500 കിലോ സ്വര്‍ണക്കട്ടിയില്‍ നിന്നുണ്ടാക്കിയ ലാമ്പോര്‍ഗിനി

By Santheep

ലോകത്തിലെ ഏറ്റവും വിലയേറിയ ലാമ്പോര്‍ഗിനി കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ അതൊരു മോഡിഫൈ ചെയ്ത മോഡലായിരിക്കാം എന്ന് നമ്മള്‍ ചിന്തിക്കുന്നത് സ്വാഭാവികം. ലേലത്തില്‍ വിറ്റുപോയ വിന്റേജ് കാറായിരിക്കാം എന്നതും ഒരു സാധ്യതയാണ്. എന്നാല്‍ ലാമ്പോര്‍ഗിനിയുടെ കാര്യത്തില്‍ ഇവ രണ്ടും ശരിയല്ല!

ഏറ്റവും വിലയേറിയ ലാമ്പോര്‍ഗിനി കാര്‍ ഒരു സ്‌കെയില്‍ മോഡലാണ്. വെറും 25 കിലോഗ്രാം ഭാരമുള്ള വലിപ്പം കുറഞ്ഞ ഒരു മോഡല്‍. ഈ കാര്‍ ഓടിക്കാനുള്ളതല്ല; കാണാനുള്ളതാണ്. സ്വര്‍ണം കൊണ്ടാണ് വാഹനത്തിന്റെ നിര്‍മാണം.

500 കിലോ സ്വര്‍ണക്കട്ടിയില്‍ നിന്നുണ്ടാക്കിയ ലാമ്പോര്‍ഗിനി

ലാമ്പോര്‍ഗിനി അവന്റഡോര്‍ എല്‍പി 700-4 മോഡലിനെയാണ് ഈ സ്‌കെയില്‍ മോഡലിന്റെ നിര്‍മാണത്തിന് ആധാരമാക്കിയത്. റോബര്‍ട്ട് വില്‍ഹെം ഗള്‍പന്‍ എന്നയാളാണ് ഈ സ്‌കെയില്‍ മോഡലിന്റെ നിര്‍മാണത്തിനു പിന്നില്‍. ഇദ്ദേഹം ഇത്തരത്തിലുള്ള നിരവധി കാറുകള്‍ നിര്‍മിച്ചിട്ടുണ്ട്.

500 കിലോ സ്വര്‍ണക്കട്ടിയില്‍ നിന്നുണ്ടാക്കിയ ലാമ്പോര്‍ഗിനി

500 കിലോഗ്രാം ഭാരമുള്ള സ്വര്‍ണക്കട്ടിയില്‍ നിന്നാണ് ഈ സ്വര്‍ണ ലാമ്പോര്‍ഗിനിയെ ചുരണ്ടിയെടുത്തിരിക്കുന്നത്. അവസാനത്തെ രൂപത്തിന് ഭാരം 25 കിലോഗ്രാം മാത്രം.

500 കിലോ സ്വര്‍ണക്കട്ടിയില്‍ നിന്നുണ്ടാക്കിയ ലാമ്പോര്‍ഗിനി

സ്വര്‍ണം കൂടാതെ മറ്റു ചില ദ്രവ്യങ്ങള്‍ കൂടി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് ഈ മോഡലില്‍. കാര്‍ബണ്‍ ഫൈബറാണ് വാഹനത്തിന്റെ അടിഭാഗത്തിന് ഉറപ്പു നല്‍കുന്നത്. സീറ്റുകളിലും അലോയ് വീലുകളിലും രത്‌നങ്ങള്‍ പതിച്ചിരിക്കുന്നു.

വില

വില

ഈ സ്‌കെയില്‍ മോഡലിന്റെ ആകെ വില 73 ലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇതുവരെ ആരും സ്വര്‍ണ ലാമ്പോര്‍ഗിനി സ്വന്തമാക്കാനായി എത്തിയിട്ടില്ല. ലേലത്തില്‍ വില്‍ക്കാനാണ് പദ്ധതി. 7.5 ദശലക്ഷം ഡോളറിനെങ്കിലും വില്‍ക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം കരുതുന്നു. ഇതില്‍ നിന്ന് ആറര ലക്ഷം ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കും.

ഗിന്നസ്സില്‍

ഗിന്നസ്സില്‍

നാല് ഗിന്നസ് റെക്കോഡുകളാണ് ഈ കാറിന്റെ ഉടമസ്ഥതയിലുള്ളത്:

  • ലോകത്തിലെ ഏറ്റവും വിലയേറിയ മോഡല്‍ കാര്‍
  • ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള ഷോകേസ്. ഈ ഷോകേസ് നിര്‍മിച്ചിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകള്‍ കൊണ്ടാണ്.
  • ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ലോഗോ
  • 500 കിലോഗ്രാമിന്റെ സ്വര്‍ണക്കട്ടി കൊണ്ട് നിര്‍മിച്ച ഏക വാഹനം

Most Read Articles

Malayalam
English summary
Worlds Most Expensive Lamborghini Scale Model.
Story first published: Thursday, April 9, 2015, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X