കൗതുകമുണർത്തും കുഞ്ഞൻ കാർ

Written By:

ലോകത്തിലെ ഏറ്റവും ചെറിയ പ്രോഡക്ഷൻ കാർ എന്നുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ പീൽ പി50 ലേലത്തിൽ വിറ്റഴിച്ചു. ആർഎം സോതെബി സംഘടിപ്പിച്ച അമേലിയ ഐലാന്റ് ഓക്ഷനിലാണ് ഏകദേശം 1.2കോടി രൂപയ്ക്ക് കാർ വിറ്റുപോയത്. ഒരു ചെറിയ റെഫ്രിജറേറ്ററിന്റെ വലുപ്പമാത്രമുള്ള ഈ വാഹനം ലോകത്തിലെ ഏറ്റവും ചെറിയ പ്രോഡക്ഷൻ കാർ എന്ന ബഹുമതി കഴിഞ്ഞ 50 വർഷത്തോളമായി നിലനിർത്തി കൊണ്ടുവരികയാണ്.

ഗിന്നസ്സിലെ ഏറ്റവും വലിയ ബൈക്കും ചെറിയ കാറും

ഒരാളും ബ്രീഫ്‌കേസും അടക്കം സുഖകരമായി ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് നിർമാതാവായ പീൽ എൻജിനിയറിംഗ് കമ്പനി അവകാശപ്പെടുന്നത്. " ഓൾമോസ്റ്റ് ചീപ്പർ ദാൻ വാക്കിംഗ് " എന്ന പരസ്യവാചകത്തിലായിരുന്നു ഈ കുഞ്ഞൻകാർ അറിയപ്പെട്ടിരുന്നത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

4കുതിരശക്തി ഉല്പാദിപ്പിക്കുന്ന 49സിസി ഫാൻ കൂൾഡ് പെട്രോൾ എൻജിനാണ് ഈ കുഞ്ഞൻ പി50ക്ക് കരുത്തേകുന്നത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

റിവേഴ്സ് ഗിയർ നൽകാതെ 3 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

മണിക്കൂറിൽ 61കിലോമീറ്ററാണ് ഈ മൈക്രോവാഹനത്തിന്റെ ഉയർന്ന വേഗതയായി കണക്കാക്കുന്നത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

ഫൈബർ ഗ്ലാസ് ഉപയോഗിച്ച് നിർമിച്ചുള്ള ഈ വാഹനത്തിൽ ഒരേയൊരു ഹെഡ്‌ലാമ്പ് മാത്രമാണ് ഘടിപ്പിച്ചിരിക്കുന്നത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

വലഭാഗത്തുള്ള മുൻചക്രത്തിന്റെ പിൻവശത്തായാണ് എൻജിൻ ഘടിപ്പിച്ചിരിക്കുന്നത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

ഒരേയൊരു ഡോർ മാത്രമാണുള്ളത് അതും ഇടത് ഭാഗത്തായി ഘടിപ്പിച്ചിരിക്കുന്നു. സിംഗിൾ സീറ്റും വലിയ സ്റ്റിയറിംഗ് വീലും പെഡലുകളുമാണ് ഉൾവശത്തെ പ്രത്യേകതകൾ.

കൗതുകമുണർത്തും കുഞ്ഞൻ കാർ

137സെന്റിമീറ്റർ നീളവും, 99.06സെന്റിമീറ്റർ വീതിയും, 100സെന്റിമീറ്റർ ഉയരവുമാണ് പി50ക്കുള്ളത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

വെറും 56കിലോഗ്രാം ഭാരമുള്ള ഈ കുഞ്ഞൻ കാറിന് 127സെന്റീമീറ്റർ വീൽബേസാണ് നൽകിയിരിക്കുന്നത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

പി50ന്റെ 47 മോഡലുകളാണ് കമ്പനി നിർമ്മിച്ചിട്ടുള്ളത് അതിൽ ഇരുപത്തിയാറെണ്ണമാണ് നിലവിലുള്ളത്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

വേഗതയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂട്ടർ

 
English summary
World's Smallest Car Sells For $176,000 At Auction

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark