ബി എം ഡബ്ലിയു ഇലക്ട്രിക് സ്കൂട്ടര്‍

Posted By:
BMW M5
വാഹന മേഖലയില്‍ വളര്‍ന്നുവരുന്ന പരിസ്ഥിതി ബോധം വാഹന നിര്‍മാക്കളുടെ ഗവേഷണങ്ങളെ വലിയ തോതില്‍ വഴിതിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ഹൈഡ്രജന്‍ വാഹനങ്ങള്‍ വരെയുള്ള ഇടങ്ങള്‍ വാഹനഗവേഷണത്തിന്‍റെ കേന്ദ്രബിന്ദുവായിക്കഴിഞ്ഞു.

കരിമ്പുക പുറംതള്ളാത്ത വാഹനം നിരത്തിലിറക്കുക എന്നത് ഏതൊരു വാഹന നിര്‍മാതാവിന്‍റെയും അഭിമാനകരമായ നേട്ടമായി കണക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു.

ജര്‍മന്‍ കമ്പനിയായ ബി എം ഡബ്ലിയുവിന്‍റെ ഒരു ഇലക്ട്രിക് സ്കൂട്ടറാണ് ഇനി ഈ ഇനത്തില്‍ വിപണിയില്‍ എത്താനുള്ളത്. ഇതുസംബന്ധിച്ച് കുറച്ചു മുമ്പുതന്നെ കേട്ടിരുന്നതാണ്. ഇതിന്‍റെ കണ്‍സെപ്റ്റ് അടുത്ത വര്‍ഷം ഏതെങ്കിലുമൊരു ഓട്ടോ ഷോയില്‍ പ്രതീക്ഷിക്കാമെന്ന് കമ്പനിയുടെ നിര്‍മാണ യൂണിറ്റായ ബി എം ഡബ്ലിയു മോട്ടോറാഡില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നു.

നഗരങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഇലക്ട്രിക് സ്കൂട്ടര്‍ എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ ലക്ഷ്യം വെക്കുന്നത്. നഗരങ്ങളിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുക എന്ന ലക്ഷ്യത്തിന് ബി എം ഡബ്ലിയു നല്‍കുന്ന സംഭാവനയായിരിക്കും പുതിയ സ്കൂട്ടറെന്ന് കമ്പനി പറയുന്നു.

English summary
bmw has announced that they are currently working on developing a new electric scooter
Story first published: Monday, July 4, 2011, 12:32 [IST]
Please Wait while comments are loading...

Latest Photos