Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത് കെറ്റന്‍ക്രാഡ്, രണ്ടാം ലോകമഹായുദ്ധത്തിന്റെ 'തിരുശേഷിപ്പ്'; ജര്‍മന്‍ ചെകുത്താനെ പരിചയപ്പെടാം
പഴമയുടെ പാരമ്പര്യവും, കരുത്തും പുത്തന്‍ മോഡലുകളില്‍ എത്ര ശ്രമിച്ചാലും കൊണ്ട് വരാന്‍ സാധിക്കില്ലെന്ന വാദം വിപണിയില്‍ എന്നും ശക്തമാണ്. അതിനാലാണ് ക്ലാസിക് വാഹനങ്ങളെ പൊന്നും വില കൊടുത്ത് സ്വന്തമാക്കാന്‍ ആവശ്യക്കാരുള്ളത്.

ക്ലാസിക് വാഹനങ്ങള്‍ക്ക് ഒപ്പം യുദ്ധകാലഘട്ടങ്ങളിലെ വാഹനങ്ങള്‍ക്ക്, പ്രത്യേകിച്ച് ടൂ വീലറുകള്‍ക്കും രാജ്യാന്തര വിപണിയില്‍ വലിയൊരു ആരാധക സമൂഹമുണ്ട്. അത്തരത്തില്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കെറ്റന്‍ക്രാഡ് എന്ന ഈ ജര്‍മന്‍ ഭീകരന്.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ സേനയ്ക്ക് വേണ്ടി ഒരുക്കിയതാണ് കെറ്റന്ക്രാഡിനെ. യുദ്ധമുഖത്ത്, ബ്രിട്ടീഷ് സേനയ്ക്ക് എതിരെ ജര്‍മന്‍ സൈന്യം നടത്തിയ സംഹാരതാണ്ഡവത്തില്‍ കെറ്റന്‍ക്രാഡിന് നിര്‍ണായക പങ്കുണ്ട്.

SdKfz 2 എന്നാണ് കെറ്റന്ക്രാഡിനെ ജര്‍മന്‍ സൈന്യം വിളിച്ചിരുന്നത്. കെറ്റന്‍ക്രാഡ് ഒരു ടൂ-വീലറാണോ എന്ന് സംശയം തോന്നാം. മോട്ടോര്‍സൈക്കിളിലുള്ള ഓഫ് ട്രാക്ക് ടാങ്കറാണ് യഥാര്‍ത്ഥത്തില്‍ കെറ്റന്‍ക്രാഡ്.

അതിനാലാണ് ഇത് കെറ്റന്‍ക്രാഡ് എന്നറിയപ്പെടുന്നത്. കെറ്റന്‍ എന്നാല്‍ ട്രാക്ക്; ക്രാഡ് എന്നാല്‍ മോട്ടോര്‍സൈക്കിള്‍ എന്നുമാണ് ഇതിന്റെ അര്‍ത്ഥം വരുന്നത്.

സ്വകാര്യ ബ്രിട്ടീഷ് സംഘടനയായ ബോണ്‍ഹാംസാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഈ ജര്‍മ്മന്‍ ഭീകരനെ ലേലത്തില്‍ വെച്ചിരിക്കുന്നത്.

ജര്‍മന്‍ വായുസേനയ്ക്ക് ഉതകും വിധമാണ് കെറ്റന്‍ക്രാഡിന്റെ രൂപകല്പന. ലൈറ്റ് മള്‍ട്ടി ടെറെയ്ന്‍ വാഹനഗണത്തില്‍ ഉള്‍പ്പെടുന്ന കെറ്റന്‍ക്രാഡിന്, ജങ്കേര്സ് Ju 52 ഉള്‍പ്പെടെയുള്ള ചെറിയ പോര്‍വിമാനങ്ങളില്‍ പോലും ഇടം ലഭിച്ചിരുന്നു.

കാര്‍ ശ്രേണിയില്‍ നിന്നുള്ള ഗിയര്‍ബോക്സാണ് കെറ്റന്ക്രാഡില് നല്‍കിയിട്ടുള്ളത്. കാല് കൊണ്ട് നിയന്ത്രിക്കാവുന്ന ക്ലച്ചും, 3 സ്പീഡ് ഗിയര്‍ സംവിധാനവുമാണ് കെറ്റന്‍ക്രാഡിന്റെ കരുത്ത്.

വിവിധ തലങ്ങള്‍ക്ക് അനുസൃതമായി ഉയര്‍ന്ന റേഞ്ചിലും, താഴ്ന്ന റേഞ്ചിലും പ്രവര്‍ത്തിക്കാന്‍ കെറ്റന്‍ക്രാഡിന് സാധിക്കും. ഒപേല് ഒളിമ്പിയയില്‍ നിന്നുള്ള 1478 സിസി വാട്ടര്‍ കൂള്‍ഡ് എഞ്ചിനാണ് കെറ്റന്ക്രാഡിലുള്ളത്.

റോഡ് സാഹചര്യത്തില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയാണ് കെറ്റന്‍ക്രാഡിന്റെ ടോപ് സ്പീഡ്. അതിനാല്‍ ട്രാക്ക് വാഹനങ്ങള്‍ക്കിടയിലെ അതിവേഗ താരമാണ് ഈ കെറ്റന്‍ക്രാഡ്.

രണ്ടാം ലോകമഹായുദ്ധത്തിലെ ജര്‍മന്‍ പോര്മുഖങ്ങളില്ലെല്ലാം കെറ്റന്‍ക്രാഡ് സാന്നിധ്യമറിയിച്ചിരുന്നു. യുദ്ധാനന്തരം അവശേഷിക്കുന്ന ചുരുക്കം ചില വാഹനങ്ങളില്‍ ഒന്നാണ് കെറ്റന്‍ക്രാഡ്.

ഏകദേശം 49 ലക്ഷം രൂപ മുതല്‍ 64 ലക്ഷം രൂപ വരെയാകും കെറ്റന്‍ക്രാഡ് എന്ന ഈ ടാങ്കര്‍ മോട്ടോര്‍സൈക്കിളിന് ലേലത്തില്‍ ലഭിച്ചേക്കാവുന്ന തുക.

2017 മാര്‍ച്ച് 19ന് ചേരുന്ന ഗുഡ് വുഡ് മെമ്പര്‍മാരുടെ കൂടിക്കാഴ്ചയിലാണ് കെറ്റന്‍ക്രാഡിന്റെ ലേലം നടക്കുക.

ഫോട്ടോ ഗാലറി
പുത്തന്‍ സാങ്കേതികതയില്‍ അടിസ്ഥാനപ്പെടുത്തിയ മികച്ച അഡ്വഞ്ചര്‍-ഓഫ് റോഡ് മോട്ടോര്‍സൈക്കിളാണ് കെടിഎം സൂപ്പര്‍ ഡ്യൂക്ക് 1290 R. ഇതിന്റെ ചിത്രങ്ങള്‍ താഴെ കാണാം.