17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

By Praseetha

നീണ്ട പതിനേഴ് വർഷത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ റെയിൽവെ ടണൽപാത ഗതാഗത യോഗ്യമാകുന്നു. ഗോതാർഡ് ബേസ് ടണൽ(ജിബിടി) എന്ന പേരിൽ സ്വിസർലാന്റിലെ ഗോതാർഡ് പർവ്വനിരകൾ‌ക്ക് 7,545 അടി താഴ്ചയിലാണ് ടണൽ നിർമ്മിച്ചിരിക്കുന്നത്.

എൻജിൻഡ്രൈവർമാരുടെ നരകയാതന ഒഴിയുന്നു 163 വർഷങ്ങൾക്ക് ശേഷം

35.4മൈൽ ദൈർഘ്യമുള്ള ഈ ടണൽ ജൂൺ ആദ്യവാരത്തിലാണ് പ്രവർത്തനമാരംഭിക്കുക. 1947ലാണ് ഈ ടണലിന്റെ രൂപരേഖ തയ്യാറാക്കിയതെങ്കിലും പതിനേഴ് വർഷങ്ങൾക്ക് മുൻപാണ് നിർമ്മാണം ആരംഭിച്ചത്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

മിലാൻ-സൂറിഷ്, ബേസൽ-ലുഗാനോ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന രണ്ടുവരി പാതയാണ് ഈ ടണൽ വഴി കടന്നുപോകുന്നത്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

ഈ പാതവഴിയുള്ള പരീക്ഷണയോട്ടം ജൂൺ ഒന്നിന് നടത്തും. എന്നാൽ യാത്രക്കാർക്കായി പൂർണമായും ഗതാഗതയോഗ്യമാകുന്നത് ഈ വർഷമവസാനത്തോടെയാണ്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

28.2 മില്ല്യൻ ടൺ ഭാരമുള്ള സ്വിസ് പർവതനിരകൾ തുരന്നാണ് തുരങ്കം പണിഞ്ഞിരിക്കുന്നത്. 10.6 ബില്ല്യൺ യൂറോ ആണിതിന്റെ നിർമാണ ചിലവ്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

മണിക്കൂറിൽ 250കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനുകൾ ടണൽ വഴി കടന്നുപോവുക. ടണലിന്റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് എത്താൻ ഏകദേശം 20മിനിട്ട് വേണ്ടിവരും.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

260 ചരക്ക് ട്രെയിനുകളും 65 പാസഞ്ചർ ട്രെയിനുകളും കടന്നുപോകാൻ തക്കശേഷിയാണ് ടണലിന് നൽകിയിട്ടുള്ളത്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

ഡിസംബർ മുതൽ ഗതാഗതമാരംഭിച്ചു കഴിഞ്ഞാൽ 25 മുതൽ 40മിനിട്ടിനുള്ളിൽ ആളുകൾക്ക് ലക്ഷ്യസ്ഥാനത്തെത്താം. വൻതോതിലുള്ള യാത്രാസമയമാണ് ടണൽ വഴി വെട്ടിച്ചുരുങ്ങാൻ പോകുന്നത്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

സ്വിസ് പർവതനിരകളുടെയും വനപ്രദേശങ്ങളുടേയും മനോഹാരിത ആസ്വദിച്ചുക്കൊണ്ടുള്ള യാത്രയുമാകാം.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

നാഷണൽ റെയിൽവെ നെറ്റ്‌വർക്കിൽ പെടുന്ന ഉയരം കൂടിയ പാലങ്ങളും ചില ഡബിൾ ലൂപ് ടണലും ഉൾക്കൊള്ളുന്നതാണ് പുതിയ ഗോതാർഡ് റെയില്‍ റൂട്ട്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

2016 ഡിസംബർ 11നാണ് ടണൽപാത പൂർണ ഗതാഗതത്തിനായി വിട്ടുകൊടുക്കുന്നത്.

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

കൂടുതൽ വായിക്കൂ

ഇന്ത്യയുടെ ഹൃദയതുടിപ്പാണ് ട്രെയിനുകൾ; അറിയാം ചില കാര്യങ്ങൾ

Most Read Articles

Malayalam
കൂടുതല്‍... #തീവണ്ടി #train
English summary
World's longest railway tunnel to open after 17 years of construction
Story first published: Wednesday, May 25, 2016, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X