ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

1960 -കളിലും 70 -കളിലുമുണ്ടായിരുന്ന ഭൂഖണ്ഡാന്തര ബസ് സർവീസുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഋഷികേശ് സ്വദേശിയും ഗുസ്തി താരവുമായ ലബാൻഷു ശർമ, 20 ആളുകളുമായി 75 ദിവസത്തെ യാത്രയ്ക്കുള്ള പദ്ധതി ആസൂത്രണം ചെയ്തിരിക്കുകയാണ്.

ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

‘ഇൻക്രെഡിബിൾ ബസ് റൈഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര 2021 ജൂണിൽ ആരംഭിക്കും. 21,000 കിലോമീറ്റർ ദൂരമാവും ഇവർ ഈ യാത്രയിൽ സഞ്ചരിക്കുന്നത്.

ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

യഥാർത്ഥത്തിൽ യാത്ര ഈ വർഷം ഡിസംബറിൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ്-19 മഹാമാരി കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ നിന്ന് യാത്ര ആരംഭിച്ച് ആദ്യ പാദത്തിൽ മ്യാൻമറിൽ പ്രവേശിക്കും.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

റഷ്യയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് തായ്‌ലൻഡ്, ലാവോസ്, ചൈന എന്നിവിടങ്ങളിലൂടെ പര്യടനം കടന്നുപോകും, ​​ഒടുവിൽ യൂറോപ്പിലെത്തി ലണ്ടനിൽ സമാപിക്കും.

ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്രയായിരിക്കാം ഇത് എന്ന് ശർമ്മ പറഞ്ഞു.

MOST READ: എംപിവി ശ്രേണിയിലെ ആധിപത്യം നിലനിർത്തി എർട്ടിഗ; സെപ്റ്റംബറിലെ വിൽപ്പനയിലും കുതിപ്പ്

ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

ഇന്ത്യൻ സംസ്കാരം വിദേശത്ത് പ്രചരിപ്പിക്കാനാണ് താൻ ലണ്ടനിലേക്കുള്ള ഈ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് ഗുസ്തിതാരം കൂട്ടിച്ചേർത്തു. അടുത്തിടെ സഹോദരനൊപ്പം ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്കുള്ള ഒരു ഫോർ വീലർ റോഡ് ട്രിപ്പ് അദ്ദേഹം പൂർത്തിയാക്കിയിരുന്നു.

ഏഷ്യൻ അന്താരാഷ്ട്ര ഗെയിംസിലും മറ്റ് നിരവധി ദേശീയതല മത്സരങ്ങളിലും സ്വർണം നേടിയ താരമാണ് ശർമ. ഒരു ആക്ടിവിസ്റ്റ് കൂടിയായ അദ്ദേഹം 32 രാജ്യങ്ങളെ ഉൾപ്പെടുത്തി നിരവധി ‘സമാധാന യാത്രകളിൽ' പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു.

Most Read Articles

Malayalam
English summary
Wrestler From Rishikesh Plans An Incredible Bus Trip From His Home Town To London. Read in Malayalam.
Story first published: Thursday, October 8, 2020, 19:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X