ലോകത്തിലെ നീളമേറിയ ബസ്

Posted By:

പൊതുഗതാഗത സംവിധാനത്തെ വികസിത രാഷ്ട്രങ്ങള്‍ പോലും വളരെ ഗൗരവത്തോടെ നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുകയാണ്. ആഗോളതാപനം, ഹരിതഗൃഹവാതകങ്ങളുടെ തോത് കൂടുന്നത് തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം രാഷ്ട്രങ്ങള്‍ ബദലുകള്‍ തേടിത്തുടങ്ങിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമായത് പൊതുഗതാഗത സംവിധാനം ശക്തമാക്കുക എന്നതു തന്നെയാണ്.

ജര്‍മനിയില്‍ നിന്നു വരുന്ന വാര്‍ത്ത ഈ വഴിക്കുള്ള യൂറോപ്പിന്‍റെ നീക്കങ്ങളുടെ സൂചകമാണ്. ലോകത്തിലെ ഏറ്റവും വലിയ ബസ് ജര്‍മനിയില്‍ തയ്യാറായിക്കഴിഞ്ഞു. ഇത് ഒരു ഹൈബ്രിഡ് വാഹനമാണെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

To Follow DriveSpark On Facebook, Click The Like Button
AutoTram Extra Grand

101 അടി നീളമാണ് വാഹനത്തിനുള്ളത്. 256 യാത്രക്കാര്‍ക്ക് ഈ ബസ്സില്‍ സുഖമായി ഇരുന്ന് സഞ്ചരിക്കാം. ഫ്രോങ്ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാഫിക് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സിസ്റ്റംസ് ആണ് ഈ വാഹനം ഡിസൈന്‍ ചെയ്തെടുത്തത്.

10 ലക്ഷം ഡോളറാണ് ബസ് നിര്‍മിക്കാന്‍ ചെലവായത്. ഓട്ടോട്രാം എക്സ്ട്രാ ഗ്രാന്‍ഡ് എന്ന് ഈ വാഹനത്തെ വിളിക്കുന്നു. ഇലക്ട്രിക് ഊര്‍ജം ഉപയോഗിച്ചാണ് ഓട്ടോട്രാം ഓടുക. എട്ടില്‍ചില്വാനം കിലോമീറ്റര്‍ ദൂരം വരെ ഈ വാഹനത്തിന് ബാറ്ററിയില്‍ ഓടാന്‍ സാധിക്കും.

വാഹനത്തിന്‍റെ ടെസ്റ്റ് ഇതിനകം നടന്നുകഴിഞ്ഞു. ട്രയല്‍ റണ്‍ അടുത്തുതന്നെ നടക്കും.

English summary
A bus built by Fraunhofer Institute for Traffic and Infrastructure Systems Germany claims that it is the world's longest bus.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark