പ്യൂഷൊയുടെ വെസ്പ സ്കൂട്ടര്‍ ഇന്ത്യയില്‍

Vespa LX 125
പ്യൂഷൊയുടെ വെസ്പ സ്കൂട്ടര്‍ വൈകാതെ ഇന്ത്യന്‍ റോഡിലിറങ്ങും. ഇറ്റാലിയന്‍ കമ്പനിയായ പ്യൂഷൊ എല്‍ എം എല്ലുമായി ചേര്‍ന്ന് നേരത്തേ ഇന്ത്യയില്‍ 150 സിസി സ്കൂട്ടര്‍ ഇറക്കിയിരുന്നു. വെസ്പ എല്‍ എക്സ് 125 സ്കൂട്ടറാണ് പുതുതായി ഇന്ത്യയില്‍ ഇറക്കാന്‍ പോകുന്ന്ത്.

പുതിയ സ്കൂട്ടര്‍ നിര്‍മ്മിയ്ക്കാന്‍ പൂനെയ്ക്ക് അടുത്തുള്ള ബാരമതിയില്‍ മൂന്ന് കോടി യൂറൊ ചെലവിട്ട് കമ്പനി ഫാക്ടറി പണിയുകയാണ്. വൈകാതെ തന്നെ ഫാക്ടറി പണി പൂര്‍ത്തിയാകും. ഈ വാഹനം 2012 ല്‍ പുറത്തിറങ്ങുമെന്നാണ് പ്യൂഷൊ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ രവി ചോപ്ര പറയുന്നത്.

വര്‍ഷം തോറും ഒന്നര ലക്ഷം സ്കൂട്ടറുകള്‍ ഉല്പാദിപ്പിയ്ക്കാവുന്നതാണ് ബാരമതിയിലെ ഫാക്ടറി. പ്യൂഷൊ ഇന്ത്യയില്‍ ഇപ്പോള്‍ ചരക്ക് വാഹനം വില്‍ക്കുന്നുണ്ട്. ഏപ് എന്ന വാഹനം പ്യൂഷൊയുടെതാണ്.

വൈകാതെ ഇന്ത്യന്‍ വിപണിയില്‍ പ്യൂഷൊ ഏപ്രില ആര്‍എസ്വി4 എന്ന സൂപ്പര്‍ ബൈക്കും എത്തിയ്ക്കും. വൈകാതെ ഈ ബൈക്ക് ഇന്ത്യയില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ഈ രണ്ട് വാഹനങ്ങളുടേയും വില എന്തായിരിയ്ക്കുമെന്ന് വ്യക്തമാക്കാന്‍ രവി ചോപ്ര തയാറായില്ല.

ഹോണ്ട ആക്ടിവ, സുസുക്കി അക്സസ് തുടങ്ങിയ സ്കൂട്ടറുകളുടെ ശ്രേണിയിലുള്ളതായിരിയ്ക്കും പുതിയ വെസ്പ സ്കൂട്ടര്‍ അതുകൊണ്ട് തന്നെ വിലയും ഇതിന് സമാനമായിരിയ്ക്കും എന്ന് വേണം കരുതാന്‍.

Most Read Articles

Malayalam
English summary
Italian auto major Piaggio Vehicles today unveiled its new Vespa LX 125 scooter , which is expected to hit Indian roads next year. The company is setting up a new facility at Baramati, near Pune, at an investment of 30 million euros to manufacture the scooters. The new facility is expected to be ready shortly.
Story first published: Friday, January 21, 2011, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X