറങ്ങള്‍ പൂശിയാണ് 22 കാറുകള്‍ കളത്തിലിറങ്ങിയത്.

ഗോള്‍ഫ് ജിടിഐ പതിപ്പിന് രണ്ട് എന്‍ജിന്‍ വേരിയന്റുകളുണ്ട്. 2 ലിറ്ററിന്റെ ടര്‍ബോ എന്‍ജിന്‍ രണ്ടുതരത്തില്‍ ട്യൂണ്‍ ചെയ്താണിത് സാധിച്ചിരിക്കുന്നത്. ഒരു എന്‍ജിന്‍ 220 പിഎസ് കരുത്ത് പുറത്തെടുക്കുമ്പോള്‍ മറ്റേ എന്‍ജിന്‍ 230 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/xwiOorAMQEo?rel=0" frameborder="0" allowfullscreen></iframe>

English summary
VW has released a video which features virtual Golf GTIs, and has recreated the proud win of the football team.
Story first published: Thursday, July 17, 2014, 11:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark