സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

വിമാനങ്ങൾ നമുക്ക് എന്നും കൗതുകം ഉണർത്തുന്ന ഒന്നാണ്. ചെറുതും വലുതുമായി പല തരം വിമാനങ്ങൾ ഇന്ന് ലോകത്തിലുണ്ട്. എന്നാൽ ആദ്യമായി 700 ഓളം അമേരിക്കൻ സൈനികരെ യുദ്ധക്കളത്തിലേക്ക് എത്തിക്കാൻ യുഎസ് സർക്കാർ കോടീശ്വരൻ സംരംഭകനായ ഹോവാർഡ് ഹ്യൂസിനെ 1941 -ലാണ് ഒരു വലിയ വിമാനം നിർമ്മിക്കാൻ നിയമിച്ചത്.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

ഹ്യൂസിന്റെ ഇതിഹാസമായ "സ്പ്രൂസ് ഗൂസിന്റെ" ചിറകുകൾക് 97.5 മീറ്റർ വിസ്ഥീരണമാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച, 80 വർഷത്തിനുശേഷം, അതിലും വലിയ വിമാനമായ "സ്ട്രാറ്റോലോഞ്ച്" തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിക്ക് മുകളിലൂടെ ആകാശത്തേക്ക് പറന്നുയർന്ന് വിജയകരമായ രണ്ടാമത്തെ പരീക്ഷണ പറക്കലിൽ കാഴ്ചക്കാരെ അമ്പരപ്പിച്ചു.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

117.3 മീറ്റർ വിസ്ഥീരണമുള്ള ചിറകും ആറ് ബോയിംഗ് എഞ്ചിനുകളുമാണ് ഇതിൽ സമന്വയിപ്പിച്ചിരിക്കുന്നത് എന്ന് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിജയകരമായ രണ്ടാമത്തെ പരീക്ഷണ പറക്കൽ 2.5 മണിക്കൂർ നീണ്ടുനിന്നു, വിമാനം 14,000 അടി ഉയരത്തിൽ വരെ എത്തി.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

വശങ്ങളിലായി പറക്കുന്ന രണ്ട് ഭീമൻ ബോയിംഗ് ജെറ്റുകളോട് സാമ്യമുള്ള ഈ കൂറ്റൻ വിമാനം സൈനികരെ കയറ്റാനാല്ല. അന്തരീക്ഷത്തിലെ ഉയർന്ന സ്ഥലങ്ങളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും വിക്ഷേപിക്കുക എന്നതാണ് ഇതിന്റെ ഉപയോഗം.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

ഹൈപ്പർസോണിക് വിപണിയിൽ ആഗോളതലത്തിൽ നേതാവാകാനുള്ള രാജ്യത്തിന്റെ കഴിവ് സ്ട്രാറ്റോലോഞ്ച് മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് ചീഫ് ടെക്നോളജി ഓഫീസർ ഡാനിയൽ ആർ. മിൽമാൻ പ്രസ്താവനയിൽ പറഞ്ഞു.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

ലോകത്തെ പ്രീമിയർ ഹൈപ്പർസോണിക് ഫ്ലൈറ്റ് ടെസ്റ്റ് സേവനം എത്തിക്കുമെന്ന തങ്ങളുടെ വാഗ്ദാനവുമായി മറ്റൊരു പടി കൂടെ ഈ ഫ്ലൈറ്റ് പരീക്ഷണം അടുത്തതായി അദ്ദേഹം പറഞ്ഞു.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

സ്പ്രൂസ് ഗൂസ് എന്ന് വിളിപ്പേരുള്ള ഹ്യൂസ് എയർക്രാഫ്റ്റ് H-4 ഹെർക്കുലീസ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ഫ്ലൈയിംഗ് ബോട്ടായി തുടരുന്നു, ഫ്ലൈറ്റ് ഗ്ലോബൽ പറയുന്നതനുസരിച്ച്, ഇത് 1947 -ൽ വിജയകരമായ ഒരു പരീക്ഷണ പറക്കൽ മാത്രമേ നടിത്തിയിട്ടുള്ളൂ, ഇന്ന് ഒറിഗോണിലെ മക്മിൻവില്ലിൽ പൊതുജനങ്ങൾ പ്രദർശനത്തിനായി ഒരു വലിയ ഹാംഗറിനുള്ളിൽ ഇത് സൂക്ഷിച്ചിരിക്കുന്നു.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

എട്ട് കൂറ്റൻ പ്രൊപ്പല്ലർ എഞ്ചിനുകളുള്ള മരം കൊണ്ട് നിർമ്മിച്ച ഗൂസ്, ആറ് ബോയിംഗ് 747-400 എഞ്ചിനുകളുടെ ശക്തിക്കും പെർഫോമെൻസിനും മുന്നിൽ ബലഹീനമാവുന്നു.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിന് മറ്റ് വാഹനങ്ങളെ നേർത്ത അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാൻ ഘടനാപരമായി സൂപ്പർ സ്ട്രോംഗായ ഈ വിമാനത്തെ കമ്പനി "ലോകത്തിലെ ഏറ്റവും വലിയ സംയോജിത വിമാനം" എന്നു വിളിക്കുന്നു.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

ഹ്യൂസിന്റെ സ്‌പ്രൂസ് ഗൂസ് ഒരു അമേരിക്കൻ ഫുട്‌ബോൾ മൈതാനത്തിന്റെ നീളത്തോട് അടുക്കുമ്പോൾ, സ്ട്രാറ്റോലോഞ്ച് ആ അളവുകൾ കവിയുന്നു.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ പോൾ അല്ലെൻ 2011 -ൽ സ്ഥാപിച്ച സ്ട്രാറ്റോലോഞ്ച്, ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിന് ഉയർന്ന സ്ട്രാറ്റോസ്ഫെറിക് പ്ലാറ്റ്ഫോം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

"ഹൈപ്പർസോണിക്, എയ്‌റോസ്‌പേസ് വാഹനങ്ങൾക്കായുള്ള ഒരു വിപ്ലവകരമായ വിക്ഷേപണ പാഡ്" എന്നാണ് സ്ട്രാറ്റോലോഞ്ച് വിശേഷിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Worlds Largest Airplane Stratolaunch Successfully Performs Its Second Test Flight. Read in Malayalam.
Story first published: Wednesday, May 5, 2021, 20:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X