മൂന്ന് ജെറ്റ് എന്‍ജിനുകള്‍ തീപ്പിടിപ്പിക്കുന്ന ലോറി

By Santheep

മൂന്ന് ജെറ്റ് എന്‍ജിനുകള്‍ ഒരു പാണ്ടിലോറിയില്‍ ഘടിപ്പിച്ചാല്‍ എങ്ങനെയിരിക്കും? ഷോക്ക്‌വേവ് എന്ന ഈ ട്രക്ക് അനുഭവിക്കുന്ന കെടുതികളൊക്കെ അനുഭവിക്കേണ്ടിവരും എന്നാണ് ഉത്തരം! ലോകത്തിലെ ഏറ്റവും വേഗതയേറിയ ലോറി എന്ന ബഹുമതിക്ക് ഷോക്ക്‌വേവ് അര്‍ഹമാകുന്നത് മൂന്ന് ജെറ്റ് എന്‍ജിനുകളുല്‍പാദിപ്പിക്കുന്ന കൊടും കരുത്തിന്റെ സഹായത്താലാണ്.

തീ തുപ്പി പായുന്ന ഷോക്ക്‌വേവിനെ അടുത്തറിയാന്‍ താഴെ ചെല്ലുക.

തീതുപ്പുന്ന പാണ്ടിലോറി!

36,000 കുതിരശക്തിയാണ് ഈ ട്രക്കിന്റെ എന്‍ജിന്‍ പകരുന്നത്! മണിക്കൂറില്‍ 643.738 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഷോക്ക്‌വേവിന് സാധിക്കും.

തീ തുപ്പുന്ന പാണ്ടിലോറി

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകളെ വെല്ലുന്ന പ്രകടനശേഷിയുള്ള ഷോക്ക്‌വേവിന്റെ ഉടമ നീല്‍ ഡാര്‍നെല്‍ എന്ന അറുപത്തിനാലുകാരനാണ്. വേഗതയുടെ കാര്യത്തില്‍ ഷോക്ക്‌വേവ് ലോകറെക്കോര്‍ഡ് തീര്‍ത്തിട്ടുണ്ടെന്നറിയുക. ഏറ്റവും വേഗതയേറിയ ട്രക്ക് എന്നാണ് റെക്കോഡ്.

തീ തുപ്പുന്ന പാണ്ടിലോറി

മൂന്ന് ജെറ്റ് എന്‍ജിനുകളാണ് ട്രക്കില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഓരോ എന്‍ജിനും 12,000 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നു. മൊത്തം മുപ്പത്താറായിരം കുതിരകള്‍ മൂന്ന് ജെറ്റ് എന്‍ജിനുകളില്‍ നിന്നായി പുറത്തുവരും.

തീ തുപ്പുന്ന പാണ്ടിലോറി

കാനഡയിലെ ഒരു ട്രാക്കില്‍ ഈ ട്രക്കിന്റെ പ്രകടനം നടക്കുകയുണ്ടായി. അവിടെനിന്നുള്ള ചിത്രങ്ങളാണ് നിങ്ങള്‍ കാണുന്നത്.

തീ തുപ്പുന്ന പാണ്ടിലോറി

മൂന്ന് എന്‍ജിനുകള്‍ക്കുമൊപ്പം ആഫ്റ്റര്‍ബേണറുകള്‍ ചേര്‍ത്ത് അവയുടെ പ്രകടനശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ജെറ്റ് വിമാനങ്ങളുടെ ആറുമടങ്ങ് ശേഷി വാഹനം കണ്ടെത്തുത്തുന്നു.

തീ തുപ്പുന്ന പാണ്ടിലോറി

ഷോക്ക്‌വേവ് ആദ്യം നിര്‍മിച്ചത് 1984ലാണ്. 2012ല്‍ ഈ വാഹനത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി.

വീഡിയോ കാണാം.

വീഡിയോ കാണാം.

Most Read Articles

Malayalam
English summary
Shockwave, which could outrun a Japanese bullet train, holds the world record for fastest jet-powered full-size truck, at 376mph.
Story first published: Monday, March 10, 2014, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X