ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

Written By:

ലോകം കണ്ട ഏറ്റവും വലിയ ജെറ്റ് എൻജിനുമായി രംഗത്തെത്തിയിരിക്കുകയാണ് ജനറൽ ഇലക്ട്രിക് ഏവിയേഷൻ. വലിപ്പമേറിയതായി കണക്കാക്കപ്പെടുന്ന ജിഇ9എക്സ് എൻജിൻ സർവീസിൽ എത്തുന്നതിന് മുന്നോടിയായിട്ടുള്ള പരീക്ഷണങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

അറിയാമോ 20 സുരക്ഷിത എയർലൈനുകൾ ഏതൊക്കെയെന്ന് 

ബോയിംഗിന്റെ പുതിയ പതിപ്പ് 777എക്സ് ജെറ്റുകൾക്ക് കരുത്തേകാനായിട്ടാണ് റെക്കോർഡ് ഭേദിച്ചുക്കൊണ്ടുള്ള ഈ പടുകൂറ്റൻ എൻജിന് രൂപം നൽകിയിട്ടുള്ളത്. ജിഇ9എക്സ് എൻജിൻ ഉൾക്കൊള്ളിക്കുന്ന ഈ ജെറ്റ് വിമാനം ലോകത്തിലെ തന്നെ വലുപ്പമേറിയ യാത്രാവിമാനമായിരിക്കുമെന്നാണ് കമ്പനിയും അവകാശപ്പെടുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

ഭാരം കുറഞ്ഞതും ഉയർന്ന താപനിലയെ ചെറുക്കാൻ കഴിയുന്നതുമായ സെറാമിക് മെട്രിക്സ് കംപോസിറ്റുകൾ കൊണ്ടാണ് എൻജിൻ നിർമാണം നടത്തിയിട്ടുള്ളത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

3.4മീറ്റർ വ്യാസമുള്ള കൂറ്റൻ ഫാനാണ് എൻജിനിന് മുൻഭാഗത്തായി ഘടിപ്പിച്ചിട്ടുള്ളത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

നാലാം തലമുറയിൽപ്പെട്ട പതിനാറ് കാർബൺ ഫൈബറുകൾ അടങ്ങിയിട്ടുള്ള ഫാൻ ബ്ലേഡുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

2,400 ഡിഗ്രി താപനിലയിൽ പ്രവർത്തിക്കുന്ന എൻജിൻ 100,000 പൗണ്ട് ത്രസ്റ്റാണ് ഉല്പാദിപ്പിക്കുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

ത്രീഡി പ്രിന്റുള്ള ഫ്യുവല്‍ നോസിലുകളും നാല് ഫ്യുവൽ ടാങ്കുകളുമാണ് ഈ എൻജിൻ ഉൾക്കൊള്ളുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

ബോയിംഗിന്റെ 777 മിനി ജംബോ ജെറ്റിന്റെ പുതിയ പതിപ്പ് 777എക്സ് വിമാനം വികസിപ്പിക്കലിന്റെ ഭാഗമായിട്ടാണ് ഈ കൂറ്റൻ എൻജിന്റെ പരീക്ഷണം ദ്രുതഗതിയിൽ നടത്തുന്നതെന്ന് പറയപ്പെടുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

2020ഓടുകൂടി സർവീസിൽ എത്തുന്ന ഈ പുത്തൻ പതിപ്പ് ജെറ്റ് വിമാനത്തിൽ 406 സീറ്റുകളാണ് ഉൾക്കൊള്ളിക്കുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

ജനറൽ ഇലക്ട്രികിന്റെ എതിരാളിയായ റോൾസ് റോയിസ് നിർമ്മിച്ചിട്ടുള്ള ടർബോഫാൻ ജെറ്റ് എൻജിനാണ് നിലവിലുള്ള വലുപ്പമേറിയ എൻജിൻ.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

ട്രെന്റ് എക്സ്ഡബ്ല്യൂബി-97 എന്നപേരിലറിയപ്പെടുന്ന ഈ ത്രീ ഷാഫ്റ്റ് ടർബോഫാൻ ജെറ്റ് എൻജിൻ 97,000 പൗണ്ട് ത്രസ്റ്റാണുല്പാദിപ്പിക്കുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

ജിഇ9എക്സ് എന്ന പടുകൂറ്റൻ എൻജിൻ ഘടിപ്പിക്കുന്ന ബോയിംഗിന്റെ 777-9എക്സ് ജെറ്റ് വിമാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനമായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

71.8മീറ്റർ നീളമുള്ള ഭീമൻ ചിറകുകളാണ് ഇതിൽ ഘടിപ്പിക്കുന്നത്. എയർപോർടുകളിൽ സുഖകരമായി പറന്നിറങ്ങാനും ഉയരുവാനുമായി ചിറകകുകളുടെ മടക്കി വയ്ക്കാൻ പറ്റാവുന്ന തരത്തിലാണ് ഇവ നിർമ്മിക്കുക.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

ബോയിംഗിന്റെ പുതിയ പതിപ്പായ 777എക്സ് ജെറ്റിന്റെ നിർമാണം അടുത്തവർഷത്തോടുകൂടി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

നാനൂറിലധികം യാത്രക്കാർക്കിരിക്കാനുള്ള സൗകര്യമാണ് വിമാനത്തിനകത്ത് ഒരുക്കുകയെന്ന കമ്പനി വ്യക്തമാക്കി.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

അടുത്തവർഷം നിർമാണമാരംഭിക്കുന്ന ജെറ്റിനായി നിർമ്മിച്ചിട്ടുള്ള ഈ കൂറ്റൻ എൻജിന്റെ പരീക്ഷണം പലതവണകളായി നടത്തിക്കഴിഞ്ഞു.

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

എൻജിന്റെ പല പ്രവർത്തനങ്ങളും പരിശോധിച്ചുറപ്പാക്കാനായി പരീക്ഷണമിനിയും തുടരുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്.

കൂടുതൽ വായിക്കൂ

മോഡിയുടെ പ്രിയപ്പെട്ട യുദ്ധവിമാനം തേജസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൂടുതൽ വായിക്കൂ

ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

കൂടുതൽ വായിക്കൂ

ലോകത്തിലെ മികച്ച പ്രൈവറ്റ് എയർക്രാഫ്റ്റുകൾ

കൂടുതല്‍... #വിമാനം #aircraft
English summary
World's Largest Jet Engine Screams Into Life

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark