കാറിനെക്കാളും വേഗതയില്‍ സഞ്ചരിക്കുന്ന ഒരു 'വീട്'

Written By:

ലോക സഞ്ചാരികള്‍ക്ക് ഇടയില്‍ ഏറെ പ്രചാരമുള്ള വാഹനമാണ് 'ഷെഡ്'; ലളിതമായി പറഞ്ഞാല്‍ സഞ്ചരിക്കുന്ന വീട്. എന്നാല്‍ ഷെഡ് എന്ന് കേള്‍ക്കുമ്പോള്‍ വേഗതയുടെ ചിത്രം മനസിലെത്തുക വളരെ അപൂര്‍വമായാകും.

നിങ്ങളുടെ കാറിനെക്കാളും വേഗതയില്‍ 'സഞ്ചരിക്കുന്ന വീട്'

പക്ഷെ, ഇംഗ്ലണ്ടിലെ ചിപ്പിംഗ് നോര്‍ട്ടണ്‍ സ്വദേശി കെവിന്‍ നിക്ക്‌സിന്റെ ഷെഡ് ഒരല്‍പം വേറിട്ടതാണ്. കാരണം എന്തെന്നോ? ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് ലീഗല്‍ ഷെഡാണ് കെവിന്‍ നിക്ക്‌സിന്റേത്.

നിങ്ങളുടെ കാറിനെക്കാളും വേഗതയില്‍ 'സഞ്ചരിക്കുന്ന വീട്'

മകളുമായി ചേര്‍ന്നാണ് ഈ ഹൈ-സ്പീഡ് ഷെഡിനെ നിക്ക്‌സ് പണിതത്. ഷെഡിന് ആധാരമായതോ, ഫോക്‌സ്‌വാഗണ്‍ പസറ്റും. കസ്റ്റം ബില്‍ട്ട് സ്റ്റീല്‍ ഫ്രെയിമിലാണ് 2.8 ലിറ്റര്‍ V6 എഞ്ചിനിലുള്ള പസറ്റിനെ നിക്ക്‌സും മകളും ഒരുക്കിയത്.

നിങ്ങളുടെ കാറിനെക്കാളും വേഗതയില്‍ 'സഞ്ചരിക്കുന്ന വീട്'

200 bhp കരുത്തേകുന്നതാണ് പസറ്റിന്റെ എഞ്ചിന്‍.

Recommended Video
Triumph Street Scrambler Launched In India | In Malayalam - DriveSpark മലയാളം
നിങ്ങളുടെ കാറിനെക്കാളും വേഗതയില്‍ 'സഞ്ചരിക്കുന്ന വീട്'

എന്നാല്‍ വീടിന്റെ 2 ടണ്‍ ഭാരം താങ്ങാന്‍ ഇത്ര മാത്രം മതിയോ? ഇതിനുള്ള പരിഹാരമായാണ് നിക്ക്‌സിന്റെ ഷെഡിന് നൈട്രസ് കരുത്ത് ലഭിച്ചത്. നൈട്രസിന്റെ പിന്‍ബലത്തില്‍ 75 bhp അധിക കരുത്താണ് ഷെഡ് നേടിയതും.

നിങ്ങളുടെ കാറിനെക്കാളും വേഗതയില്‍ 'സഞ്ചരിക്കുന്ന വീട്'

ഇതൊക്കെയാണെങ്കിലും എയറോഡൈനാമിക്‌സ് ഇവിടെ വില്ലന്‍ വേഷം അണിയില്ലേ? ചിലര്‍ക്ക് സംശയം തോന്നാം. എന്നാല്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ച് കൊണ്ട് നിക്ക്‌സിന്റെ ഷെഡ് കുറിച്ച വേഗത, മണിക്കൂറില്‍ 155.8 കിലോമീറ്ററായിരുന്നു.

മുമ്പ് നിക്ക്‌സ് സ്ഥാപിച്ച വേഗ റെക്കോര്‍ഡ് തന്നെ ഇവിടെ പൊളിച്ചെഴുതപ്പെട്ടത്.

നിങ്ങളുടെ കാറിനെക്കാളും വേഗതയില്‍ 'സഞ്ചരിക്കുന്ന വീട്'

മുന്‍കാലങ്ങളിലും കൗതുകമുണര്‍ത്തുന്ന ഇത്തരം പല വാഹനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, നൈട്രസ് കരുത്തിലെത്തുന്ന 275 bhp റോഡ് ലീഗല്‍ ഷെഡ്, ഇതാദ്യമായാണ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Nitrous-Powered Fastest Shed Is Faster Than Most Family Cars. Read in Malayalam.
Story first published: Wednesday, August 30, 2017, 10:51 [IST]
Please Wait while comments are loading...

Latest Photos