പുതിയ ഇന്നോവ ലിമിറ്റഡ് എഡിഷന്‍

Posted By:
Crysta
കൂടുതല്‍ ആഡംബര സവിശേഷതകളുമായി ഇന്നോവയുടെ ഫേസ്‍ലിഫ്റ്റ് ക്രിസ്റ്റ വിപണിയില്‍ അവതരിച്ചു. ടൊയോട്ടയുടെ പ്രധാന തുറുപ്പുചീട്ടായ ഇന്നോവയുടെ ഈ ഫേസ്‍ലിഫ്റ്റ് പതിപ്പ് പക്ഷെ, കുറഞ്ഞ എണ്ണം മാത്രമേ പുറത്തിറക്കുന്നുള്ളൂ. ഇന്നോവയുടെ യഥാര്‍ത്ഥയ മുഖം മിനുക്കല്‍ അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത് ഒരു തല്‍ക്കാലശാന്തി പതിപ്പാണ്.

ക്രിസ്റ്റയുടെ വില തുടങ്ങുന്നത് 13.3 ലക്ഷം രൂപയില്‍ നിന്നാണ്. കാര്‍ബണ്‍ ബഹിര്‍ഗ്ഗമന ചട്ടങ്ങളായ ഭാരത് 3, 4 എന്നിവ അനുസരിക്കുന്ന ഓപ്ഷനുകളോടെയും ഇന്നോവ ക്രിസ്റ്റ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഇവയ്ക്കുണ്ടായിരിക്കുക.

ലോകത്തില്‍ തനിക്കുമാത്രം എന്ന് അഹങ്കരിക്കുന്നതില്‍ തല്‍പരരായ കക്ഷികളെ ലാക്കാക്കിയാണ് ക്രിസ്റ്റ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ സ്റ്റോക്കുകള്‍ മാത്രം.

സ്മോക്ക്ഡ് അലോയ് വീലുകള്‍, ആകര്‍ഷകമായ പുതിയ ഗ്രാഫിക്സ്, പുതിയ റിയര്‍ റൂഫ് സ്പോയ്‍ലര്‍, ഡ്യൂവല്‍ ടോണ്‍ ലതര്‍ സീറ്റ് കവര്‍, ഡാഷ് ബോര്‍ഡിന് ഡാര്‍ക്ക് വുഡ് പാനലുകള്‍ തുടങ്ങിയ സവിശേഷതകള്‍ ക്രിസ്റ്റ ഉള്‍ക്കൊള്ളുന്നു.

1000 മോഡലുകള്‍ മാത്രമാണ് വിപണിയില്‍ ഇറക്കുക. ഒക്ടോബര്‍ മാസം ക്രിസ്റ്റ വിപണിയില്‍ ലഭ്യമാകും. സൂപ്പര്‍ വൈറ്റ് എന്ന പുതിയൊരു നിറത്തിലുള്ള വേരിയന്‍റുകൂടി വിപണിയിലുണ്ട്.

എന്നാല്‍ വേഗത്തിലായിക്കോട്ടെ! ആയിരത്തി ഒന്നാമനാകാന്‍ കാത്തു നില്‍ക്കണ്ട.

English summary
The Toyota Innova is one of the most successful MPVs in India and Toyota is adding to its glitz by launching a new limited edition model called the Innova Crysta. The Crysta will be a limited edition model and will be equipped with several luxury features.
Story first published: Thursday, August 11, 2011, 11:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark