ഹര്‍ലി ഡേവിസണെ സ്വന്തമാക്കുമെന്ന് ബിഗ് ബി

Posted By:
To Follow DriveSpark On Facebook, Click The Like Button
ഹര്‍ലി ഡേവിസണിന്‍റെ ഗാംഭീര്യത്തിന് യോജിച്ച ഇന്ത്യന്‍ സൗന്ദര്യം ആരുടേതാണ്? അത് ബിഗ് ബിയുടേതെന്ന് ആരും സമ്മതിക്കും. ഹര്‍ലി ഡേവിസണ്‍ ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസ്സഡറെക്കുറിച്ച് ആലോചിക്കുന്നുവെങ്കില്‍ അത് ബച്ചനില്‍ത്തന്നെ മുട്ടിനില്‍ക്കും.

അമിതാബ് ബച്ചനും ഹര്‍ലിയും ചേരുന്ന ഒരു അസുലഭ മുഹൂര്‍ത്തം അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ "ബുദ്ധ ഹോഗാ തേരാ ബാപി"ല്‍ കാണാം. ഇതോടൊപ്പം മറ്റൊരു വാര്‍ത്തയുള്ളത് ഒരു ഹര്‍ലി ഡേവിസണ്‍ സ്വന്തമാക്കാനുള്ള തന്‍റെ ആഗ്രഹം ബിഗ് ബി വെളിപ്പെടുത്തിയിരിക്കുന്നു എന്നതാണ്.

സിനിമയുടെ പ്രചാരണത്തിനു വേണ്ടിയുള്ള ചില ടിപ്പണികള്‍ എന്ന് ചിലര്‍ ഇതിനെ തള്ളിക്കളഞ്ഞേക്കാം. എന്നാല്‍ ഹര്‍ലി ബച്ചന്‍റെ ഹൃദയത്തെ കയ്യിലെടുത്തുവെന്ന് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഹര്‍ലിയുമൊത്ത് ഒരു സീനില്‍ താന്‍ അഭിനയിച്ചതായി ബച്ചന്‍ പറയുന്നു. ഒരു വലിയ കെട്ടിടം തന്‍റെ കൂടെ കൊണ്ടുനടക്കുന്ന പ്രതീതിയാണ് ഹര്‍ലി തനിക്ക് സമ്മാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തുതന്നെ ഒരെണ്ണം താന്‍ സ്വന്തമാക്കുമെന്നും മുബൈയുടെ തെരുവുകളിലൂടെ ഹര്‍ലിയുമൊത്തൊരു സഞ്ചാരവും ബിഗ് ബി സ്വപ്നം കാണുന്നുണ്ട്.

ഹര്‍ലി ഡേവിസണെ ഗാരേജിലെത്തിക്കാന്‍ ഇനി ഒട്ടും താമസിക്കില്ലെന്നാണ് ബച്ചന്‍ പറയുന്നത്.

ഇന്ത്യന്‍ നിരത്തുകള്‍ക്ക് പ്രത്യേകമായൊരു ഹര്‍ലി ഡേവിസണ്‍ എന്ന ആലോചനയിലാണ് കമ്പനി ഇപ്പോഴുള്ളത്. ഹരിയാണയിലെ ഭിവാനിയില്‍ ഒരു പ്ലാന്‍റ് തയ്യാറായിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിത ഘടകഭാഗങ്ങള്‍ ഉപയോഗിച്ച്, വിലയില്‍ മാറ്റങ്ങളോടെ ഹര്‍ലി നിരത്തിലിറങ്ങുമ്പോള്‍ അത് വിപണിയില്‍ വന്‍ ചലനങ്ങള്‍ തന്നെ സൃഷ്ടിക്കുമെന്നുറപ്പ്.

English summary
amitabh bachchan has expressed his interest to buy himself a harley davidson motorcycle.he wants to ride it on mumbai streets
Story first published: Wednesday, July 6, 2011, 14:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark