ഏറ്റവും നീളമേറിയ കാര്‍

Posted By:

ലോകത്തിലെ നീളമേറിയ കാര്‍ നിര്‍മിച്ചത് കാലിഫോര്‍ണിയയിലെ ബര്‍ബങ്കുകാരനായ ജേ ഓഹര്‍ബര്‍ഗ് ആണ്. വെറുതെ ഒരു രസത്തിനു വേണ്ടിയാണത്രേ ജേ ഈ ലിമോസിന്‍ നിര്‍മിച്ചത്. എങ്കിലും ഈ 'രസം' ഒരു വമ്പന്‍ ഹിറ്റായിരിക്കുകയാണ് കാലിഫോര്‍ണിയാവില്‍.

എവിടെയെങ്കിലുമൊക്കെ പ്രദര്‍ശിപ്പിച്ച് പത്ത് ഡോളറുണ്ടാക്കാമെന്നേ ജേ കരുതിയുള്ളൂ ഈ ലിമോസിന്‍ നിര്‍മിക്കുമ്പോള്‍. എന്നാല്‍ വാഹനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായതോടെ, ലിമോസിന് വിവിധ തരത്തിലുള്ള ഉപയോഗങ്ങള്‍ ആളുകള്‍ കണ്ടെത്തി.

World's Longest Limousine

വിവാഹം അടക്കമുള്ള പരിപാടികള്‍ കൊഴുപ്പിക്കാന്‍ ഈ ലിമോസിന്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 26 ചക്രങ്ങളിലാണ് വാഹനമോടുന്നത്.

വളയ്ക്കലും ഒടിക്കലുമെല്ലാം ഈ ലിമോസിനില്‍ ഇത്തിരി പെടാപ്പാടാണ്. മുമ്പിലും പിന്നിലും ഡ്രൈവര്‍ കാബിനുണ്ട് വാഹനത്തിന്. രണ്ടിലും ഷൗഫര്‍മാരെ ഇരുത്തി നല്ല ആശയവിനിമയത്തോടെ നീങ്ങിയാല്‍ വണ്ടി എവിടെയും കുടുങ്ങാതെ രക്ഷപ്പെടുത്തിയെടുക്കാം. ഇത്രയും വലിയ ലിമോസിന്‍ അമേരിക്കയില്‍ നിയമപരമായി അനുവദനീയമല്ല. ആഘോഷങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കുന്നതിന്‍റെ പേരില്‍ രക്ഷപ്പെട്ടു പോകുകയാണ് പുള്ളി.

English summary
A limousine made by Jay Ohrberg of Burbank, California has went viral in media now. This is the longest limousine in the world.
Story first published: Thursday, November 15, 2012, 14:51 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark