ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

By Praseetha

മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ ഗുണഫലങ്ങളും ഊറ്റിയെടുത്ത് ചൈന വളരുകയാണ് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. സാങ്കേതിക മേഖലയിലും ടൂറിസത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ വെച്ചുകൊണ്ടുള്ള ചൈനയുടെ നീക്കങ്ങളെല്ലാം വിജയം കാണുന്നുണ്ട്. ടൂറിസ്റ്റുകളെ തങ്ങളുടെ നാട്ടിലേക്കാകർഷിക്കാൻ പ്രകൃതി കനിഞ്ഞുനൽകിയ സൗന്ദര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ചൈന.

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

ടൂറിസത്തിന് മുൻതൂക്കം നൽകികൊണ്ട് ചൈന പണിത ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഗ്ലാസ് തൂക്കുപലമാണ് സാങ്ജിയാജി നാഷണൽ പാർക്കിലുള്ളത്. നിര്‍മാണം പൂർത്തിയായെങ്കിലും സഞ്ചാരികൾക്കായി ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. എന്നാൽ പാലത്തിന്റെ സുരക്ഷയെ കുറിച്ച് സഞ്ചാരികൾക്കിടയിൽ പരക്കെ ആശങ്ക പടർന്നിട്ടുണ്ട്. ഒടുവിൽ പാലം എത്രമാത്രം സുരക്ഷിതമാണെന്ന് തെളിയിക്കാൻ നിർമാതാക്കൾ തന്നെ മുന്നിട്ടിറങ്ങി.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

ഒരു കൂട്ടം മീഡിയ പ്രവർത്തകരെ വിളിച്ചുകൂട്ടി അവരുടെ സാന്നിധ്യത്തിൽ വലിയൊരു ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് സ്ലാബ് അടിച്ച് തകർക്കുക എന്ന വെല്ലുവിളിയായിരുന്നു നിർമാതാക്കൾ സ്വീകരിച്ചത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

പാലത്തിന് മുകളിൽ മറ്റൊരു ഗ്ലാസ് സ്ലാമ്പ് വച്ചായിരുന്നു പരീക്ഷണം. മീഡീയ പ്രവർത്തകരും അല്പം ചില കാണികളുമായിരുന്നു നിർമാതാക്കളുടെ ഈ വെല്ലുവിളിക്ക് സാക്ഷ്യം വഹിച്ചത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

ഇടിയുടെ ആഘാതത്തിൽ അല്പം വിള്ളലുകൾ വന്നല്ലാതെ പാലത്തിന് മറ്റ് കോടുപാടുകളൊന്നും സംഭവിച്ചില്ല. എളുപ്പമൊന്നും പൊട്ടാത്ത തരത്തിലുള്ള ഗ്ലാസ് സ്ലാമ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

എണ്ണൂറിലധികം ആളുകളുടെ ഭാരം താങ്ങാൻ കഴിയുന്ന പാലത്തിന് എല്ലാ തരത്തിലുള്ള സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് നിർമാതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

കൊടുങ്കാറ്റ്, ഭൂകമ്പം എന്നീ പ്രകൃതിക്ഷോഭങ്ങളെ ചെറുത്തുനിൽക്കാൻ തരത്തിൽ സ്റ്റീൽ ബീമുകളും, കേബിളുകളുമുപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ബന്ജീ ജമ്പിംഗ് പ്ലാറ്റ്ഫോമും, സിപ് ലൈൻ എന്നിവയുള്ള ഒരേയൊരു തൂക്കുപാലമാണിത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

സുരക്ഷ തെളിയിച്ച സ്ഥിതിക്ക് സഞ്ചാരിക്കൾക്കിനി ധൈര്യപൂർവ്വം പാലത്തിൽ കയറുകയുമാകാം. ജൂലൈയോടുകൂടിയാണ് പാലം പൂർണമായും വിനോദത്തിന് വിട്ടുനൽകുന്നത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

പാലം പൂർണമായും സുതാര്യമായതിനാൽ താഴെയുള്ള മലയിടുക്കുകളുടേയും വെള്ളച്ചാട്ടങ്ങളുടേയും മനോഹര കാഴ്ചയാണ് ചൈനയിലെ ഈ ബ്രിഡ്ജ് സമ്മാനിക്കുന്നത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

രണ്ട് മലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെയുള്ള യാത്ര ഏതൊരാളെയും ത്രസിപ്പിക്കും. ടൂറിസ്റ്റുകളുടെ കുത്തിയൊഴുക്കു തന്നെ ഇതുവഴി സംഭവിക്കും എന്നാണ് പ്രതിക്ഷിക്കുന്നത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

ഇസ്രായേലുകാരനായ ഹയിം ദോതാൻ എന്ന വാസ്തുശിൽപിയാണ് ഗ്ലാസ് പാലത്തിന്റെ ഡിസൈനർ.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

മൊത്തത്തിൽ 1,410 അടി നീളമാണ് ഗ്ലാസ് പാലം 984 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമുള്ളതുമാണ് ചൈനയിലെ സാങ്ജിയാജി നാഷണൽ പാർക്കിൽ പണിതിട്ടുള്ള ഈ ഗ്ലാസ് തൂക്കുപാലം.

കൂടുതൽ വായിക്കൂ

ഏഷ്യൻ ഹൈവേ 1; നിങ്ങൾ കേട്ടറിവില്ലാത്ത വസ്തുതകൾ

കൂടുതൽ വായിക്കൂ

നാലാമതായി ജപ്പാൻ; ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം

Most Read Articles

Malayalam
കൂടുതല്‍... #ചൈന #china
English summary
Journalist takes sledgehammer to world's longest and highest glass bridge to prove it's safe
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X