സുസുക്കി ബൈക്കുകള്‍ക്ക് വന്‍ വില്പന

Suzuki Motorcycle
സുസുക്കിയുടെ ഇരു ചക്ര വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ വന്‍ വില്പന. സെപ്തംബര്‍ മാസത്തില്‍ 22,534 വാഹനങ്ങളാണ് സുസുക്കി ഇന്ത്യയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റതിനേക്കാള്‍ 44.99 ശതമാനം കൂടുതലാണിത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 15,542 വാഹനങ്ങള്‍ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ വിറ്റത്. മികച്ച വാഹനങ്ങള്‍ കൂടുതല്‍ ഇന്ത്യയില്‍ നിര്‍മ്മിയ്ക്കാനാണ് സുസുക്കി ഉദ്ദേശിയ്ക്കുന്നത്. ജിഎസ്150ആര്‍, അക്സസ് 125 സ്കൂട്ടര്‍, സ്ലിംഗ് ഷോട്ട് എന്നിവയാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റത്.

Story first published: Monday, October 4, 2010, 12:18 [IST]
Please Wait while comments are loading...

Latest Photos