ഏറ്റവും പ്രായം കുറഞ്ഞ ഫെരാരി ഉടമ

Posted By:

പന്ത്രണ്ട് വയസ്സ് മാത്രമേയുള്ളൂ ഫെരാരികളുടെ ഉടമയായ ഈ പയ്യനുള്ളൂ എന്നതല്ല ആളുകളെ ആകര്‍ഷിക്കുന്നത്. ഇവനിതെല്ലാം സ്വന്തമാക്കിയത് സ്വന്തം പണം ചെലവിട്ടാണ് എന്നതാണ്. ഇത്രയധികം ചെലവാക്കാന്‍ ഇവനെവിടുന്നാ പണം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇക്കാര്യത്തില്‍ ഒരല്‍പം അതിശയോക്തിയില്ലേ എന്ന് സന്ദേഹം തോന്നാവുന്ന ഒരു കഥയാണ് മറുപടിയായി നല്‍കാനുള്ളത്.

കെല്ലം എന്ന് പേരുള്ള ഈ പയ്യന്‍ ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കിയെടുത്തുപോലും. ഗൂഗിള്‍ അത് 8.5 മില്യണ്‍ (ഡോളറിനോ പൗണ്ടിനോ എന്നറിയില്ല) ചെലവിട്ട് വാങ്ങി. കെല്ലമിന് പത്ത് വയസ്സ് പ്രായമുള്ളപ്പോളാണ് ഇതെല്ലാം സംഭവിക്കുന്നത്. പിന്നീടും പയ്യന്‍ ഇമ്മാതിരി ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയിരിക്കണം. ഒന്നല്ല, മൂന്ന് ഫെരാരി കാറുകളാണ് ഇവന്‍റെ ഉടമസ്ഥതയിലുള്ളത്.

ചില മോട്ടിവേഷണല്‍ സ്പീച്ച് നടത്തുന്ന ഗടികള്‍ പറയാറുള്ള കഥപോലെ തോന്നുന്നില്ലേ ഇത്? എന്തായാലും ചിത്രങ്ങളും വീഡിയോകളും കണ്ട് നിങ്ങള്‍ക്കുതന്നെ തീരുമാനമെടുക്കാം.

Youngest Ever Ferrari Owner Is A 12 Year Old

ഇത് കെല്ലമിന് പത്തു വയസ്സ് പ്രായമുള്ളപ്പോള്‍ എടുത്തതാണ്. വീഡിയോ കാണുക

Youngest Ever Ferrari Owner Is A 12 Year Old

ഇതാണ് ഏറ്റവും അടുത്തിറങ്ങിയ വീഡിയോ. ഇപ്പോള്‍ വയസ്സ് 12

English summary
Now, Callum is 12 years old and has expanded his toy collection with the addition of two new Ferrari supercars - a 458 Italia and a 599GTO.
Story first published: Tuesday, June 25, 2013, 18:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark