യമഹ കുതിക്കുന്നു!

Posted By:
yamaha
കഴിഞ്ഞ മാസത്തെ വില്‍പനയുടെ കണക്കെടുത്തപ്പോള്‍ യമഹയക്കും കുതിപ്പ്. 29.98 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് വില്‍പനയുടെ കാര്യത്തില്‍ യമഹ സ്വന്തമാക്കിയിരിക്കുന്നത്. അതും പെട്രോളിന് തീ പിടിച്ച ഈ കാലത്ത്.

ജൂണ്‍ മാസത്തിലെ മൊത്തം വില്‍പന 36,595 യൂണിറ്റാണ്. കഴിഞ്‍ഞ വര്‍ഷം കമ്പനി വിറ്റത് 28,155 യൂണിറ്റ് മാത്രമാണ്. ആഭ്യന്തര മാര്‍ക്കറ്റില്‍ കമ്പനിയുടെ വില്‍പന 27,263 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 28.86 ശതമാനത്തിന്‍റെ വര്‍ധന.

യമഹയുടെ കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. 33.35 ശതമാനം കണ്ടാണ് വര്‍ധന.

യമഹയുടെ പുതിയ സീരീസായ എഫ്ഇസഡ് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതാണ് ആഭ്യന്തര-വിദേശ മാര്‍ക്കറ്റുകളിലെ മികച്ച വില്‍പന നിരക്കിന് കാരണമെന്ന് യമഹ മോട്ടോര്‍ ഡയറക്ടര്‍ ജാന്‍ നകാത അറിയിച്ചു.

English summary
yamaha motors india today reported 29.98% increase in its total sales in june at 36,595 units
Story first published: Friday, July 1, 2011, 16:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark