ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

Written By:

വെറുമൊരു സ്പോർട്സ് കാറുകൾക്ക് മാത്രമല്ല ആഡംബരത നിറഞ്ഞ സ്പോർട്സ് കാറുകൾക്കാണ് ലംബോർഗിനി പ്രസിദ്ധി നേടിയിരിക്കുന്നത്. ലംബോർഗിനി എന്നു പറയുമ്പോൾ തന്നെ അതിവേഗതയിൽ ചീറിപായുന്ന കാറുകളാണ് മനസിലെത്തുക.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ലംഗോർഗിനി ഷോറൂം ദുബായിക്കായി തുറന്ന് കൊടുത്തിരിക്കുന്നു. ശൈഖ് സായിദ് റോഡില്‍ ഡീലര്‍മാരായ അല്‍ ജസീരി മോട്ടോഴ്‌സാണ് പുതിയ ഷോറൂമിന് തുടക്കമിട്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

ഷോറൂം എന്ന നിലയിൽ മാത്രമല്ല സർവീസ് സെന്റർ എന്ന നിലയ്ക്ക് കൂടിയാണ് 30,000 ചതുരശ്രയടി വിസ്തീർണമുള്ള ഈ ഷോറൂം വലുപ്പത്തിൽ ഒന്നാമനായിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

മൂന്ന് നിലകളിലായിട്ടാണ് ഷോറൂം പണിതിട്ടുള്ളത്. സ്പോർട്സ് കാറുകൾക്കായി രണ്ട് ഡിസ്പ്ലെ ഏരിയകളും ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

ലോകപ്രശസ്ത വാസ്തുശില്പി കാര്‍ലോസ് ഓട്ടാണ് ഈ മനോഹരമായ ഷോറൂം പടുത്തുയർത്തിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

സ്റ്റീല്‍ കേബിളുകൾ താങ്ങി നിര്‍ത്തുന്ന തരത്തിൽ ഗ്ലാസ് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ മുൻഭാഗം പണിതിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

ദുബായില്‍ ലംബോര്‍ഗിനി വി 10, വി12 സ്പോർട്സ് കാറുകള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ഡിമാന്റ് കണക്കിലെടുത്താണ് വിശാലമായ ഷോറൂമിന് തുടക്കമിട്ടിരിക്കുന്നതെന്ന് അല്‍ ജസീരി മോട്ടോഴ്‌സ് ജനറല്‍ മാനേജര്‍ ബദര്‍ അല്‍ ജസീരി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

2018ലെത്തുന്ന ലംബോര്‍ഗിനി യൂറസ് എസ്‌യുവിക്കും മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

2012ലെ ബെയിജിംഗ് മോട്ടോർഷോയിലാണ് യൂറസ് എസ്‌യുവിയുടെ പ്രദർശനം ആദ്യമായി നടത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

ഇലക്ട്രിക് മോട്ടോറടക്കമുള്ള 5.2ലിറ്റർ വി10എൻജിനാണ് ഈ വാഹനത്തിലുപയോഗിക്കുക.

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

584ബിഎച്ച്പിയാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുക. 328km/h ആണിതിന്റെ ഉയർന്ന വേഗതയായി കണക്കാക്കുന്നത്.

കൂടുതൽ വായിക്കൂ

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായി ഒരു ബില്ല്യനർ

കൂടുതൽ വായിക്കൂ

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
This Country Has The Largest Lamborghini Showroom In The World

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark