ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

Written By:

ലോകത്തിലെ ആദ്യത്തെ സോളാര്‍ വിമാനമായ 'സോളാര്‍ ഇംപള്‍സ്' നടത്തുന്ന ലോകപര്യടനം ഇന്ന് ഇന്ത്യയിലെത്തും. ഏറ്റവുമൊടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം അബൂദാബിയില്‍ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഈ വിമാനം ലാന്‍ഡ് ചെയ്യുക. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണിത്. താന്‍ മത്സരിച്ചു ജയിച്ച വാരാണസിയിലും ഈ വിമാനം ഇറക്കാന്‍ സാധിക്കുമോ എന്ന് മോഡി ആരാഞ്ഞിരുന്നു. ഇതിനോട് വൈമാനികര്‍ യോജിച്ചതായാണ് അറിയുന്നത്. അഹമ്മദാബാദിന്റെയും വാരാണസിയുടെയും വികസിച്ച അവസ്ഥയാണ് സോളാര്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഇവിടങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്നും അഭിപ്രായമുണ്ട്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

താളുകളിലൂടെ നീങ്ങുക.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

അഹമ്മദാബാദിലെത്തിയ ശേഷം വൈമാനികര്‍ അവിടെ രണ്ടുനാള്‍ തങ്ങുമെന്നാണ് കേള്‍ക്കുന്നത്. പിന്നീടായിരിക്കും യുപിയിലെ വാരാണസിയിലേക്ക് പോവുന്നത്.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

യുഎഇയിലെ മോശം കാലാവസ്ഥ മൂലം സോളാര്‍ എയര്‍ക്രാഫ്റ്റിന്റെ യാത്ര ഒരു ദിവസം വൈകിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു ഈ വിമാനം.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത സാങ്കേതികതകളുടെ വളര്‍ച്ചയ്ക്കു വേണ്ടി പ്രചാരണം നടത്തുകയാണ് സോളാര്‍ ഇംപള്‍സ് വൈമാനികരുടെ ലക്ഷ്യം. ഇന്ത്യയില്‍ തങ്ങുന്ന ദിവസങ്ങളില്‍ ഇവര്‍ വിദ്യാര്‍ത്ഥികളുമായും മറ്റും സംവാദം നടത്തും.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

ബെര്‍ട്രാന്‍ഡ് റെസ്സല്‍, ആന്‍ഡ്രെ ബോഷ്‌ബെര്‍ഗ് എന്നീ വൈമാനികരാണ് സൗരോര്‍ജവിമാനത്തില്‍ ലോകം ചുറ്റാനിറങ്ങിയിരിക്കുന്നത്. ആകെ ആറ് സ്ഥലങ്ങളിലാണ് ഈ വിമാനം നിലത്തിറക്കുക.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

കുറെ നാളുകള്‍ക്കു മുമ്പ് താന്‍ മോഡിയെ കണ്ടിരുന്നുവെന്ന് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് അറിയിക്കുന്നു. അഹമ്മദാബാദും വാരാണസിയും തെരഞ്ഞെടുത്തത് തങ്ങള്‍ തന്നെയാണെന്നും ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നുമാണ് പിക്കാര്‍ഡ് പറയുന്നത്. എന്നാല്‍, പബ്ലിസിറ്റി പ്രിയനായ മോഡിക്ക് ഈ നീക്കം സന്തോഷം പകരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

56കാരനായ പിക്കാര്‍ഡ് നേരത്തെ ഒരു ബലൂണില്‍ ലോകം ചുറ്റി തിരിച്ചെത്തിയിട്ടുണ്ട്. 1999ലായിരുന്നു ഇത്.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

സോളാര്‍ ഇംപള്‍സ് എന്നു പേരിട്ടിട്ടുള്ള വിമാനം ചൈനയില്‍ ഇറക്കുവാന്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പൊന്നുമായിട്ടില്ലെന്ന് പിക്കാര്‍ഡ് വ്യക്തമാക്കി.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

വന്‍തോതിലുള്ള നിക്ഷേപം നടന്നിട്ടുണ്ട് ഈ വിമാനയാത്രാ പ്രൊജക്ടില്‍. 150 ദശലക്ഷം ഡോളര്‍ ചെലവിട്ടിരിക്കുന്നു 13 വര്‍ഷത്തിനിടെ. എമ്പതോളം വിദഗ്ധരുടെ ശ്രമഫലമായാണ് ഈ വിമാനം നിര്‍മിക്കപ്പെട്ടത്. ഏതാണ്ട് 10 വര്‍ഷത്തെ ശ്രമം വേണ്ടിവന്നു പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

ഭാരക്കുറവാണ് ഈ വിമാനത്തിന്റെ പ്രത്യേകതകളിലൊന്ന്. കുറഞ്ഞ ഭാരത്തില്‍ നിര്‍മിക്കപ്പെടുന്ന ഏറ്റവും വലിയ എയര്‍ക്രാഫ്റ്റാണിത്.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

വലിയ ചിറകുകളാണ് ഈ വിമാനത്തിലുള്ളത്. ഇവയില്‍ സോളാര്‍ സെല്ലുകള്‍ ഘടിപ്പിക്കും. മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ കഴിയും വിമാനത്തിന്.

ആദ്യത്തെ സോളാര്‍ വിമാനം മോഡിയുടെ നാട്ടിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

സാധാരണ വിമാനങ്ങള്‍ക്ക് ഒരോ പന്ത്രണ്ട് മണിക്കൂറിലെ യാത്രയ്ക്കുമൊടുവില്‍ ഇന്ധനം നിറയ്‌ക്കേണ്ടതുണ്ട്. ഈ വിമാനത്തിന് 120 മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിക്കാന്‍ സാധിക്കും.

കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
World's first solar powered aircraft, Solar Impulse, to land in Gujarat tomorrow.
Story first published: Tuesday, March 10, 2015, 12:25 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark