ലോകത്തിലെ മികച്ച പ്രൈവറ്റ് എയർക്രാഫ്റ്റുകൾ

Written By:

വളരെ ചുരുങ്ങിയ സമയംകൊണ്ട് എങ്ങും പറന്നെത്താനാകുമെന്നതിനാൽ ഇത്തരം പ്രൈവറ്റ് എയർക്രാഫ്റ്റുകളെയാണ് ബിസിനസുക്കാർ കൂടുതലായും ആശ്രയിക്കുന്നത്. അതിനാൽ ഇവ ബിസിനസ് ശൃംഖല വിപുലീകരിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

റോബ് റിപ്പോർട്ട് പ്രൈവറ്റ് ഏവിയേഷൻ അഡ്വൈസറി ബോർഡ് തിരഞ്ഞെടുത്തിട്ടുള്ള നിലവിൽ സർവീസ് നടത്തുന്നതുമായ ബിസിനസ് എയർക്രാഫ്റ്റുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.

ലാർജ് ക്യാബിൻ അൾട്രാലോങ് റേഞ്ച്

ലാർജ് ക്യാബിൻ അൾട്രാലോങ് റേഞ്ച്

12 മണിക്കുറിലധികം യാത്ര ചെയ്യേണ്ടി വരുന്ന വേളയിൽ ഇരുന്ന് ജോലി ചെയ്യാനും വിശ്രമിക്കുവാനുള്ള അതിവിശാലമായ സൗകര്യം ഈ ഗണത്തിൽപ്പെട്ട എയർക്രാഫ്റ്റിനുണ്ട്. 2016ൽ ബോംബാഡിയാർ ഗ്ളോബൽ 7000,ഡസ്ഓൾട്ട് 8എക്സ് എന്നീ എയർക്രാഫ്റ്റുകളും, 2017ൽ ബോംബാഡിയാർ ഗ്ളോബൽ 8000 എയർക്രാഫ്റ്റും ഈ ക്ളാസ്സിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

ഗൾഫ്‍സ്ട്രീം ജി650ഇആർ

ഗൾഫ്‍സ്ട്രീം ജി650ഇആർ

ലാർജ് കാബിൻ അൾട്രാലോങ് റേഞ്ച് എന്ന ഗണത്തിൽ പെടുന്ന എയർക്രാഫ്റ്റാണിത്. മണിക്കൂറിൽ 903 വേഗതയിൽ 8,630 മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. പതിനെട്ടോളം യാത്രക്കാരെ ഇതിന്റെ ക്യാബിനിൽ ഉൾക്കൊള്ളിക്കാൻ കഴിയും.

അൾട്രാലോങ് റേഞ്ച്

അൾട്രാലോങ് റേഞ്ച്

ഈ ഇനത്തിൽപ്പെട്ട ജെറ്റുകൾക്ക് 6000 മൈലുകൾക്കപ്പുറം സഞ്ചരിക്കാനാള്ള കഴിവുണ്ട്. ചർച്ചകൾ നടത്താനും ഭക്ഷണം കഴിക്കാനുമുള്ള സ്ഥലസൗകര്യവും കൂടാതെ യാത്രക്കാർക്കും ക്രൂ മെംബർമാർക്കും വിശ്രമിക്കാനുള്ള ഇടവും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കിടയിലും ജോലിയില്‍ ഏർപ്പെടേണ്ടിവരുന്നവർക്ക് ഉപകാരപ്പെടും വിധമാണ് ഇതിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ചുവടെ ചേർത്തിട്ടുള്ള ഈ മൂന്ന് എയർക്രാഫ്റ്റുകളാണ് ഈ ഗണത്തിൽപ്പെടുന്നത്.

ബോംബാഡിയാർ ഗ്ളോബൽ 6000

ബോംബാഡിയാർ ഗ്ളോബൽ 6000

മണിക്കൂറിൽ 903 വേഗതയിൽ 6,904 മൈൽ ദൂരം സഞ്ചരിക്കാനാകും ഇവയ്ക്ക്. പതിമൂന്ന് പേരെ ഉൾക്കൊള്ളാനാകുന്ന സുഖസൗകര്യങ്ങളാണ് ഇതിന്റെ ക്യാബിനുള്ളത്.

ഡസ്ഓൾട്ട് ഫാൾക്കൺ 7എക്സ്

ഡസ്ഓൾട്ട് ഫാൾക്കൺ 7എക്സ്

മണിക്കൂറിൽ 850 കിലോമീറ്റർ വേഗതയിൽ 7,767 മൈൽ ദൂരം ഇവ സഞ്ചരിക്കും. ഏത് ചെറിയ റൺവേയിൽ നിന്നും പറന്നുഉയരാനും തിരിച്ചിറങ്ങാനും കഴിയും. 12 യാത്രക്കാരെ ഇതിൽ ഉൾക്കൊള്ളും.

ഗൾഫ്‍സ്ട്രീം ജി550

ഗൾഫ്‍സ്ട്രീം ജി550

മണിക്കൂറിൽ 850 കിലോമീറ്റർ വേഗതയിൽ 7,767 മൈലുകൾ താണ്ടും. 18 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള വിശാലതയുണ്ടിതിന്.

ലാർജ്

ലാർജ്

അൾട്രാലോങ് റേഞ്ച് എയർക്രാഫ്റ്റിനേക്കാൾ മെച്ചപ്പെട്ട റൺവെ പെർഫോമൻസ് ഇവയ്ക്ക് കാഴ്ചവെക്കാനാകും. വിശാലമായ ക്യാബിൻ, ലഗേജ് സ്പേസ്, വാർത്താവിനിമയ സൗകര്യം എന്നിവയുണ്ട് ഇവയ്ക്ക്.

ബോംബാഡിയാർ ഗ്ളോബൽ 5000

ബോംബാഡിയാർ ഗ്ളോബൽ 5000

മണിക്കൂറിൽ 903 കിലോമീറ്റർ വേഗതയിൽ 5,984 മൈൽ ദൂരം സഞ്ചരിക്കും. 13 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള കഴിവുണ്ടിതിന്.

ഡസ്ഓൾട്ട് ഫാൾക്കൺ 900 എൽഎക്സ്

ഡസ്ഓൾട്ട് ഫാൾക്കൺ 900 എൽഎക്സ്

മണിക്കൂറിൽ 797 കിലോമീറ്റർ വേഗതയിൽ 5,466 മൈൽ ദൂരം ഇവ സഞ്ചരിക്കും.12 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള വിശാലതയുണ്ടിതിന്.

ഗൾഫ്‍സ്ട്രീം ജി450

ഗൾഫ്‍സ്ട്രീം ജി450

മണിക്കൂറിൽ 850 കിലോമീറ്റർ വേഗതയിൽ 5,000 മൈൽ ദൂരം സഞ്ചരിക്കും. 16 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

സൂപ്പർ മിഡ്സൈസ്

സൂപ്പർ മിഡ്സൈസ്

ലക്ഷ്വറി സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് യോജിച്ച എയർക്രാഫ്റ്റാണിത്. ആറ് മണിക്കൂറിലധികം യാത്ര ചെയ്യേണ്ടവർക്ക് ഇരുന്ന് ജോലിചെയ്യാനുള്ള മെച്ചപ്പെട്ട സൗകര്യമൊരിക്കിയിട്ടുണ്ട്. ലാർജ് എയർക്രാഫ്റ്റിനേക്കാൾ ഇന്ധന ക്ഷമതയും ഉയർന്ന റൺവെ പെർഫോമൻസും ഇവയ്ക്കുണ്ട്.

ബോംബാഡിയാർ ചലഞ്ചർ 350

ബോംബാഡിയാർ ചലഞ്ചർ 350

മണിക്കൂറിൽ 850 കിലോമീറ്റർ വേഗതയിൽ 3,682 മൈൽ ദൂരം സഞ്ചരിക്കും. ഒമ്പതോളം യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

ഡസ്ഓൾട്ട് ഫാൾക്കൺ 2000 എൽഎക്സ്എസ്

ഡസ്ഓൾട്ട് ഫാൾക്കൺ 2000 എൽഎക്സ്എസ്

മണിക്കൂറിൽ 818 കിലോമീറ്റർ വേഗതയിൽ 4,603 മൈൽ ദൂരം സഞ്ചരിക്കും. 10 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

ഗൾഫ്‍സ്ട്രീം ജി280

ഗൾഫ്‍സ്ട്രീം ജി280

മണിക്കൂറിൽ 850 കിലോമീറ്റർ വേഗതയിൽ 4,142 മൈൽ ദൂരം സഞ്ചരിക്കും. പത്തോളം യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

മിഡ്സൈസ്

മിഡ്സൈസ്

കുറഞ്ഞ ദൂരത്തേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാൻ ഇവയ്ക്കാകും. ചെറിയ എയർപോർട്ടിൽ നിന്നുപോലും പറന്ന് ഉയരാനുള്ള കഴിവുണ്ട്.

സെസ്ന സിറ്റേഷൻ സോവറിൻ

സെസ്ന സിറ്റേഷൻ സോവറിൻ

മണിക്കൂറിൽ 851 കിലോമീറ്റർ വേഗതയിൽ 3,671 മൈൽ ദൂരം സഞ്ചരിക്കും. 8 അല്ലെങ്കിൽ 9 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

എബ്രെയർ ലെഗസി 500

എബ്രെയർ ലെഗസി 500

മണിക്കൂറിൽ 862 കിലോമീറ്റർ വേഗതയിൽ 3,452 മൈൽ ദൂരം സഞ്ചരിക്കും. 8 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

ഗൾഫ്‍സ്ട്രീം ജി150

ഗൾഫ്‍സ്ട്രീം ജി150

മണിക്കൂറിൽ 797 കിലോമീറ്റർ വേഗതയിൽ 3,452 മൈൽ ദൂരം സഞ്ചരിക്കും. 8 അല്ലെങ്കിൽ 9 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

ലൈറ്റ് മിഡ്സൈസ്

ലൈറ്റ് മിഡ്സൈസ്

സൂപ്പർലൈറ്റ് എന്ന് വിളിക്കുന്ന ഈ എയർക്രാഫ്റ്റിന് മിഡ്സൈസ് ജെറ്റുകളെ പോലെ അത്ര വലുപ്പമുള്ള ക്യാബിനുകൾ ഇല്ലെങ്കിലും

വേഗതയുടേയും പവറിന്റേയും കാര്യത്തിൽ ഒരുപോലെയാണ്.

ബോംബാഡിയാർ ലിയർജെറ്റ് 75

ബോംബാഡിയാർ ലിയർജെറ്റ് 75

മണിക്കൂറിൽ 861 കിലോമീറ്റർ വേഗതയിൽ 2,348 മൈൽ ദൂരം സഞ്ചരിക്കും. 8 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

സെസ്ന സിറ്റേഷൻ എക്സ്എൽഎസ് പ്ളസ്

സെസ്ന സിറ്റേഷൻ എക്സ്എൽഎസ് പ്ളസ്

മണിക്കൂറിൽ 816 കിലോമീറ്റർ വേഗതയിൽ 2,417 മൈൽ ദൂരം സഞ്ചരിക്കും. 9 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

ലൈറ്റ്

ലൈറ്റ്

ചെറിയ ഡൊമെസ്റ്റിക്ക് ഫ്ലൈറ്റുകൾക്ക് സാമ്യതയുള്ളതും കുറച്ച് ആളുകളെ മാത്രം ഉൾക്കൊള്ളിച്ച് പറക്കാൻ കഴിയുന്ന ജെറ്റാണിത്. ഏത് കാലാ‍വസ്ഥയിലും ഉയര്‍ന്ന ഓൾറ്റിട്യൂഡിൽ ഇവയ്ക്ക് പറക്കാനാകും.

സെസ്ന സിറ്റേഷൻ സിജെ3+

സെസ്ന സിറ്റേഷൻ സിജെ3+

മണിക്കൂറിൽ 772 കിലോമീറ്റർ വേഗതയിൽ 2,348 മൈൽ ദൂരം സഞ്ചരിക്കും. 7 യാത്രക്കാരെ ഉൾക്കൊള്ളും.

സെസ്ന സിറ്റേഷൻ സിജെ4

സെസ്ന സിറ്റേഷൻ സിജെ4

മണിക്കൂറിൽ 835 കിലോമീറ്റർ വേഗതയിൽ 2,497 മൈൽ ദൂരം സഞ്ചരിക്കും. 7 അല്ലെങ്കിൽ 8 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

എബ്രെയർ ഫെനോം 300

എബ്രെയർ ഫെനോം 300

മണിക്കൂറിൽ 838 കിലോമീറ്റർ വേഗതയിൽ 2,270 മൈൽ ദൂരം സഞ്ചരിക്കും. 6 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

എൻട്രി ലെവൽ

എൻട്രി ലെവൽ

ഭാരം കുറഞ്ഞ ഇത്തരം ജെറ്റുകൾ സ്വയം പറത്താൻ കഴിയുന്ന രീതിയിലാണ് രൂപപ്പെടുത്തിയത്, അതിനാൽ പേഴ്സണൽ ജെറ്റും എന്ന് വിളിക്കപ്പെടും. നല്ല ഇന്ധന ക്ഷമതയുള്ള ഇവയ്ക്ക് 3,000അടിയിൽ കുറഞ്ഞ റൺവെയിൽ ഇറങ്ങാൻ കഴിയും.

സെസ്ന സിറ്റേഷൻ എം2

സെസ്ന സിറ്റേഷൻ എം2

മണിക്കൂറിൽ 748 കിലോമീറ്റർ വേഗതയിൽ 1,772 മൈൽ ദൂരം സഞ്ചരിക്കും. 4 അല്ലെങ്കിൽ 5 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

എബ്രെയർ ഫെനോം 100ഇ

എബ്രെയർ ഫെനോം 100ഇ

മണിക്കൂറിൽ 719 കിലോമീറ്റർ വേഗതയിൽ 1,355 മൈൽ ദൂരം സഞ്ചരിക്കും. 4 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

ബിസിനസ് ടർബോ പ്രോപ്പ്

ബിസിനസ് ടർബോ പ്രോപ്പ്

ചെലവ് കുറഞ്ഞ രീതിയിൽ മെയിന്റനൻസ് നടത്താൻ കഴിയുന്നതും മികച്ച റൺവെ പെർഫോമൻസും നൽകുന്ന ഒരു ജെറ്റാണിത്. റിസോർട്ടുകളിൽ നിന്നുള്ള ചെറിയ എയർപ്പോർട്ടിൽ നിന്നും പോലും പറത്താൻ പറ്റുന്നവയാണ്. കൂടുതലും ബിസിനസ് ആവശ്യങ്ങൾക്കാണ് ഇവ ഉപയോഗിക്കുന്നത്.

ബീച്ച്ക്രാഫ്റ്റ് കിങ് എയർ 250

ബീച്ച്ക്രാഫ്റ്റ് കിങ് എയർ 250

മണിക്കൂറിൽ 575 കിലോമീറ്റർ വേഗതയിൽ 1,986 മൈൽ ദൂരം സഞ്ചരിക്കും. 6 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

ബീച്ച്ക്രാഫ്റ്റ് കിങ് എയർ 350എൈ

ബീച്ച്ക്രാഫ്റ്റ് കിങ് എയർ 350എൈ

മണിക്കൂറിൽ 578 കിലോമീറ്റർ വേഗതയിൽ 2,082 മൈൽ ദൂരം സഞ്ചരിക്കും. 8 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

പിലാറ്റസ് പിസി-12 എൻജി

പിലാറ്റസ് പിസി-12 എൻജി

മണിക്കൂറിൽ 518 കിലോമീറ്റർ വേഗതയിൽ 1,795 മൈൽ ദൂരം സഞ്ചരിക്കും. 6 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയും.

   
കൂടുതല്‍... #വിമാനം #aircraft
English summary
World’s Best Private Aircraft
Story first published: Saturday, January 2, 2016, 13:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark