ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

Written By:

റേസിംഗ് കാറുകളുടെ കുതിപ്പിൽ പുതു ചരിത്രം സൃഷ്ടിച്ച് കൊണ്ട് സ്വിസർലാന്റ് വിദ്യാർത്ഥികൾ. സൂറിച്ച് ഇ ടി എച്ച്, ലുസെർൺ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസ് എന്നീ സർവകലാശാലയിൽ നിന്നുള്ള മുപ്പതോളം വരുന്ന എൻഞ്ചിനിയറിംഗ് വിദ്യാർത്ഥികളാണ് ഈ ഇലക്ട്രിക് റേസിംഗ് കാർ വികസിപ്പിച്ചത്.

ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു പ്രേത കാർ

1.513സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗത്തിൽ കുതിച്ചാണ് ഗ്രിംസെൽ എന്ന റേസിംഗ് കാർ റെക്കോർഡ് സൃഷ്ടിച്ചത്. ഇതുവഴി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ കുതിപ്പിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ.

ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

സൂറിച്ചിന് സമീപത്തുള്ള ഡുബെൻഡോഫ് വിമാനത്താവള ട്രാക്കിൽ മുപ്പത് കിലോമീറ്റർ പിന്നിട്ടാണ് റെക്കോർഡ് നേടിയെടുത്തത്.

ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

1.779സെക്കന്റിൽ 100 കിലോമീറ്റർ വേഗത എന്ന നിലവിലുള്ള റെക്കോർഡ് ഭേദിച്ചാണ് സ്വിസർലാന്റ് വിദ്യാർത്ഥികൾ നിർമിച്ച റേസിംഗ് കാർ റെക്കോർഡിട്ടിരിക്കുന്നത്.

ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

ജർമനിയിലെ സ്റ്റുട്ഗർട്ട് സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പേരിലായിരുന്നു മുൻ റെക്കോർഡ് നിലനിന്നിരുന്നത്.

ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

168 കിലോഗ്രാം ഭാരം മാത്രമുള്ള ഗ്രിംസെൽ കാർബൺ ഫൈബർ ഉപയോഗിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്.

ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ നല്കിയിട്ടുള്ള കാറിന് പ്രത്യേകം നിർമിച്ചിട്ടുള്ള ഹബ് മോട്ടോറുകളാണ് കരുത്തേകുന്നത്. 200ബിഎച്ച്പിയും 1,700എൻഎം ടോർക്കുമാണ് ഈ മോട്ടോർ ഉല്പാദിപ്പിക്കുന്നത്.

ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

കാറിന്റെ ഓരോ ചക്രങ്ങളേയും നിയന്ത്രിക്കാൻ നൂതന ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ വേഗത കൂട്ടാനും ഇത് സഹായിക്കും.

ഒന്നര സെക്കന്റിൽ 100കിലോമീറ്റർ കുതിക്കുന്ന റേസിംഗ് കാർ

പെട്രോൾ,ഡീസൽ എൻജിനുകളിൽ ഓടുന്ന കാറുകൾക്ക് സാധിക്കാത്ത തരം പെർഫോമൻസാണ് ഗ്രിംസെൽ കാഴ്ചവെച്ചതെന്ന് ശ്രദ്ധിക്കപ്പെടുന്നൊരു കാര്യമാണ്.

കൂടുതൽ വായിക്കൂ

സൂപ്പർ കാർ ലുക്കിൽ ഒരു തിരോന്തരം സ്വിഫ്റ്റ്

കൂടുതൽ വായിക്കൂ

ടെസ്റ്റ് ഡ്രൈവിംഗിനിടയിൽ പയ്യൻ കാറും കൊണ്ട് കടന്നു

കൂടുതല്‍... #കാർ #car
English summary
Swiss Students Create Worlds Fastest Accelerating Car
Story first published: Tuesday, June 28, 2016, 10:18 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark