3 പുതിയ ബൈക്കുകളുമായി യമഹ

Posted By:
To Follow DriveSpark On Facebook, Click The Like Button
Yamaha launches new SZ, SZ-X and YBR125 motorcycles
ഇന്ത്യയിലെ പ്രമുഖ ടൂ വീലര്‍ നിര്‍മാതാക്കളായ യമഹ കമ്യൂട്ടര്‍ വിഭാഗത്തല്‍പ്പെട്ട മൂന്ന് ബൈക്കുകള്‍ വിപണിയിലെത്തിച്ചു.

എസ്‌സെഡ്, എസ്‌സെഡ് എക്‌സ്, വൈബിആര്‍ 125 എന്നിവയാണ് യമഹ അവതരിപ്പിയ്ക്കുന്ന പുതിയ മോഡലുകള്‍. ഇന്ത്യന്‍ ടുവീലര്‍ വിപണിയിലെ എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ ചുവടുറപ്പിയ്ക്കാന്‍ ലക്ഷ്യമിട്ടാണ് യമഹ പുതിയ ബൈക്കുകള്‍ അവതരിപ്പിക്കുന്നത്.്.

യമഹ ബ്രാന്റ് അംബാസഡറും ബോളിവുഡ് താരവുമായ ജോണ്‍ എബ്രഹാമാണ് ദില്ലിയില്‍ ബൈക്കുകള്‍ അവതരിപ്പിച്ചത്. ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ തരത്തില്‍ രൂപകല്‍പ്പന ചെയ്തവയാണ് പുതിയ കമ്യൂട്ടര്‍ ബൈക്കുകളെന്ന് യമഹ മോട്ടോര്‍ ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ യൂക്കിമൈന്‍ സൂജി പറഞ്ഞു.

ജനപ്രീതിയുള്ള 100 125 സിസി വിഭാഗത്തിലേക്കാണ് ബൈ.ബി.ആര്‍ 125 എത്തുന്നത്. 123 സി.സി എന്‍ജിനും നാല് സ്പീഡ് ഗിയറുമുള്ള ബൈ.ബി.ആറിന് 71 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. നിത്യജീവിതത്തില്‍ ബൈക്ക് യാത്രയ്ക്ക് ഏറെ പ്രധാന്യം കൊടുക്കുന്നവരെ ലക്ഷ്യമിട്ടാണ് ബൈക്ക് പുറത്തിറയിരിക്കുന്നത്. 47,000 ആണ് ദില്ലിയിലെ എക്‌സ് ഷോറൂം വില.

153 സിസി എന്‍ജിനുള്ള സ്‌റ്റൈലന്‍ കമ്യൂട്ടര്‍ ബൈക്കാണ് എസ്‌സെഡ്. ലിറ്ററിന് 62 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ബൈക്കിന് 49,000 രൂപയാണ് വില. യുവാക്കളെയും നഗരവാസികളെയുമാണ് ഈ ബൈക്കിലൂടെ യമഹ ലക്ഷ്യമിടുന്നത്. ഇതിന്റെ സെല്‍ഫ് സ്റ്റാര്‍ട്ട് അടക്കമുള്ള സംവിധാനങ്ങളുള്ള മോഡലാണ് എസ്‌സഡ് എക്‌സ്. 59,000 രൂപയാണ് ഇതിന്റെ വില.

ഇന്ത്യയിലെ ടൂ വീലര്‍ വില്പനയിലെ വിപണി വിഹിതം 2012 ഓടെ പത്ത് ശതമാനമായി ഉയര്‍ത്താനാണ് യമഹ ലക്ഷ്യമിടുന്നത്. 2009 ല്‍ 2.2 ലക്ഷം യൂണിറ്റുകളാണ് യമഹ ഇന്ത്യയില്‍ വിറ്റഴിച്ചത്.

Story first published: Friday, August 6, 2010, 14:36 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark