പുതിയ ഹോണ്ട സി ആര്‍ വി ചിത്രങ്ങള്‍ പുറത്തു വിട്ടു

Posted By:
Hoda CR-V
ഹോണ്ടയുടെ മള്‍ട്ടി പര്‍പസ് വാഹന(എം പി വി)മായ ഹോണ്ട സി ആര്‍ വിയുടെ പുതുക്കിയ മോഡലിന്‍റെ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടു. കാത്തിരുന്ന് കണ്ണു കഴച്ചവര്‍ക്ക് ഹോണ്ടയുടെ വെബ്‍സൈറ്റ് സന്ദര്‍ശിച്ച് നിര്‍വൃതി അടയാവുന്നതാണ്. കമ്പനിയുടെ അമേരിക്കന്‍ ഡിവിഷനാണ് ഹോണ്ട സി ആര്‍ വിയു

ടെ കണ്‍സപ്റ്റ് എന്ന് മുന്നറിവ് നല്‍കിക്കൊണ്ട് ചിത്രങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.

കണ്‍സെപ്റ്റുകളില്‍ പറയുന്ന മിക്കവാറും ഗുണഗണാദികള്‍ യാഥാര്‍ത്ഥ്യത്തിലെക്കുന്ന കൂട്ടരാണ് ഹോണ്ട. അതിനാല്‍ ഈ ചിത്രങ്ങളെ വലിയൊരളവ് വിശ്വസിക്കാന്‍ കഴിയും.

നിലവിലെ മോഡലിനെക്കാള്‍ ഒരല്‍പം വലിപ്പം കൂടുതലുണ്ടാകും വരാനിരിക്കുന്ന സി ആര്‍ വിക്കെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. കാറിന് ഏഴ് സീറ്റുകള്‍ പ്രതീക്ഷിക്കാം.

കാറ്റിനോട് മല്ലിടുന്നത് പരമാവധി ഒഴിവാക്കുന്ന എയ്‍റോഡൈനാമിക് ഡിസൈനാണ് പുതിയ കാറിനുള്ളത്. ഇത് ഇന്ധനക്ഷമത കൂട്ടുമെന്ന് കട്ടായം. 2.4 ലിറ്ററിന്‍റെ എന്‍ജിനാണ് ഹോണ്ട സി ആര്‍ വിക്കുണ്ടാവുക. നിലവിലെ മോഡലിന് 180 ബി എഛ് പി എന്‍ജിനാള്ളത്.

ഹോണ്ട സി ആര്‍ പി 160 രാഷ്ട്രങ്ങളില്‍ വിറ്റഴിക്കുന്നുണ്ട്.

English summary
Calling the new car as the 2012 Honda CRV Concept, Honda's American division has released a picture of the car that is expected to replace the current CRV.
Story first published: Thursday, July 28, 2011, 18:27 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark