വില്‍പന ഹോണ്ടയെക്കാള്‍ അഞ്ച് മടങ്ങെന്ന് ബജാജ്

Posted By:
To Follow DriveSpark On Facebook, Click The Like Button
pulsar
ഹീറോ ഹോണ്ടയുമായി തങ്ങള്‍ക്ക് മത്സരമില്ലെന്ന് ബജാജ് ഓട്ടോ. വില്‍പനയുടെ കാര്യത്തില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഏതൊരു ജപ്പാനീസ് മൊട്ടോര്‍ സൈക്കിളിനെക്കാളും അഞ്ച് മടങ്ങ് മുന്നിലാണ് ബജാജ് പള്‍സറിന്റെ വില്‍പന നിരക്കെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ടെലിവിഷന്‍ പരസ്യത്തിലാണ് കമ്പനി ഈ അവകാശവാദവുമായി രംഗത്തു വന്നിട്ടുള്ളത്.

ലോകത്തിലെ രണ്ടാമത്തെ ഇരുചക്രവാഹന മാര്‍ക്കറ്റായ ഇന്ത്യയില്‍ വില്‍പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ് ബജാജ്. എന്നാല്‍ ഇക്കാര്യം ആരും മനസ്സിലാക്കാറില്ലെന്ന തിക്തസത്യം വേദനാജനകമാണെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ മിലിന്ദ് ബാന്ദെ പറയുന്നു.

ഹോണ്ടയാണ് ഇന്ത്യന്‍ വിപണിയില്‍ ബജാജിന്റെ യഥാര്‍ത്ഥ എതിരാളി. എല്ലായ്‌പോഴും വില്‍പനയുടെ എണ്ണത്തിന്റെ കാര്യത്തില്‍ ബജാജ് മുമ്പില്‍ നില്‍ക്കുന്നു. എന്നാല്‍ ആളുകള്‍ ഇത് മനസ്സിലാക്കാറില്ല. 'ഞങ്ങളുടെ യഥാര്‍ത്ഥ സ്ഥാനം എവിടെയാണെന്ന് ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ടി വി പരസ്യം നല്‍കിയത്'-മിലിന്ദ് വ്യക്തമാക്കി.

ബജാജിന്റെ പരസ്യത്തില്‍, ഹോണ്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ് പള്‍സറിന്റെ വില്‍പന എന്നറിയുന്ന ജപ്പാന്‍കാര്‍ 'ഹുന്തോ'(അവിശ്വസനീയം) എന്ന് പറഞ്ഞ് അന്തംവിട്ടു നില്‍ക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

ഹീറോ ഹോണ്ടയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നിരവധി പുതിയ മോഡലുകളുമായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറാന്‍ തയ്യാറെടുക്കുകയാണ് ഹോണ്ട. കൂടുതല്‍ ജാഗ്രത ആവശ്യമാമെന്ന ബോധ്യത്തിലാണ് ബജാജ്.

ജപ്പാനീസ് ബൈക്കുകളുമായി പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഏകശക്തി എന്ന സ്ഥാനം സ്ഥാപിച്ചെടുക്കുകയാണ് ബജാജിന്റെ ലക്ഷ്യം. ഇന്ത്യയിലും ആഗോളതലത്തിലും ബജാജിന് യഥാര്‍ത്ഥ ഭീഷണി ഹോണ്ട തന്നെയാണ്. ഹീറോയ്ക്ക് അവിടെ കാര്യമായ സ്ഥാനമില്ല.

ഉപഭോക്താക്കളുടെ ശ്രദ്ധ പ്രത്യേകരീതിയില്‍ തിരിച്ചുവിടാന്‍ പുതിയ പരസ്യത്തിലൂടെ ബജാജിന് സാധിക്കുന്നുണ്ട് എന്നുതന്നെയാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്.

English summary
bajaj auto is no longer competing with hero honda in india; instead it has declared war on honda in the sports bike segment
Story first published: Thursday, June 16, 2011, 13:33 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark