ഹാര്‍ലി ഡേവിഡ്‌സണ്‍ കേരളത്തിലേക്ക്

By

Harley-Davidson
ഹോളിവുഡ് മൂവി ടെര്‍മിനേറ്ററില്‍ അര്‍നോള്‍ഡ് ഷ്വാസ്‌നൈഗര്‍ കുതിച്ചുപായുന്ന ഹാര്‍ലിഡേവിഡ്സന്‍ മോഹിയ്ക്കാത്ത ബൈക്ക് പ്രേമികളുണ്ടാവുമോ? അതിനെ ഒന്നു നേരില്‍ കാണുന്നതും തൊടുന്നതും എല്ലാം അവരെ സംബന്ധിച്ചിടത്തോളം മോക്ഷദായകമാണ്. ലോകമൊട്ടുക്കുമുള്ള ടൂവീലര്‍ പ്രേമികളുടെ പ്രിയവാഹനമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഒടുവില്‍ കേരളത്തിലേക്കും വരികയാണ്.

ഇന്ത്യയില്‍ ഹൈദരാബാദിലും ചണ്ഡീഗറിലുമാണ് ഹാര്‍ലിയ്ക്ക് നിലവില്‍ ഷോറൂമുകളുള്ളത്. വരും മാസങ്ങളില്‍ ദില്ലി, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലും ഷോറൂമുകള്‍ തുറക്കും. 2011ല്‍ ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലും സാന്നിധ്യം ഉറപ്പിയ്ക്കാന്‍ കമ്പനി തീരുമാനിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ വിപണിയ്ക്ക് വേണ്ടി ഡയ്‌ന, വിആര്‍എസ് സി, സോഫ്‌ടെയില്‍, സ്‌പോര്‍ട്‌സ് സ്റ്റാര്‍, സിവിഒ എന്നീ വീഭാഗങ്ങളിലെ 12 മോഡലുകളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ അവതരിപ്പിയ്ക്കുന്നത്. 6.90 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണ് ഈ ബൈക്കുകളുടെ വില.

രാജ്യമൊട്ടാകെ ഷോറൂമുകള്‍ തുറക്കുകയും തകര്‍പ്പന്‍ മോഡലുകള്‍ ഇവിടെയെത്തിയ്ക്കുകയും ചെയ്യുന്ന കമ്പനി പക്ഷേ ഇവിടെയെത്ര ബൈക്കുകള്‍ വിറ്റുപോകുമെന്ന കാര്യമൊന്നും ആലോചിച്ച് തലപുകയ്ക്കുന്നില്ല. വില്‍പനയില്‍ യാതൊരു ലക്ഷ്യവും നിശ്ചയിക്കാതെ ഇന്ത്യന്‍ വിപണയില്‍ സാന്നിധ്യമറിയിക്കുകയാണ് കമ്പനിയുടെ തീരുമാനം

6 മുതല്‍ 35 ലക്ഷം വരെ മുടക്കി ഒരു ബൈക്ക് വാങ്ങുന്നതിനെപ്പറ്റി ഇന്ത്യക്കാര്‍ ആലോചിയ്ക്കുമോ?ഇനി അങ്ങനെയൊരു വന്യമായ സ്വപ്‌നം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനുള്ള സഹായവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ബൈക്ക് വാങ്ങുന്നവര്‍ക്ക് ലോണ്‍ നല്‍കാനുള്ള സൗകര്യമാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൈയ്യില്‍ അത്യാവശ്യം കാശും ചങ്കുറപ്പുമുണ്ടെങ്കില്‍ നേരെ പോകാം.

800 സിസി കാറുകളിലിരുന്ന് യാത്ര ആസ്വദിയ്ക്കുന്ന ഇന്ത്യന്‍സ് വൈകാതെ 800 സിസി ബൈക്കിന്റെ മൂല്യം തിരിച്ചറിയുമെന്നാണ് ഹാര്‍ലി ഡേവിസ്ഡണ്‍ പ്രതീക്ഷിയ്ക്കുന്നത്.

Most Read Articles

Malayalam
Story first published: Saturday, July 17, 2010, 9:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X