അറിയാമോ 20 സുരക്ഷിത എയർലൈനുകൾ ഏതൊക്കെയെന്ന് ?

By Praseetha

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ ഏതൊക്കെയെന്ന് റേറ്റിംഗ് നടത്തുന്നത് സേഫ്റ്റി ആന്റ് പ്രൊഡക്ട് റേറ്റിംഗ് വെബ്സൈറ്റായ എയർലൈന്‍ റേറ്റിംഗ്.കോം ആണ്. 2013ലാണ് ഈ വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. ഇപ്പോൾ എയർക്രാഫ്റ്റ് ആക്സിഡന്റുകൾ സർവസാധാരണമായ നിലയ്ക്ക് സുരക്ഷിതമായ എയർലൈനുകൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എയർലൈന്‍ റേറ്റിംഗ്.കോം പ്രകാരമുള്ള 20 സുരക്ഷിതമായ എയർലൈനുകൾ ചുവടെ ചേർക്കുന്നു.

ക്വാണ്ടാസ്

ക്വാണ്ടാസ്

ലോകത്തിലെ മൂന്നാമത്തെ പഴക്കമേറിയ വിമാന കമ്പനിയാണിത്. 1920ല്‍ ആരംഭിച്ച ക്വാണ്ടാസ് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഡോമൊസ്റ്റിക്, ഇന്റർനാഷണൽ എയർലൈനായി മാറി. ഓസ്ട്രേലിയയിലെ പ്രമുഖ ബ്രാന്റുകളിൽ ഒന്നാണിത്. ദീർഘദൂര സർവീസ് നടത്തുന്നതിൽ ഏറ്റവും മുമ്പന്തിയിൽ നിൽക്കുന്ന കമ്പനിയെന്ന പ്രത്യേകത കൂടിയുണ്ടിതിന്.

എയർ ന്യൂസിലാന്റ്

എയർ ന്യൂസിലാന്റ്

1940ൽ ന്യൂസിലാന്റിലെ ഓക്‌ലാന്റിലാണ് ഈ കമ്പനി രൂപപ്പെട്ടത്. പാസന്‍ജർ, കാർഗോ സർവീസ് നടത്തുന്ന ഒരു ഡൊമെസ്റ്റിക്, ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പാണിത്. ന്യൂസിലന്റിലും ഓസ്ട്രേലിയ, സൗത്ത് പസഫിക്, ഏഷ്യ, നോർത്ത് അമേരിക്ക, യുകെ എന്നിവിടങ്ങളിലും സർവീസ് നടത്തുന്നു.

അലാസ്ക എയർലൈൻസ്

അലാസ്ക എയർലൈൻസ്

അമേരിക്കയിലെ വാഷിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന വിമാനകമ്പനിയാണിത്. 1932ൽ ആയിരുന്നു ഇത് സ്ഥാപിക്കപ്പെട്ടത്. നൂറിലധികം സ്ഥലങ്ങളിലേക്ക് ഇത് സർവീസ് നടത്തുന്നുണ്ട്. തുടർച്ചയായി 8 വർഷത്തോളം കസ്റ്റമര്‍ സാറ്റിസ്ഫാക്ഷൻ നൽകുന്ന എയർലൈൻ എന്ന പദവി ജെ.ഡി പവർ ആന്റ് അസോസിയേറ്റ് നൽകിയിട്ടുണ്ട്.

ഓൾ നിപ്പോൺ എയർലൈൻസ്

ഓൾ നിപ്പോൺ എയർലൈൻസ്

ജപ്പാനിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണിത്. ടോക്കിയോയിലാണ് ഇതിന്റെ ആസ്ഥാനം. ഇവ ഡൊമെസ്റ്റിക്, ഇന്റർനാഷണൽ സർവീസുകൾ നടത്തുന്നുണ്ട്.

അമേരിക്കൻ എയർലൈൻസ്

അമേരിക്കൻ എയർലൈൻസ്

ടെക്സാസിലെ ഒരു പ്രമുഖ കമ്പനിയാണിത്. 1936ൽ ആയിരുന്നു സ്ഥാപിക്കപ്പെട്ടത്. വലുപ്പത്തിലും റെവന്യു ഉൽപാദനത്തിലും മുന്നിട്ട് നിൽക്കുന്ന എയർലൈൻസാണിത്. യുണൈറ്റഡ് എയർലൈൻസിന് ശേഷം ഏറ്റവും കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയതിൽ രണ്ടാം സ്ഥാനം ഈ കമ്പനിക്ക് ലഭിച്ചു.

ക്യാത്തി പസഫിക്ക്

ക്യാത്തി പസഫിക്ക്

1946ൽ ആണ് ഈ എയർലൈൻസ് രൂപീകരിച്ചത്. ഇരുന്നൂറോളം ഡെസ്റ്റിനേഷനുകളിലേക്ക് ഇവ കാർഗോ, പാസഞ്ചർ സർവീസ് നടത്തുന്നുണ്ട്. 2010ൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ക്യാത്തി പസഫിക്കിന് ലോകത്തിൽ വെച്ച് വലുപ്പത്തിൽ മൂന്നാം സ്ഥാനം എന്ന പദവി നൽകുകയുണ്ടായി.

എമിറേറ്റ്സ്

എമിറേറ്റ്സ്

ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണിത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനകമ്പനിയാണിത്. 1985ൽ വെറും രണ്ട് എയർക്രാഫ്റ്റുകൾ കൊണ്ട് പ്രവർത്തനമാരംഭിച്ച എമിറേറ്റ്സിന് ഇന്ന് ആഴ്ചയിൽ 3,300 ഫ്ളൈറ്റുകൾ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 78 രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

ഇത്തിഹാദ് എയർവെയ്സ്

ഇത്തിഹാദ് എയർവെയ്സ്

വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന യുഎഇ-യിലെ വിമാന കമ്പനിയാണിത്. 2003 പ്രവർത്തനമാരംഭിച്ച ഇതിന്റെ ആസ്ഥാനം അബുദാബിയാണ്. ഇവ കാർഗോ പാസഞ്ചർ സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ 1,000ത്തിലധികം ഫ്ളൈറ്റുകൾ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നു.

ഇവ എയർ

ഇവ എയർ

1989ലാണ് ഇത് സ്ഥാപിതമായത്. തായ്‌വാനിലെ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണിത്. ഏഷ്യ, ഓസ്ട്രേലിയ, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് കാർഗോ പാസഞ്ചർ സർവീസ് നടത്തുന്നു.

ഫിൻ എയർ

ഫിൻ എയർ

ഫിൻലാന്റിലെ ഏറ്റവും വലിയ എയർലൈനാണിത്. ലോകത്തിലെ അഞ്ചാമത്തെ പഴക്കമേറിയ കമ്പനിയാണിത്. 1923ലാണ് സ്ഥാപിതമായത്.

ഹവായിയൻ എയർലൈൻസ്

ഹവായിയൻ എയർലൈൻസ്

ഹവായിലെ ഏറ്റവും വലിയ എയർലൈനാണിത്. ഏഷ്യ, ഹവായ്, യുഎസ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നു.

ജപ്പാൻ എയർലൈൻസ്

ജപ്പാൻ എയർലൈൻസ്

ജപ്പാനിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണിത്. 35 രാജ്യങ്ങളിലായി കാർഗോ പാസഞ്ചർ സർവീസ് നടത്തുന്നു. 1951ലാണിത് സ്ഥാപിതമായത്.

കെഎൽഎം

കെഎൽഎം

നെതർലാന്റില്‍ 1919ലാണിത് സ്ഥാപിതമായത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കമ്പനിയാണിത്. 130 ഡെസ്റ്റിനേഷുനകളിലേക്ക് കാർഗോ പാസഞ്ചർ സർവീസ് നടത്തുന്നു.

ലുഫ്താൻസ

ലുഫ്താൻസ

ജർമ്മൻ കമ്പനിയായ ഇത് യൂറോപ്പിൽ വച്ച് ഏറ്റവും വലിപ്പമേറിയതാണ്. 18 ഡൊമസ്‌റ്റിക്ക് 197 ഇന്റർനാഷണൽ സർവീസുകൾ നടത്തുന്നുണ്ട്.

സ്കാൻഡിനേവിയൻ എയർലൈൻസ്

സ്കാൻഡിനേവിയൻ എയർലൈൻസ്

സ്കാൻഡിനേവിയിലെ ഏറ്റവും വലിയ എയർലൈനാണിത്. 90 ഡെസ്റ്റിനേഷുനകളിലേക്ക് 182 എയർക്രാഫ്റ്റുകൾ സർവീസ് നടത്തുന്നു.1946ലാണിത് സ്ഥാപിതമായത്.

സിങ്കപ്പൂർ എയർലൈൻസ്

സിങ്കപ്പൂർ എയർലൈൻസ്

1947ലാണിത് സ്ഥാപിതമായത്. ഇവ കാർഗോ പാസഞ്ചർ സർവീസുകൾ നടത്തുന്നു. സിങ്കപ്പൂരിന്റെ നാഷണൽ സിമ്പൽ അല്ലെങ്കിൽ എൈകൺ ആയി ഇതിനെ കണക്കാക്കുന്നു.

സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്

സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്

2002ൽ സ്വിസർലന്റിൽ പ്രവർത്തനമാരംഭിച്ച ഈ കമ്പനി യുറാപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നു.

യുണൈറ്റഡ് എയർലൈൻസ്

യുണൈറ്റഡ് എയർലൈൻസ്

ചിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ അമേരിക്കൻ എയർലൈനാണിത്. നടത്തിയ സർവീസുകൾ കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ എയർലൈനാണിത്. ഇവ കാർഗോ പാസഞ്ചർ സർവീസുകൾ നടത്തുന്നു.

വെർജിൻ അറ്റ്ലാന്റിക്

വെർജിൻ അറ്റ്ലാന്റിക്

ഇതൊരു ബ്രിട്ടീഷ് എയർലൈനാണ്. 1984ൽ ആയിരുന്നു സ്ഥാപിക്കപ്പെട്ടത്. 31ഡെസ്റ്റിനേഷുനകളിലേക്ക് കാർഗോ പാസഞ്ചർ സർവീസ് നടത്തുന്നു.

വെർജിൻ ഓസ്ട്രേലിയ

വെർജിൻ ഓസ്ട്രേലിയ

ഓസ്ട്രേലിയ രണ്ടാമത്തെ വലിയ എയർലൈനാണിത്. 2000ത്തിൽ ആയിരുന്നു സ്ഥാപിക്കപ്പെട്ടത്. 50 ഡെസ്റ്റിനേഷുനകളിലേക്ക് കാർഗോ പാസഞ്ചർ സർവീസ് നടത്തുന്നു.

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
world's safest 20 airlines
Story first published: Thursday, January 7, 2016, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X